Connect with us

കല

പാടാനിവിടെ കരുതിയ ഗാനം

Published

on

വി. എം. രാജമോഹൻ

പാടാനിവിടെ കരുതിയ ഗാനം, പാടീല്ലല്ലോ ഞാനിനിയും”. ഇനിയുമെത്രയോ പാട്ടുകൾ പാടാൻ ബാക്കി വച്ച് ഹൃദയത്തിൽ പടരുന്ന കുറെ പാട്ടുകൾ നമുക്ക് തന്നിട്ട് വി.കെ.ശശിധരൻ എന്ന വി.കെ.എസ് യാത്രയായി

എറണാകുളം ജില്ലയിലെ വടക്കൻ പരവൂർ കെടാമംഗലത്തു നിന്ന് കൊല്ലത്തെകൊട്ടിയം എസ്.എൻ.പോളിടെക്നിക്കിൽ ഇലക്ട്രിക്കൽ അദ്ധ്യാപകനായി എത്തിയ വി.കെ.എസ് സുഹൃത്തുക്കൾക്ക് ചാരുതയാർന്ന ഈണം പകരുന്നതിൽ രസം കണ്ടു.

പുനലൂർ ബാലൻ്റെയും ഏറ്റുമാനൂർ സോമദാസൻ്റെയും പ്രണയകവിതകൾക്ക് അതുവരെ കേട്ടിട്ടില്ലാത്ത പുതിയൊരു ശൈലിനൽകി. വാക്കുകളിൽ സ്ഫുരിക്കുന്ന വികാരം പരമാവധി ആലാപനത്തിൽ കൊണ്ടുവരാനാണ് വി.കെ.എസ്. ശ്രമിച്ചത്.- അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

കാമുകി’യ്ക്ക് സംഗീതം പകർന്നു. ഏറ്റുമാനൂർ സോമദാസൻ എഴുതിയ പാട്ടുകൾ പാടിയത് യേശുഇടതുപടപ്പാട്ടുകാരനായ കെടാമംഗലം പപ്പുക്കുട്ടിയുടെ പിൻതലമുറക്കാരനായ ‘വി.കെ.എസ്.സ്വാഭാവികമായും തൻ്റെ സംഗീത സിദ്ധി പുരോഗമന പ്രസ്ഥാനങ്ങളുടെ സംരംഭങ്ങൾക്ക് പ്രയോജനപ്പെടുത്തി. അങ്ങനെയാണ് പി.കെ.ശിവദാസുമൊത്ത് ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സിൻ്റെ നാടകങ്ങൾക്ക് സംഗീതം പകരുന്നത്. ഇതേ ശിവനും ശശിയും കൂട്ടുകെട്ട് അടൂർ ഗോപാലകൃഷ്ണൻ്റെ പൂർത്തിയാകാതെ പോയ സിനിമ ‘

ദാസും ജാനകിയും സി.ഒ.ആൻ്റോയുമായിരുന്നു . എം.പി.പരമേശ്വരൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കോറസ് നാടക സംഘം അവതരിപ്പിച്ച ‘അമ്മ’ എന്ന ഗോർക്കിയുടെ നാടകത്തിലെ പാട്ടുകൾക്ക് മൂർച്ചയുള്ള സംഗീതം നൽകിയത് വി.കെ.ശശിധരനാണ്.

പുനലൂർ ബാലൻ്റെ വരികൾ.” എന്തിന്നധീരത ഇപ്പോൾ തുടങ്ങണം എല്ലാം നമ്മൾ പഠിക്കേണം” എന്ന പാട്ടുൾപ്പെടെയുള്ള പാട്ടുകൾ കേരള ശാസ്ത്രസാഹിത്യ പരിഷത് വേദികളിലൂടെ കേരള മെമ്പാടും പ്രചരിച്ചു. ഇതിനിടയിൽ പരിഷത്തിലേക്ക് എടുത്തു ചാടിയ വി.കെ.എസ്. ഒരു തുണിസഞ്ചിയും തോളിലിട്ട് പരിഷത്ത് പ്രവർത്തകനായി കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഓടി നടന്നു.

.1981 ൽ ആശയ പ്രചരണത്തിന് പരിഷത്ത് ഒരു പുതിയ പരിപാടി അവതരിപ്പിച്ചു;ശാസ്ത്ര കലാജാഥ. തെരുവുനാടകങ്ങളും സംഗീതശില്പങ്ങളും’ ഉൾപ്പെടുത്തി അവതരിപ്പിച്ച ഈ പരിപാടിയുടെ സംഗീതം ചിട്ടപ്പെടുത്തിയത് വി.കെ.എസിൻ്റെ നേതൃത്വത്തിലായിരുന്നു.

അനീതിക്കെതിരെ ചാട്ടുളി പോലെ തറച്ചു കയറുന്നതായിരുന്നു, കലാജാഥയിലെ ഇനങ്ങൾ. പിന്നിട് കലാജാഥ എന്ന സങ്കേതം പാർട്ടികളും യാഥാസ്ഥിതിക സംഘടനകൾ പോലും സ്വീകരിച്ചുവെന്നത് ആ കലാരൂപത്തിൻ്റെ പ്രസക്തി വിളിച്ചോതുന്നു . കലാജാഥയുടെ വിജയത്തിൽ ഗണ്യമായ പങ്ക് വി.പരിശീലിപ്പിച്ചെടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട് .

സ്കൂൾ മലയാളപഠനം രസകരമാക്കാൻ കവിതകൾ ചൊല്ലി രസിക്കാം എന്ന പരിപാടി വി.കെ.എസിൻ്റെ സംഗീതത്തിൽ ആവിഷ്കരിച്ചു.മലപ്പുറത്തെ എം.എസ്.മോഹനനും കോട്ടക്കൽ മുരളിയുമൊക്കെ ചേർന്ന് ആൽബങ്ങൾ പുറത്തിറക്കി. അതു് നമ്മുടെ പൊതു വിദ്യാലയങ്ങളിലെ ക്ലാസുകളെ സംഗീത സാന്ദ്രമാക്കി. തൃശൂരെ എസ്.പി.രമേശിൻ്റെയും കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകൻ കഥാകൃത്ത് ഇ.ഹരികുമാറിൻ്റെയും നിർബന്ധത്തിന് വഴങ്ങി ഇടശ്ശേരിയുടെ പൂതപ്പാട്ടിന് പുതിയൊരീണം നൽകി.

കവിതയുടെ പരമ്പരാഗത വഴികളിൽ സഞ്ചരിക്കുന്നവർ നെറ്റി ചുളിച്ചെങ്കിലും ആസ്വാദക ലക്ഷങ്ങൾ പൂതപ്പാട്ടിനെ ഹൃദയത്തിലേറ്റുവാങ്ങി. ഇടശ്ശേരിയുടെ മറ്റു ചില കവിതകളും വി.കെ.എസിൻ്റെ ഈണത്തിൽ ആവിഷ്കരിക്കപ്പെട്ടു. പല പുരോഗമന സംഘടനകളും അവരുടെ പാട്ടുകൾ ചിട്ടപ്പെടുത്താൻ വി.കെ.എസിനെ പ്രയോജനപ്പെടുത്തി.

Continue Reading
1 Comment

1 Comment

  1. Milan Tom

    October 7, 2021 at 5:53 pm

    😁

Leave a Reply

Your email address will not be published.

കല

ലതയും റഫിയും റോയൽറ്റി വിവാദവും

Published

on

ഷൈറജ്

ലോകം കണ്ട മഹാഗായകരിലൊരുവൾ അവളുടെ ശംബ്ദത്തിന്റെ ഓരോ ചെറു അണുവും ഭൂമിയിലിപ്പോഴുള്ളതും ഇനി വരുവാനുള്ളതുമായ മുഴുവൻ തലമുറകൾക്കുമായി തന്ന ശേഷം മടങ്ങുന്ന ഈ വേളയിൽ ആ മഹത് ജീവിതത്തിലെ അധികമാരുമറിയാത്ത ഒരു പോരാട്ടത്തിന്റെ കഥ ഓർക്കുന്നത് കൗതുകകരമാണ്.

ഒരു പാട്ട് ജനപ്രിയമാകുമ്പോൾ പാടിയ ആളുടെ പേരിലാണ് അതറിയപ്പെടുന്നത്. എന്നാൽ പകർപ്പവകാശത്തിന്റെ (കോപ്പി റൈറ്റ്) കാര്യം വരുമ്പോർ പാട്ട് അതിന്റെ സംഗീതസംവിധായകന്റെ ബൗദ്ധിക സ്വത്തായി മാറുന്നത് ന്യായമാണോ എന്ന ചോദ്യം ശക്തമായി ഉന്നയിക്കപ്പെടുകയുംറോയൽറ്റി നൽകേണ്ടിവരുമ്പോൾ അതിൽ പ്രസാധകർക്കും കമ്പോസർക്കും ഗായകർക്കും പങ്കുനൽകേണ്ടതുണ്ടെന്നുമുള്ള അവസ്ഥ വന്നതുമെല്ലാം സമീപകാലത്താണ്. എന്നാൽ 1960 കളുടെ തുടക്കത്തിൽത്തന്നെ ഈ വിഷയത്തിനായി ശബ്ദമുയർത്തിയ ഗായികയാണ് ലതാ മങ്കേഷ്ക്കർ.

തനിയ്ക്ക് റോയൽറ്റിയ്ക്ക് അർഹതയുണ്ടെന്നും അതു നൽകണമെന്നും നിർമ്മാതാക്കളോട് അവർ ആവശ്യപ്പെട്ടത് വലിയ വിവാദമായി. സഹഗായകനായ മുഹമ്മദു റഫി തന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുമെന്ന് അവർ പ്രതീക്ഷിച്ചെങ്കിലും റഫി ഇക്കാര്യത്തിൽ ഒട്ടും താത്പര്യം പ്രകടിപ്പിച്ചില്ല. നിർമ്മാതാവ് ഒരു ഗാനത്തിന് ഗായകൻ ആവശ്യപ്പെടുന്ന പ്രതിഥലം നൽകുന്നതു കൊണ്ട് അതിനുശേഷം ഗായകന് റോയൽറ്റിയിൽ അവകാശമില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ലതാ മങ്കേഷ്ക്കറെ ചൊടിപ്പിച്ചു. തുടർന്ന് റഫിയുമൊത്ത് പാടില്ലെന്ന കടുത്ത നിലപാടെടുക്കുകയാണു ലത ചെയ്തത്.

റഫിയുടെ ജീവിതത്തിലെ അജ്ഞാതമായ പല മുഖങ്ങളും പുറത്തുകൊണ്ടുവന്ന “മുഹമ്മദ് റഫി: മൈ അബ്ബാ – ഒരു ഓർമ്മക്കുറിപ്പ് ” എന്ന പുസ്തകത്തിൽ, അദ്ദേഹത്തിന്റെ മരുമകൾ യാസ്മിൻ ഖാലിദ് ഇക്കാര്യങ്ങൾ വിവരിക്കുന്നുണ്ട്.

1960-ന്റെ തുടക്കത്തിൽ, ലതാമങ്കേഷ്‌കർ മുഹമ്മദ് റാഫിയുമായി പിണങ്ങി അദ്ദേഹത്തോടൊപ്പമുള്ള ഡ്യുയറ്റ് പാടുന്നത് നിർത്തിയ ഒരു ഘട്ടം വന്നു. രണ്ട്-മൂന്ന് വർഷം അവർ ഒരുമിച്ച് പ്രവർത്തിച്ചില്ല. ഈ കാലയളവിൽ മഹേന്ദ്ര കപൂറിനൊപ്പം ലതയും സുമൻ കല്യാൺപൂറിനൊപ്പം റാഫിയും പാടി…യാസ്മിൻ എഴുതുന്നു.

പിന്നീട് ഈ വിവാദം മാഞ്ഞുപോവുകയും ലതയും റഫിയും ഒന്നിച്ചു പാടുകയും ചെയ്തു. റോയൽറ്റി വാദങ്ങൾ പിന്നീട് ശക്തമായെത്തുന്നത് 90 കളിലാണ്. 1994 മുതൽ, ഇന്ത്യൻ കലാകാരന്മാർക്കും അവരുടെ അവകാശികൾക്കും കലാകാരന്മാരുടെ സൃഷ്ടികളുടെ പുനർവിൽപ്പനയിൽ നിന്ന് പ്രയോജനം നേടാനുള്ള അവകാശം നിയമം മൂലം സ്ഥാപിച്ചുകിട്ടി. എന്നാൽ ഇന്ത്യൻ കോപ്പി റൈറ്റ് നിയമത്തിലെ ഈ വ്യവസ്ഥയെക്കുറിച്ച് വളരെക്കാലം മിക്ക കലാകാരന്മാർക്കും അറിവുണ്ടായിരുന്നില്ല. ഏതാണ്ട് പത്തു കൊല്ലം മുമ്പ്, തങ്ങളുടെ അനുവാദമില്ലാതെയും റോയൽറ്റി നൽകാതെയും ഗാനങ്ങൾ അവതരിപ്പിച്ചതിന് ചില പ്രശസ്ത ഗായകർ സംഗീതസംവിധായകർക്ക് വക്കീൽ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഈ വിഷയം വീണ്ടും സജീവമായത്. അഞ്ചു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസിയേഷൻ (ISRA) ഏകദേശം 52 ലക്ഷം രൂപ സമാഹരിച്ച് പ്രശസ്ത പിന്നണി ഗായകരായ കെ എസ് ചിത്ര, പി സുശീല, കെ ജെ യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, ശ്രീനിവാസ് തുടങ്ങി 730 ഗായകർക്കിടയിൽ വിതരണം ചെയ്തു. ഇന്ന് ഗായകരുടെ റോയൽറ്റി അവകാശം ഏവരും അംഗീകരിച്ചു കഴിഞ്ഞുണ്ട്.

ബൗദ്ധിക സ്വത്തവകാശ നിയമരംഗത്തെ വലിയൊരു മാറ്റത്തിനുവേണ്ടിക്കൂടിയാണ് താൻ കലഹിച്ചതെന്ന് 1960 കളിൽ മഹാഗായിക അറിഞ്ഞിരിക്കണമെന്നില്ല. മഹത് വ്യക്തികൾ ചുവടുകൾ വയ്ക്കുന്നത് സ്വാഭാവിക ചലനത്തിന്റെ ഭാഗമായിട്ടാവാം, എങ്കിലും വെളിച്ചം ആ ചുവടുകളിൽ നിന്ന് ഉദിച്ചുകൊണ്ടേയിരിക്കും.

littnow

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

Continue Reading

കല

ഞാൻ പുതുവർഷത്തെ വെറുക്കുന്നു

Published

on

By

അന്തോണിയോ ഗ്രാംഷി

വിവ: വി. രവികുമാർ

എല്ലാ ദിവസവും കാലത്ത് ആകാശത്തിന്റെ ശവക്കോടിക്കടിയിൽ നിന്നുണർന്നെഴുന്നേല്ക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം അത് മറ്റൊരു പുതുവത്സരത്തുടക്കമായിട്ടാണ്‌ എനിക്കു തോന്നാറുള്ളത്.

അതുകൊണ്ടാണ്‌ കാലാവധിയെത്തിയ സ്ഥിരനിക്ഷേപങ്ങൾ പോലുള്ള ഈ പുതുവർഷദിനങ്ങളോട് എനിക്കു വെറുപ്പു തോന്നുന്നതും; അവ ജീവിതത്തെയും മനുഷ്യന്റെ സത്തയേയും വെറും വാണിജ്യവിഷയമാക്കി മാറ്റുകയാണ്‌, കൃത്യമായ നീക്കിയിരുപ്പുകളുമായി, കുടിശ്ശികത്തുകകളുമായി, പുതിയ നിക്ഷേപങ്ങൾക്കുള്ള കണക്കുകൂട്ടലുകളുമായി. അവ നമ്മുടെ ജീവിതത്തിന്റെയും സത്തയുടേയും തുടർച്ച നഷ്ടപ്പെടുത്തുന്നു. നാമപ്പോൾ ഗൗരവത്തോടെതന്നെ ചിന്തിച്ചുപോവുകയാണ്‌, ഒരു വർഷത്തിനും അടുത്തതിനുമിടയിൽ ഒരു വിച്ഛേദമുണ്ടെന്ന്, ഒരു പുതിയ ചരിത്രം തുടങ്ങാൻ പോവുകയാണെന്ന്; നിങ്ങൾ പുതിയ തീരുമാനങ്ങളെടുക്കുന്നു, ആ തീരുമാനങ്ങൾ നടക്കാത്തതിൽ നിങ്ങൾക്കു ഖേദം തോന്നുന്നു, അങ്ങനെയങ്ങനെ അതു നീളുന്നു. തീയതികളുടെ ഒരു കുഴപ്പമാണത്.

പറച്ചിൽ. ആയിക്കോട്ടെ. എന്നാൽ, അടിസ്ഥാനപരമെന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്ന തീയതികൾ നാലോ അഞ്ചോ ഉണ്ടെന്നും നാം അംഗീകരിക്കേണ്ടിവരും; ഏതു മാന്യദേഹവും സ്വന്തം തലച്ചോറിൽ അവ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്; ചരിത്രവുമായി അവ കള്ളക്കളി നടത്തിയിട്ടുമുണ്ട്. അവയും പുതുവർഷദിനങ്ങൾ തന്നെ. റോമൻ ചരിത്രത്തിന്റെ ആരംഭം കുറിച്ച ദിവസം, അല്ലെങ്കിൽ, മദ്ധ്യകാലഘട്ടത്തിന്റെ, ആധുനികകാലത്തിന്റെ.

എത്രയ്ക്കാഴത്തിലാണ്‌ അവ നമ്മുടെ ബോധത്തിലേക്കാണ്ടിറങ്ങിയിരിക്കുന്നത്! ഇറ്റലിയിൽ ജീവിതം തുടങ്ങിയത് 752ലാണെന്നു നാം ചിന്തിക്കുന്നതായി നമുക്കു ചിലപ്പോൾ തോന്നിപ്പോകും; അല്ലെങ്കിൽ, 1490, 1492കളൊക്കെ മനുഷ്യരാശി ചാടിക്കടന്ന മലകളാണെന്നും പുതിയൊരു ലോകത്തേക്ക് പെട്ടെന്നതെത്തിപ്പെട്ടതായും പുതിയൊരു ജീവിതത്തിലേക്കതെത്തിയതായും. അങ്ങനെ തീയതി ഒരു തടസ്സമാവുകയാണ്‌, നമ്മുടെ കാഴ്ച്ച മറയ്ക്കുന്ന ഒരാൾമറ; ചരിത്രം അടിസ്ഥാനപരവും മാറ്റമില്ലാത്തതുമായ ഒരേ രേഖയിലൂടെ നിരന്തരം അനാവൃതമായിക്കൊണ്ടിരിക്കുകയാണെന്ന് അങ്ങനെ നാം കാണാതെപോകുന്നു; ഫിലിമിന്റെ റീലു പൊട്ടി കണ്ണഞ്ചിക്കുന്ന വെളിച്ചത്തിന്റെ ഒരിടവേള സൃഷ്ടിക്കുന്ന തരത്തിലുള്ള ആകസ്മികമായ വിരാമങ്ങൾ ചരിത്രത്തിലില്ല.

അതുകൊണ്ടാണ്‌ ഞാൻ പുതുവത്സരദിനങ്ങളെ വെറുക്കുന്നത്. ഓരോ പ്രഭാതവും ഒരു പുതുവർഷത്തിന്റെ ആദ്യദിനമാകണമെന്നാണെനിക്ക്. ഓരോ ദിവസവും എനിക്കെന്റെ കണക്കെടുക്കണം, ഓരോ ദിവസവും എനിക്കെന്നെത്തന്നെ പുതുക്കണം. വിശ്രമത്തിനായി ഒരു ദിവസം ഞാൻ മാറ്റിവയ്ക്കുന്നില്ല. താല്ക്കാലികവിരാമങ്ങൾ വേണമെന്നു തോന്നിയാൽ അതു ഞാൻ തന്നെ തിരഞ്ഞെടുക്കും; ജീവിതത്തിന്റെ തീക്ഷ്ണത തലയ്ക്കു പിടിക്കുന്ന ആ നാളുകളിൽ എന്നിലെ വന്യതയിലേക്കു ഞാൻ എടുത്തുചാടുകയും അതിൽ നിന്ന് പുതിയ ഒരൂർജ്ജം ഞാൻ കണ്ടെത്തുകയും ചെയ്യും.

തക്ക സമയം നോക്കി ഇരിക്കുന്ന ഏർപ്പാടും എനിക്കില്ല. എനിക്കെന്റെ ജീവിതത്തിന്റെ ഓരോ മണിക്കൂറും പുതുതായിരിക്കണം; അതേസമയം അവ പൊയ്പ്പോയ മണിക്കൂറുകളുമായി ബന്ധപ്പെട്ടതുമായിരിക്കും. എനിക്കൊരു താല്പര്യവുമില്ലാത്ത അപരിചിതരുമായിച്ചേർന്നു സംഘനൃത്തം ചവിട്ടാൻ ഒരുത്സവനാളും എനിക്കു വേണ്ട. നമ്മുടെ മുതുമുത്തശ്ശന്മാരും അവർക്കു മുമ്പുള്ളവരുമൊക്കെ അങ്ങനെ ആഘോഷിച്ചിരുന്നതുകൊണ്ട് നമ്മൾക്കും അങ്ങനെയൊരു ത്വര തോന്നുക: മനം പുരട്ടുന്നതാണത്.

ഇക്കാരണംകൊണ്ടു തന്നെയാണ്‌ ഞാൻ സോഷ്യലിസത്തെ കാത്തിരിക്കുന്നതും. കാരണം, നമ്മുടെ സത്തയിൽ ഒരനുരണനവും സൃഷ്ടിക്കാത്ത ഈ തീയതികളെയൊക്കെക്കൂടി അതെടുത്ത് ചവറ്റുകുട്ടയിൽ എറിയുമല്ലോ. ഇനി, അത് പുതിയ തീയതികൾ സൃഷ്ടിക്കുകയാണെങ്കിൽ അത് നമ്മുടേതെങ്കിലുമായിരിക്കും, നമ്മുടെ പൊട്ടന്മാരായ പൂർവ്വികരിൽ നിന്ന് ഒരെതിർപ്പും പറയാൻ പറ്റാതെ നമുക്കേറ്റെടുക്കേണ്ടിവരുന്ന മറ്റു തീയതികൾ പോലാവില്ല.

(1916 ജനുവരി 1ന്‌ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഔദ്യോഗികപത്രമായ Avanti!യിൽ എഴുതിയത്

littnow

Continue Reading

കല

Content Matters Over Stardom: John Abraham

Published

on

By

Actor-producer John Abaraham said that content of the film is more important to him than celebrity actors, and that is why he preferred to launch Ranjith Sajeev, a promising talent in lead role in his debut Malayalam production ‘Mike’. He believes that a good content can bring critical acclaim as well as commercial success.

In 2012, John turned producer with “Vicky Donor”, a 2012 Indian Hindi-language romantic comedy which went on to taste box office success as well as acclaim with a National Award. The first look poster of the upcoming Malayalam movie Mike was launched at an event in Kochi. With this project, his production company JA Entertainment is entering the Malayalam film industry. He said that he wants to produce films which have a lasting shelf life.

“As a producer, I’m not interested in commercial success. What matters is to be critically acclaimed. ‘Vicky Donor’ was a different film and ‘Madras Cafe’ is very different from ‘Vicky Donor’. So, as a producer, I want to make different and credible films, and ‘Mike’ is such an attempt” John told.

Ranjith Sajeev, the hero of the film has the right talent to achieve major success in the film world and he is only a film or two away from becoming a household name, John said. Anaswara Rajan, Jinu Joseph, Akshay Radhakrishnan, Abhiram, and Sini Abraham are the other actors in the film. Mike is being directed by Vishnu Sivaprasad.

It is worth to remember that John Abraham is a half-Malayali and he loves the films made in this part of the world.

john Abraham

littnow

Continue Reading

Trending