Connect with us

കല

ഞാൻ പുതുവർഷത്തെ വെറുക്കുന്നു

Published

on

അന്തോണിയോ ഗ്രാംഷി

വിവ: വി. രവികുമാർ

എല്ലാ ദിവസവും കാലത്ത് ആകാശത്തിന്റെ ശവക്കോടിക്കടിയിൽ നിന്നുണർന്നെഴുന്നേല്ക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം അത് മറ്റൊരു പുതുവത്സരത്തുടക്കമായിട്ടാണ്‌ എനിക്കു തോന്നാറുള്ളത്.

അതുകൊണ്ടാണ്‌ കാലാവധിയെത്തിയ സ്ഥിരനിക്ഷേപങ്ങൾ പോലുള്ള ഈ പുതുവർഷദിനങ്ങളോട് എനിക്കു വെറുപ്പു തോന്നുന്നതും; അവ ജീവിതത്തെയും മനുഷ്യന്റെ സത്തയേയും വെറും വാണിജ്യവിഷയമാക്കി മാറ്റുകയാണ്‌, കൃത്യമായ നീക്കിയിരുപ്പുകളുമായി, കുടിശ്ശികത്തുകകളുമായി, പുതിയ നിക്ഷേപങ്ങൾക്കുള്ള കണക്കുകൂട്ടലുകളുമായി. അവ നമ്മുടെ ജീവിതത്തിന്റെയും സത്തയുടേയും തുടർച്ച നഷ്ടപ്പെടുത്തുന്നു. നാമപ്പോൾ ഗൗരവത്തോടെതന്നെ ചിന്തിച്ചുപോവുകയാണ്‌, ഒരു വർഷത്തിനും അടുത്തതിനുമിടയിൽ ഒരു വിച്ഛേദമുണ്ടെന്ന്, ഒരു പുതിയ ചരിത്രം തുടങ്ങാൻ പോവുകയാണെന്ന്; നിങ്ങൾ പുതിയ തീരുമാനങ്ങളെടുക്കുന്നു, ആ തീരുമാനങ്ങൾ നടക്കാത്തതിൽ നിങ്ങൾക്കു ഖേദം തോന്നുന്നു, അങ്ങനെയങ്ങനെ അതു നീളുന്നു. തീയതികളുടെ ഒരു കുഴപ്പമാണത്.

പറച്ചിൽ. ആയിക്കോട്ടെ. എന്നാൽ, അടിസ്ഥാനപരമെന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്ന തീയതികൾ നാലോ അഞ്ചോ ഉണ്ടെന്നും നാം അംഗീകരിക്കേണ്ടിവരും; ഏതു മാന്യദേഹവും സ്വന്തം തലച്ചോറിൽ അവ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്; ചരിത്രവുമായി അവ കള്ളക്കളി നടത്തിയിട്ടുമുണ്ട്. അവയും പുതുവർഷദിനങ്ങൾ തന്നെ. റോമൻ ചരിത്രത്തിന്റെ ആരംഭം കുറിച്ച ദിവസം, അല്ലെങ്കിൽ, മദ്ധ്യകാലഘട്ടത്തിന്റെ, ആധുനികകാലത്തിന്റെ.

എത്രയ്ക്കാഴത്തിലാണ്‌ അവ നമ്മുടെ ബോധത്തിലേക്കാണ്ടിറങ്ങിയിരിക്കുന്നത്! ഇറ്റലിയിൽ ജീവിതം തുടങ്ങിയത് 752ലാണെന്നു നാം ചിന്തിക്കുന്നതായി നമുക്കു ചിലപ്പോൾ തോന്നിപ്പോകും; അല്ലെങ്കിൽ, 1490, 1492കളൊക്കെ മനുഷ്യരാശി ചാടിക്കടന്ന മലകളാണെന്നും പുതിയൊരു ലോകത്തേക്ക് പെട്ടെന്നതെത്തിപ്പെട്ടതായും പുതിയൊരു ജീവിതത്തിലേക്കതെത്തിയതായും. അങ്ങനെ തീയതി ഒരു തടസ്സമാവുകയാണ്‌, നമ്മുടെ കാഴ്ച്ച മറയ്ക്കുന്ന ഒരാൾമറ; ചരിത്രം അടിസ്ഥാനപരവും മാറ്റമില്ലാത്തതുമായ ഒരേ രേഖയിലൂടെ നിരന്തരം അനാവൃതമായിക്കൊണ്ടിരിക്കുകയാണെന്ന് അങ്ങനെ നാം കാണാതെപോകുന്നു; ഫിലിമിന്റെ റീലു പൊട്ടി കണ്ണഞ്ചിക്കുന്ന വെളിച്ചത്തിന്റെ ഒരിടവേള സൃഷ്ടിക്കുന്ന തരത്തിലുള്ള ആകസ്മികമായ വിരാമങ്ങൾ ചരിത്രത്തിലില്ല.

അതുകൊണ്ടാണ്‌ ഞാൻ പുതുവത്സരദിനങ്ങളെ വെറുക്കുന്നത്. ഓരോ പ്രഭാതവും ഒരു പുതുവർഷത്തിന്റെ ആദ്യദിനമാകണമെന്നാണെനിക്ക്. ഓരോ ദിവസവും എനിക്കെന്റെ കണക്കെടുക്കണം, ഓരോ ദിവസവും എനിക്കെന്നെത്തന്നെ പുതുക്കണം. വിശ്രമത്തിനായി ഒരു ദിവസം ഞാൻ മാറ്റിവയ്ക്കുന്നില്ല. താല്ക്കാലികവിരാമങ്ങൾ വേണമെന്നു തോന്നിയാൽ അതു ഞാൻ തന്നെ തിരഞ്ഞെടുക്കും; ജീവിതത്തിന്റെ തീക്ഷ്ണത തലയ്ക്കു പിടിക്കുന്ന ആ നാളുകളിൽ എന്നിലെ വന്യതയിലേക്കു ഞാൻ എടുത്തുചാടുകയും അതിൽ നിന്ന് പുതിയ ഒരൂർജ്ജം ഞാൻ കണ്ടെത്തുകയും ചെയ്യും.

തക്ക സമയം നോക്കി ഇരിക്കുന്ന ഏർപ്പാടും എനിക്കില്ല. എനിക്കെന്റെ ജീവിതത്തിന്റെ ഓരോ മണിക്കൂറും പുതുതായിരിക്കണം; അതേസമയം അവ പൊയ്പ്പോയ മണിക്കൂറുകളുമായി ബന്ധപ്പെട്ടതുമായിരിക്കും. എനിക്കൊരു താല്പര്യവുമില്ലാത്ത അപരിചിതരുമായിച്ചേർന്നു സംഘനൃത്തം ചവിട്ടാൻ ഒരുത്സവനാളും എനിക്കു വേണ്ട. നമ്മുടെ മുതുമുത്തശ്ശന്മാരും അവർക്കു മുമ്പുള്ളവരുമൊക്കെ അങ്ങനെ ആഘോഷിച്ചിരുന്നതുകൊണ്ട് നമ്മൾക്കും അങ്ങനെയൊരു ത്വര തോന്നുക: മനം പുരട്ടുന്നതാണത്.

ഇക്കാരണംകൊണ്ടു തന്നെയാണ്‌ ഞാൻ സോഷ്യലിസത്തെ കാത്തിരിക്കുന്നതും. കാരണം, നമ്മുടെ സത്തയിൽ ഒരനുരണനവും സൃഷ്ടിക്കാത്ത ഈ തീയതികളെയൊക്കെക്കൂടി അതെടുത്ത് ചവറ്റുകുട്ടയിൽ എറിയുമല്ലോ. ഇനി, അത് പുതിയ തീയതികൾ സൃഷ്ടിക്കുകയാണെങ്കിൽ അത് നമ്മുടേതെങ്കിലുമായിരിക്കും, നമ്മുടെ പൊട്ടന്മാരായ പൂർവ്വികരിൽ നിന്ന് ഒരെതിർപ്പും പറയാൻ പറ്റാതെ നമുക്കേറ്റെടുക്കേണ്ടിവരുന്ന മറ്റു തീയതികൾ പോലാവില്ല.

(1916 ജനുവരി 1ന്‌ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഔദ്യോഗികപത്രമായ Avanti!യിൽ എഴുതിയത്

littnow

Continue Reading
1 Comment

1 Comment

  1. jithu peter

    January 3, 2022 at 7:49 am

    ഇത് വ്യത്യസ്ത്യമായ കാഴ്ചപ്പാട് ആണു.

You must be logged in to post a comment Login

Leave a Reply

കല

ലതയും റഫിയും റോയൽറ്റി വിവാദവും

Published

on

ഷൈറജ്

ലോകം കണ്ട മഹാഗായകരിലൊരുവൾ അവളുടെ ശംബ്ദത്തിന്റെ ഓരോ ചെറു അണുവും ഭൂമിയിലിപ്പോഴുള്ളതും ഇനി വരുവാനുള്ളതുമായ മുഴുവൻ തലമുറകൾക്കുമായി തന്ന ശേഷം മടങ്ങുന്ന ഈ വേളയിൽ ആ മഹത് ജീവിതത്തിലെ അധികമാരുമറിയാത്ത ഒരു പോരാട്ടത്തിന്റെ കഥ ഓർക്കുന്നത് കൗതുകകരമാണ്.

ഒരു പാട്ട് ജനപ്രിയമാകുമ്പോൾ പാടിയ ആളുടെ പേരിലാണ് അതറിയപ്പെടുന്നത്. എന്നാൽ പകർപ്പവകാശത്തിന്റെ (കോപ്പി റൈറ്റ്) കാര്യം വരുമ്പോർ പാട്ട് അതിന്റെ സംഗീതസംവിധായകന്റെ ബൗദ്ധിക സ്വത്തായി മാറുന്നത് ന്യായമാണോ എന്ന ചോദ്യം ശക്തമായി ഉന്നയിക്കപ്പെടുകയുംറോയൽറ്റി നൽകേണ്ടിവരുമ്പോൾ അതിൽ പ്രസാധകർക്കും കമ്പോസർക്കും ഗായകർക്കും പങ്കുനൽകേണ്ടതുണ്ടെന്നുമുള്ള അവസ്ഥ വന്നതുമെല്ലാം സമീപകാലത്താണ്. എന്നാൽ 1960 കളുടെ തുടക്കത്തിൽത്തന്നെ ഈ വിഷയത്തിനായി ശബ്ദമുയർത്തിയ ഗായികയാണ് ലതാ മങ്കേഷ്ക്കർ.

തനിയ്ക്ക് റോയൽറ്റിയ്ക്ക് അർഹതയുണ്ടെന്നും അതു നൽകണമെന്നും നിർമ്മാതാക്കളോട് അവർ ആവശ്യപ്പെട്ടത് വലിയ വിവാദമായി. സഹഗായകനായ മുഹമ്മദു റഫി തന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുമെന്ന് അവർ പ്രതീക്ഷിച്ചെങ്കിലും റഫി ഇക്കാര്യത്തിൽ ഒട്ടും താത്പര്യം പ്രകടിപ്പിച്ചില്ല. നിർമ്മാതാവ് ഒരു ഗാനത്തിന് ഗായകൻ ആവശ്യപ്പെടുന്ന പ്രതിഥലം നൽകുന്നതു കൊണ്ട് അതിനുശേഷം ഗായകന് റോയൽറ്റിയിൽ അവകാശമില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ലതാ മങ്കേഷ്ക്കറെ ചൊടിപ്പിച്ചു. തുടർന്ന് റഫിയുമൊത്ത് പാടില്ലെന്ന കടുത്ത നിലപാടെടുക്കുകയാണു ലത ചെയ്തത്.

റഫിയുടെ ജീവിതത്തിലെ അജ്ഞാതമായ പല മുഖങ്ങളും പുറത്തുകൊണ്ടുവന്ന “മുഹമ്മദ് റഫി: മൈ അബ്ബാ – ഒരു ഓർമ്മക്കുറിപ്പ് ” എന്ന പുസ്തകത്തിൽ, അദ്ദേഹത്തിന്റെ മരുമകൾ യാസ്മിൻ ഖാലിദ് ഇക്കാര്യങ്ങൾ വിവരിക്കുന്നുണ്ട്.

1960-ന്റെ തുടക്കത്തിൽ, ലതാമങ്കേഷ്‌കർ മുഹമ്മദ് റാഫിയുമായി പിണങ്ങി അദ്ദേഹത്തോടൊപ്പമുള്ള ഡ്യുയറ്റ് പാടുന്നത് നിർത്തിയ ഒരു ഘട്ടം വന്നു. രണ്ട്-മൂന്ന് വർഷം അവർ ഒരുമിച്ച് പ്രവർത്തിച്ചില്ല. ഈ കാലയളവിൽ മഹേന്ദ്ര കപൂറിനൊപ്പം ലതയും സുമൻ കല്യാൺപൂറിനൊപ്പം റാഫിയും പാടി…യാസ്മിൻ എഴുതുന്നു.

പിന്നീട് ഈ വിവാദം മാഞ്ഞുപോവുകയും ലതയും റഫിയും ഒന്നിച്ചു പാടുകയും ചെയ്തു. റോയൽറ്റി വാദങ്ങൾ പിന്നീട് ശക്തമായെത്തുന്നത് 90 കളിലാണ്. 1994 മുതൽ, ഇന്ത്യൻ കലാകാരന്മാർക്കും അവരുടെ അവകാശികൾക്കും കലാകാരന്മാരുടെ സൃഷ്ടികളുടെ പുനർവിൽപ്പനയിൽ നിന്ന് പ്രയോജനം നേടാനുള്ള അവകാശം നിയമം മൂലം സ്ഥാപിച്ചുകിട്ടി. എന്നാൽ ഇന്ത്യൻ കോപ്പി റൈറ്റ് നിയമത്തിലെ ഈ വ്യവസ്ഥയെക്കുറിച്ച് വളരെക്കാലം മിക്ക കലാകാരന്മാർക്കും അറിവുണ്ടായിരുന്നില്ല. ഏതാണ്ട് പത്തു കൊല്ലം മുമ്പ്, തങ്ങളുടെ അനുവാദമില്ലാതെയും റോയൽറ്റി നൽകാതെയും ഗാനങ്ങൾ അവതരിപ്പിച്ചതിന് ചില പ്രശസ്ത ഗായകർ സംഗീതസംവിധായകർക്ക് വക്കീൽ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഈ വിഷയം വീണ്ടും സജീവമായത്. അഞ്ചു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസിയേഷൻ (ISRA) ഏകദേശം 52 ലക്ഷം രൂപ സമാഹരിച്ച് പ്രശസ്ത പിന്നണി ഗായകരായ കെ എസ് ചിത്ര, പി സുശീല, കെ ജെ യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, ശ്രീനിവാസ് തുടങ്ങി 730 ഗായകർക്കിടയിൽ വിതരണം ചെയ്തു. ഇന്ന് ഗായകരുടെ റോയൽറ്റി അവകാശം ഏവരും അംഗീകരിച്ചു കഴിഞ്ഞുണ്ട്.

ബൗദ്ധിക സ്വത്തവകാശ നിയമരംഗത്തെ വലിയൊരു മാറ്റത്തിനുവേണ്ടിക്കൂടിയാണ് താൻ കലഹിച്ചതെന്ന് 1960 കളിൽ മഹാഗായിക അറിഞ്ഞിരിക്കണമെന്നില്ല. മഹത് വ്യക്തികൾ ചുവടുകൾ വയ്ക്കുന്നത് സ്വാഭാവിക ചലനത്തിന്റെ ഭാഗമായിട്ടാവാം, എങ്കിലും വെളിച്ചം ആ ചുവടുകളിൽ നിന്ന് ഉദിച്ചുകൊണ്ടേയിരിക്കും.

littnow

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

Continue Reading

കല

Content Matters Over Stardom: John Abraham

Published

on

By

Actor-producer John Abaraham said that content of the film is more important to him than celebrity actors, and that is why he preferred to launch Ranjith Sajeev, a promising talent in lead role in his debut Malayalam production ‘Mike’. He believes that a good content can bring critical acclaim as well as commercial success.

In 2012, John turned producer with “Vicky Donor”, a 2012 Indian Hindi-language romantic comedy which went on to taste box office success as well as acclaim with a National Award. The first look poster of the upcoming Malayalam movie Mike was launched at an event in Kochi. With this project, his production company JA Entertainment is entering the Malayalam film industry. He said that he wants to produce films which have a lasting shelf life.

“As a producer, I’m not interested in commercial success. What matters is to be critically acclaimed. ‘Vicky Donor’ was a different film and ‘Madras Cafe’ is very different from ‘Vicky Donor’. So, as a producer, I want to make different and credible films, and ‘Mike’ is such an attempt” John told.

Ranjith Sajeev, the hero of the film has the right talent to achieve major success in the film world and he is only a film or two away from becoming a household name, John said. Anaswara Rajan, Jinu Joseph, Akshay Radhakrishnan, Abhiram, and Sini Abraham are the other actors in the film. Mike is being directed by Vishnu Sivaprasad.

It is worth to remember that John Abraham is a half-Malayali and he loves the films made in this part of the world.

john Abraham

littnow

Continue Reading

കല

കഥകളിയമ്മ

Published

on

By

പി. ദിനേശൻ

സവർണ്ണ പുരുഷാധിപത്യത്തിൻ്റെ സമഗ്രാധിപത്യം നിലനിന്നിരുന്ന കഥകളിയുടെ ലോകത്ത് ആറു പതിറ്റാണ്ടോളം നിറഞ്ഞു നിൽക്കുകയും ആചാര്യ പദവിയിലെത്തുകയും ചെയ്ത ഒരെയൊരു സ്ത്രീയായിരുന്നു ചവറ പാറുക്കുട്ടി.

തൻ്റെ പതിനേഴാം വയസ്സിൽ മുതുപിലാക്കാട് ഗോപാലപ്പണിക്കരാശാനിൽ നിന്നും അരങ്ങിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ചു തുടങ്ങിയ പാറുക്കുട്ടിയുടെ ജീവിതം കഥകളി ഉൾപ്പെടെയുള്ള കേരളത്തിലെ അനുഷ്ഠാന കലകളിലെ സ്ത്രീപ്രാതിനിധ്യത്തിൻ്റെ തുടക്കവും ചരിത്രവുമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

അവഗണനയും നിന്ദയും ആട്ടിപ്പായിക്കലും പാറുക്കുട്ടിയമ്മയോളം ജീവിതത്തിൻ്റെ അവസാന കാലം വരെ അനസ്യൂതമായി അനുഭവിച്ച മറ്റൊരു കലാകാരനെയൊ കലാകാരിയെയൊ ലോകത്തൊരിടത്തും കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. അന്യാദൃശ്യമായ ഉള്ളുറപ്പൊടെ നിശ്ചയദാർഢ്യത്തൊടെ, സ്ത്രീകൾക്കെതിരായ വികലമായ സാമൂഹ്യ കാഴ്ച്ചപ്പാടിൻ്റെ ഭാഗമെന്ന തരത്തിലതിനെ കാണാനും പ്രതികരിക്കാനും പാറുക്കുട്ടിയമ്മക്ക് സാധിച്ചിരുന്നു.

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും അഭിപ്രായ സ്ഥൈര്യവും സ്വന്തം കഴിവുകളെക്കുറിച്ചുള്ള ഉറച്ച ബോധ്യവും ആരുടെയും മുന്നിൽ അടിയറ വയ്ക്കാത്ത ആത്മാഭിമാനവുമായി രുന്നു ചവറ പാറുക്കുട്ടിയുടെ ജീവിത സമ്പാദ്യങ്ങൾ.

അരങ്ങിൽ നിന്നും അണിയറയിൽ നിന്നും ആർജ്ജിച്ചതിനുമപ്പുറത്ത് സ്വജീവിതാനുഭവങ്ങളിൽ നിന്നും ഭാവപ്പകർച്ച നേടിയവയായിരുന്നു ചവറ പാറുക്കുട്ടിയുടെ കഥാപാത്രങ്ങളിലധികവും. അതുകൊണ്ടുതന്നെ അമിതാഭിനയത്തിൻ്റെ ഭാരമോ, കേവലാഭിനയത്തിൻ്റെ ലോപത്വമോ ആസ്വാദകർക്ക് ഒരിക്കൽ പോലും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഔചിത്യവും പാത്രബോധവും കഥകളി സാഹിത്യത്തിൽ ആഴത്തിലുള്ള അറിവും കൂട്ടുവേഷക്കാർക്കും അരങ്ങിനും അനുയോജ്യമായ തരത്തിൽ പൊലിപ്പിച്ചോ പരുവപ്പെടുത്തിയോ പ്രവർത്തിക്കാവുന്ന തരത്തിൽ സ്വായത്തമാക്കിയ ആട്ടങ്ങളും പാറുക്കുട്ടിയുടെ പ്രത്യേകതകളായിരുന്നു.

മുതുപിലാക്കാട് ഗോപാലപ്പണിക്കരാശാൻ,പോരുവഴി ഗോപാലപിള്ളയാശാൻ എന്നിവരായിരുന്നു ചവറ പാറുക്കുട്ടിയുടെ ആദ്യകാല ഗുരുനാഥന്മാരെങ്കിലും പാറുക്കുട്ടിയിലെ അസാധാരണമായ നൈടനവൈഭവത്തിന് കളരിപാഠത്തിൻ്റെ പരിപൂർണ്ണത കൈവരുന്നത് മാങ്കുളം കളരിയിലെ ശിക്ഷണത്തിലൂടെയാണ്. കഥകളിയുടെ എക്കാലത്തെയും വലിയ ഗുരുനാഥന്മാരിലൊരാളായ മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ പക്കൽ നിന്നും പതിനാല് വർഷങ്ങളോളം നീണ്ടു നിന്ന, ഗുരുകുല സമ്പ്രദായത്തിലൂടെ നേടിയ ശിക്ഷണം ഏതു തരം കഥാപാത്രത്തെയും ഏത് വേദിയിലും തികഞ്ഞ കയ്യടക്കത്തോടെയും പൂർണ്ണതയോടെയും പകർന്നാടാൻ പാറുക്കുട്ടിയെ പ്രാപ്തയാക്കി.

ഗുരുവായ മാങ്കുളത്തിനെ കൂടാതെ കഥകളിലോകത്തെ മഹാരഥന്മാരായിരുന്ന കലാമണ്ഡലം കൃഷ്ണൻനായർ, ഗുരു ചെങ്ങന്നൂർ, ചെന്നിത്തല ചെല്ലപ്പൻപിള്ള, മങ്കൊമ്പ് ശിവശങ്കരപിള്ള, ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, മടവൂർ വാസുദേവൻ നായർ, കലാമണ്ഡലം രാമൻകുട്ടിനായർ, ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, ചിറക്കര മാധവൻകുട്ടി, കോട്ടയ്ക്കൽ ചന്ദ്ര ശേഖരവാരിയർ, കോട്ടയ്ക്കൽ ശിവരാമൻ, മയ്യനാട് കേശവൻ നമ്പൂതിരി കലാമണ്ഡലം ഗോപി തുടങ്ങി സതീർത്ഥ്യനായ ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, സദനം കൃഷ്ണൻകുട്ടി, തോന്നയ്ക്കൽ പീതാംബരൻ, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, മാർഗ്ഗി വിജയകുമാർ, ഓയൂർ രാമചന്ദ്രൻ എന്നിവരൊടൊപ്പം കഥകളിയരങ്ങിലെ നിറസാന്നിധ്യമായി പാറുക്കുട്ടി തിളങ്ങി നിന്നു.

ആചാര്യന്മാരോ അനുഗ്രഹീത നടന്മാരോ ആയ ഇവരെക്കൂടാതെ മക്കളാകാൻ മാത്രം പ്രായമുള്ള ഇളം തലമുറയോടൊത്തും സസന്തോഷം നിരവധി വേഷങ്ങൾ കെട്ടിയാടിയ ചവറ പാറുക്കുട്ടി മന്നാടിയാശാൻ, വാരണാസിമാർ, പൊതുവാളുമാർ, നമ്പീശന്മാർ ‘ കലാമണ്ഡലം കേശവൻ എന്നിവർ മേളത്തിലും കുറുപ്പാശാൻ, കലാമണ്ഡലം ഗംഗാധരൻ, ഹൈദരാലി, എമ്പ്രാന്തിരി, ഹരിദാസ് എന്നിവർ സംഗീതത്തിലും വാളകം ഗോപാലപിള്ളയാശാൻ, ഗോവിന്ദവാര്യർ എന്നിവർ ചുട്ടിയിലും വിരാജിച്ചിരുന്ന കഥകളിയുടെ സുവർണ്ണകാലത്തിലായിരുന്നു ചവറ പാറുക്കുട്ടി അരങ്ങിൽ തൻ്റേതായ ഇടമൊരുക്കിയെടുത്തത്.

ഇരിങ്ങാലക്കുട ഗീത, കൊട്ടാരക്കര ഗംഗ, കൊട്ടാരക്കര ഭദ്ര,രഞ്ജിനി സുരേഷ്, ഗീതാവർമ്മ, പാർവ്വതി മേനോൻ. ഹരിപ്രിയാ നമ്പൂതിരി തുടങ്ങി നിരവധി പേർ സാഭിമാനം കഥകളി ലോകത്തേക്ക് നടന്നു കയറിയതിന് വഴിതെളിച്ചത് ചവറ പാറുക്കുട്ടിയായിരുന്നുവെന്ന് നിസ്സംശയം പറയാം.

ആട്ടക്കഥാകൃത്തെഴുതിയ സാഹിത്യമെന്തു തന്നെയായാലും അരങ്ങിൻ്റെയൊരു മൂലയിൽ പീഠത്തിനു മുകളിൽ വിരിച്ചിട്ട പട്ടായി മാത്രം സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന കഥകളിയുടെ പൂർവ്വകാല ചരിത്രങ്ങളെക്കുറിച്ചറിയുന്നവർക്കും അതിൽ അഭിമാനം തോന്നാത്തവർക്കും മാത്രമേ ചവറ പാറുക്കുട്ടി തൻ്റെ ജീവിതം പകരമായി നൽകി നടത്തിയ സർഗ്ഗ വിപ്ളവത്തിൻ്റെ പ്രസക്തിയും മഹത്വവും തിരിച്ചറിയാൻ കഴിയൂ. ചവറയെന്ന കൊച്ചു ഗ്രാമത്തിൽ നാണിയമ്മയുടെയും ശങ്കരൻ ആചാരിയുടെയും മകളായി പിറന്ന പാറുക്കുട്ടിയെ പകരം വെക്കാനില്ലാത്ത അഭിനേത്രിയായി മാത്രം കാണാതെ കഥകളി ആചാര്യയായി വർത്തമാനകാലം വിലയിരുത്തുന്നതും അതുകൊണ്ട് കൂടിയാണ്.

Continue Reading

Trending