Connect with us

ലേഖനം

നോട്ടം

Published

on

പി കെ ഗണേശൻ

was it possible to live outside language? സാധ്യമായിരുന്നില്ല ഭാഷക്കപ്പുറമൊരു ജീവിതം.ഭാഷയുടെ വ്യവഹാര ലോകത്ത് അടയാളപെടുന്നില്ലെങ്കിൽ പിന്നെ ജീവിതമില്ല.

ഈ പ്രശ്നം ജഹനാര ബീഗം തീവ്രമായി അനുഭവിച്ചു തുടങ്ങി നാലാമത്തെ കുഞ്ഞു പിറന്നപ്പോൾ.കുഞ്ഞ് ആണോ പെണ്ണോ,ആദ്യമത് പേറ്റിച്ചിയുടെ മാത്രം അറിവായിരുന്നു.പെറ്റത് ആണിനെ അല്ലെങ്കിൽ പെണ്ണിനെ, അല്ലാതെ മറ്റൊന്നും ജഹനാര കരുതിയിരുന്നില്ല, മറ്റെന്ത് കരുതാൻ.പേറ്റിച്ചി ചോരയിൽ നിന്നും കുളിപ്പിച്ചെടുത്ത് അരികിൽ കിടത്തിയ കുഞ്ഞിനെ ജഹനാര തലോടി, അവളുടെ കൈകൾ കുഞ്ഞിനെ തിരിച്ചറിഞ്ഞു തുടങ്ങി ആണാണോ, പെണ്ണാണോ എന്ന്.ആദ്യത്തെ മൂന്നും പെൺകുട്ടികളായിരുന്നു.നാലാമത്തേത് ആണായിരിക്കണേ എന്ന് ഗർഭിണിയെന്ന് അറിഞ്ഞത് മുതൽ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു.പേറ്റിച്ചിക്കു പിന്നാലെ, പ്രസവിച്ച ജഹനാരയുടെ കൂടി അറിവായി കുഞ്ഞ് ആണാണോ, പെണ്ണാണോ എന്ന്.ആണും പെണ്ണുമല്ലാത്ത കുഞ്ഞ്,ഭാഷക്കു പുറത്തുജീവിക്കേണ്ടിവരുന്ന മനുഷ്യൻ!ജഹനാരക്കത് സഹിക്കുന്നതിനപ്പുറമായിരുന്നു.ആണായി വളർത്തി,ഉപ്പയെ കാര്യമറിയിക്കാതെ.ആണിൻറെ പേരിട്ടു വിളിച്ചു, വളർത്തി.അഫ്താബ് എന്ന പേരിൽ മാത്രമായിരുന്നു ആണ്.അഫ്താബിൽ ആണിനേക്കാൾ വളർന്നത് പെണ്ണായിരുന്നു.കാലത്തിനധിക കാലം മറച്ചുവെക്കാനാവില്ലല്ലോ എല്ലാ രഹസ്യങ്ങളും.ജഹനാരക്കും സാധിച്ചില്ല.

ജഹനാര ചിന്തിച്ചു നോക്കി.തനിക്ക് അറിയാവുന്ന ഒരേയൊരു ഭാഷയായ ഉറുദുവിൽ തനിക്ക് പരിചിതമുള്ളതിൻറെയെല്ലാം പേരുണ്ട് ഉണ്ട് ഒന്നുകിൽ പുല്ലിംഗം, അല്ലെങ്കിൽ പെൺലിംഗം,അല്ലാത്തൊരു ലിംഗം ജഹനാരക്കു പരിചിതമായിരുന്നില്ല.ഭാഷക്കുപുറത്തുജീവിക്കേണ്ടിവരുന്ന ജീവിതമോ പേരോ ഉണ്ടെന്ന കാര്യം ജഹനാരക്കറിയുമായിരുന്നില്ല.

was it possible to live outside language? ഇല്ല എന്ന ബോധ്യത്തോടെയായിരുന്നു ഇത്രയും കാലം ജീവിച്ചത്..

അഫ്താബിൽ പെണ്ണ് വളർന്നു വളർന്ന് അംജും എന്ന പേരായി.ഇംഗ്ലീഷറിയാവന്ന സുഹൃത്ത് പറഞ്ഞു കൊടുത്ത,അംജും കേട്ട ആ കഥകൾ ഏറെ മജ്നുവിൻറേതും ലൈലയുടേതുമായിരുന്നു,റോമിയോയുടെയും ജൂലിയറ്റിൻറേതുമായിരുന്നു.ഒരാളെ സ്വീകരിച്ച് മറ്റായാളെ നിരാകരിച്ചില്ല.കഥകളിലെ ആണിനെയും പെണ്ണിനെയും അംജുംനേക്കാൾ തീവ്രതയിൽ സ്വാംശീകരിക്കാൻ മറ്റാർക്കാവും!അവൾ മാത്രമല്ല, അവനും കൂടിയാണല്ലോ അംജും.അവളറിഞ്ഞുതുടങ്ങി,is it possible to live outside language എന്ന ചോദ്യത്തിനുള്ള ജീവിതത്തിലെ ഉത്തരം.അത് അവളുടെ ജീവിതം തന്നെയാണ്.ഉമ്മ ജഹനാരക്കു ഉൾക്കൊള്ളാൻ സാധിക്കാതെ പോയ ഉത്തരം.

അന്ന് സാധ്യമല്ലാതിരുന്നത് ഇന്ന് സാധിച്ചെടുക്കുന്ന ജീവിതമായി മാറി അംജും.വർഗീയ ലഹളകളിൽ ഹിജഡയെന്ന പരിഗണനയുടെ ദാക്ഷിണ്യം വടിവാളുകൾ അവളോട് കാണിച്ചു.

ആണിനെ ദൈവമാണ് സൃഷ്ടിച്ചതെങ്കിൽ, പെണ്ണിനെ ദൈവമാണ് സൃഷ്ടിച്ചതെങ്കിൽ എന്തിനാണ് ഹിജഡയെ ദൈവം സൃഷ്ടിച്ചത്

ഈ ഒരു ചോദ്യം മുന്നിൽ വരുന്നു.ചോദ്യം നേരിട്ടത് അഫ്താബായിരുന്ന കാലത്ത്.ചോദ്യം ചോദിച്ച ആൾ തന്നെ ഉത്തരം നിരത്തി.

അതൊരു ദൈവത്തിന്റെ പരീക്ഷണമായിരുന്നു.സന്തോഷം എന്തെന്ന് അനുഭവിക്കാത്ത ഒന്നിനെ കൂടി സൃഷ്ടിക്കാൻ ദൈവം തീരുമാനിക്കുകയായിരുന്നു.ആ ഉത്തരത്തിൽ ദൈവം അനുഭവിച്ചിട്ടുണ്ടായേക്കാവുന്ന ബോറടിയും പരിഗണിച്ചിരിക്കാം.ആൺ അല്ലെങ്കിൽ പെൺ, വേറൊരു ഓപ്ഷനും തോന്നിപോകില്ലേ സൃഷ്ടിക്കുന്നയാൾക്ക്, സൃഷ്ടിക്കുന്നത് ദൈവമാണങ്കിൽ കൂടി.

ആണിനേക്കാൾ പെണ്ണിനേക്കാൾ വാക്കുപാലിച്ച പുരാണവും പറയാനുണ്ടല്ലോ ഉഭയലിംഗത്തിന്,ആണിനും പെണ്ണിനുമില്ലാത്ത ലെഗസി!

രാമായണത്തിൽ രാമൻറെ പതിനാലുകൊല്ലത്തെ വനവാസമുണ്ടല്ലോ.രാമൻറെ കൂടെ സീതയും ലക്ഷ്മണനും മാത്രമല്ല മുഴുവൻ അയോധ്യയും പുറപ്പെട്ടിരുന്നുവല്ലോ.അയോധ്യ പിന്നിട്ട് കാടണയുമ്പോൾ കൂടെ അനുഗമിച്ച പ്രജകളെ രാമൻ വിസമ്മതിക്കുന്നു.സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകൂ, ഞാൻ തിരിച്ചു വരുന്നതുവരെ കാത്തിരിക്കൂ.ഇങ്ങനെ ആഹ്വാനം ചെയ്യുമ്പോൾ രാമൻ സൂക്ഷിച്ചിരുന്ന ഭാഷയിൽ ലിംഗഭേദമുണ്ടായിരുന്നു, സംബോധന ചെയ്യാൻ ഉപയോഗിച്ച വാക്കുകൾ എന്റെ രാജ്യത്തെ പുരുഷന്മാരെ, സ്ത്രികളെ എന്നൊതുങ്ങി.രാമനെന്ന ആണിന്റെ പരിഗണനയിൽ ഒന്നുകിൽ ആണ് അല്ലെങ്കിൽ പെണ്ണ്, മൂന്നാം ലിംഗം വന്നതേയില്ല,അങ്ങനെയൊന്നേയില്ല.രാമൻറെ ആഹ്വാനം അയോധ്യയിലെ സ്ത്രീകളും പുരുഷന്മാരും അനുസരിച്ച് തിരിച്ചു പോയി.ഹിജഡകളെന്നു വിളിക്കപെട്ടിരുന്ന ഉഭയലിംഗവും ഉണ്ടായിരുന്നു രാമനെ അനുഗമിച്ചിരുന്ന പ്രജകളുടെയിടയിൽ.

രാമൻ സംബോധന ചെയ്തത ഭാഷക്ക് പുറത്ത് ജീവിക്കുന്നവർ, ഭാഷയുടെ നിത്യേന വ്യവഹാരങ്ങളിൽ ഇടം കിട്ടാതെ പോവുന്നവർ.

അവരെ അഭിസംബോധന ചെയ്യാത്തതിനാൽ അവർ മാത്രം തിരിച്ചു പോയില്ല.പതിനാലുവർഷത്തെ വനവാസം കഴിഞ്ഞ് രാമൻ തിരിച്ചു വരുന്നത് വരെ അവർ അവിടെത്തന്നെ കാത്തു നിന്നു.ഇങ്ങനെയൊരു പ്രതിബദ്ധത അവകാശപെടാനുള്ള ലെഗസി ആണിനോ പെണ്ണിനോ ഇല്ലെന്നതാണ് ഉഭയലിംഗത്തിൻറെ ലെഗസി.

was it possible to live outside language എന്ന ചോദ്യത്തിനു നിശ്ചയമായും No എന്ന ഉത്തരം പറയാം.is it possible to live outside language എന്ന ചോദ്യത്തിനു Yes എന്നു പറയാൻ ധാർമികത കൈവരിച്ച വിജയ ചരിത്രമാണ് ഉഭയലിംഗത്തിനിന്ന്.അംജും എന്ന കഥാപാത്രത്തെ സാക്ഷി നിർത്തി അരുന്ധതി റോയ് ഒരു പാനിന്ത്യൻ രാഷ്ട്രീയ സാമൂഹിക അവസ്ഥ വിവരിക്കുമ്പോൾ ഇന്ത്യയുടെ വലിയ പ്രതിനിധീകരണമുണ്ട്.അവിടെ ഗുജറാത്തുണ്ട്,ദില്ലിയുണ്ട്,കാശ്മീരുണ്ട്.ഇന്ത്യ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യമുണ്ട്.നോവലിലെ ആ ഒറ്റ വാചകം മതി ഇന്ത്യയുടെ ദുരവസ്ഥ പറയാൻ,നോവലിനെ സ്വയം നിർവചിക്കാൻ Dying became just another way of living.ഫിക്ഷനിൽ കൈവെക്കുമ്പോൾ അരുന്ധതിയിലെ പ്രബന്ധകാരിയോ പ്രഭാഷകയോ ആക്ടിവിസ്റ്റോ കൂടുതൽ വരുന്നു,നോവലിസ്റ്റിനേക്കാൾ.അതുവഴി The Ministry of Utmost Happiness എന്ന അരുന്ധതി റോയിയുടെ നോവൽ ഇന്ത്യ എന്ന രാജ്യത്തെ കുറിച്ചുള്ള ഒരു നോവലിസ്റ്റിന്റെ കറന്റ് റിപ്പോർട്ടിങ് കൂടിയാണ്.ഒരു നോവൽ ചിലപ്പോൾ അങ്ങനെയും മാറിപോകുമെങ്കിൽ അതുമൊരു സാധ്യതയാണ്…….

Continue Reading
1 Comment

1 Comment

 1. Milan Tom

  October 6, 2021 at 7:38 pm

  അതിലെ ഭാഷാശാസ്ത്രവഴികളും പ്രയോഗങ്ങളും അത്യധികം സങ്കീർണമാണ്. Anjum മജ്നുവിൽ നിന്നു രൂപപ്പെടുന്നേ േപാലെ

  േകരളം മുതൽ കാശ്മീർ വരെ പരന്നുകിടക്കുന്ന ഭാഷാഭൂഖ ണ്ഡത്തിന്റെ Etim
  ological ലായ ഒരു വ്യവഹാര ഭൂമിയ കൂടി അരുന്ധതി തുന്നിച്ചേർക്കുന്നു.

You must be logged in to post a comment Login

Leave a Reply

ലേഖനം

ഉറുമ്പ്

Published

on

വാങ്മയം: 17

സുരേഷ് നൂറനാട്

ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.

  കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്

കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.

  വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.

ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.

‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

Published

on

കവിത തിന്തകത്തോം 12

വി.ജയദേവ്

സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.

സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.

“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”

ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.

ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

തീവണ്ടി

Published

on

വാങ്മയം: 16

ഡോ.സുരേഷ് നൂറനാട്

വര: കാഞ്ചന.എസ്

വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.

“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “

ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com

littnowmagazine@gmail.com

Continue Reading

Trending