നോട്ടം 18 പികെ ഗണേശൻ ഒരാളുടെ രാജ്യം എന്നത് അയാളിൽ നിരന്തരം സൃഷ്ടിക്കപെടുന്ന പ്രതീതി മാത്രമാണ്.എപ്പോൾ വേണമെങ്കിലും തിരസ്കരിച്ചേക്കാം,ദേശീയത എന്ന വ്യവഹാരത്തിൽ സംശയാലുവാകുന്ന നിമിഷം.അത്ര ദുർബലമാണ് പൗരനും രാജ്യവും തമ്മിലുള്ള ബന്ധം.സ്വന്തം മണ്ണ്, സ്വന്തം ആകാശം...
ഇളവൂർ ശശി വര: സാജോ പനയംകോട് “മാഷേ… എന്റെ കാൽ വേദനിക്കുന്നു. കൈ തൊടുമ്പോൾ അരയ്ക്ക് കീഴേ ഒരു മരവിപ്പ് പോലെ”ഇടയ്ക്കൊരൽപ്പം നിശബ്ദതയ്ക്കു ശേഷം ഒരു ദീർഘനിശ്വാസത്തോടെ ടീച്ചർ തുടർന്നു.“ങ്ഹാ… എത്ര നാളായ് ഒരു പാഴ്ത്തടി...
അന്ന സ്വിർ വിവ: വി. രവികുമാർ കണ്ണാടി നോക്കൂ. നമുക്കിരുവർക്കും നോക്കാം.ഇതാ എന്റെ നഗ്നമായ ഉടൽ.നിനക്കതിനെ ഇഷ്ടമായിരിക്കാം,എനിക്കിഷ്ടപ്പെടാൻ ഒരു കാരണവുമില്ല.ഞങ്ങളെ തമ്മിൽ കൂട്ടിക്കെട്ടിയതാരാണ്,എന്നെയും എന്റെ ഉടലിനേയും?അതു മരിക്കുമ്പോൾഎന്തിനു ഞാനും കൂടെ മരിക്കണം?ഞങ്ങൾക്കിടയിലെ അതിർത്തി എവിടെയാണെന്നറിയാൻഎനിക്കവകാശമുണ്ട്.എവിടെയാണു ഞാൻ,...
കസ്തൂരി ഭായി കവിതാസമാഹാരംതലശ്ശേരിബിരിയാണിരാജൻ സി.എച്ച് വായനാനുഭവം വ്യത്യസ്തങ്ങളായ പ്രമേയങ്ങളെ കവിധർമ്മം നിർവ്വഹിക്കാനുള്ള അനന്തസാധ്യതകളാക്കുന്ന കവിയാണ് ശ്രീ. രാജൻ സി. എച്ച്.നൂതനഭാവതലങ്ങൾ സ്പർശിക്കുന്ന ഗദ്യത്തിൻ്റെ ഗാംഭീര്യം കവിതകളിൽ കാലോചിതമായി അടയാളപ്പെടുത്തുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ശംഖിനുള്ളിൽ...
ഫാസിൽ മുഹമ്മദ് അന്തരീക്ഷമാകെ ഇരുട്ടിനാൽമൂടിക്കെട്ടിനിന്നു. അങ്ങിങായിഫോട്ടോഗ്രാഫറുടെ ക്യാമറയിൽ നിന്ന്പുറപ്പെടുന്ന ഫ്ലാഷ് ലൈറ്റ് പോലെആകാശത്തെയും ഭൂമിയെയും പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ഇടിവെട്ടി കടന്നു പോയി.എന്നാൽ നൂൽ വലിപ്പത്തിൽ കുറച്ച്തുള്ളികൾ ഭൂമിയിൽ പതിച്ചു എന്നല്ലാതെഅന്തരീക്ഷ ഭീകരതയോട് നീതിപുലർത്തുന്നഒരു മഴ ഉണ്ടായിരുന്നില്ലാതാനും.എല്ലാംവീക്ഷിച്ചുകൊണ്ട്ഇരിപ്പുറക്കാത്തവനെപ്പോലെ നസീഫ്വീടിന്റെ...
ഡോണാ മേരി ജോസഫ് എന്റെ ആകാശം അവസാനിച്ചിരിക്കുന്നുനിന്റെ പൂന്തോട്ടത്തിന് മീതെ തന്നെ.അവിടെ നിന്റെ മാത്രം ആകാശംനിനക്ക് മാത്രം അറിയാവുന്ന പൂക്കൾനിന്നോടൊത്തു വളരുന്ന ചെടികൾനിനക്ക് മാത്രം പരിചിതമായ സുഗന്ധംവെള്ളവും വളവുംഅളവൊപ്പിക്കാനും നിന്റെ കൈകൾക്ക് മാത്രമേ അറിയൂ.എനിക്ക് നോക്കാംഒരു...
കാണികളിലൊരാള്‍-17 എം ആർ രേണുകുമാർ വെളിപ്പെടാത്ത കാരണങ്ങളാല്‍ പാചകം മുതല്‍ സ്വയംഭോഗം വരെയുള്ള നിയതമായ ജീവിതചര്യകളുമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഡാനിയല്‍ എന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ആകസ്മികമായി അന്ന എന്ന സ്ത്രീ കടന്നുവരുന്നതോടെ ഉണ്ടാകുന്ന കുഴമറിച്ചിലുകളാണ്...
ഇമ്മാനുവേൽ മെറ്റിൽസ് കാട്ടുമുല്ലമൊട്ടിനിടയിൽ കാപ്പിപ്പൂ കോർത്തു,കൂനൻ പാലമണമോർത്തുഅന്തിക്കിറയത്തുകിറുക്കി മറിയ ചിരിക്കുന്നു.കാട്ടുപൊന്തയിൽ പിണഞ്ഞ വള്ളിയിൽ പൂത്തവളുടെ കവിൾ ചോപ്പു തിളയ്ക്കുന്നു.മഞ്ഞപ്പാവാടത്തുമ്പിൽ പൂച്ചക്കുരു,മങ്കിമൈലാഞ്ചി, മഞ്ചാടി കിലുങ്ങുന്നു.എലിമുള്ളിൻ പൂക്കിരീടക്കീഴിൽനിന്നൊരു പേൻ,രണ്ടു, മൂന്നു, നാലു പേനുകൾനെറ്റിയിൽ അവകാശ സമരം നടത്തുന്നു.അമ്മക്കണ്ണിൽ മറിയക്കരിമേഘം...
സമീന എച്ച് ഇളവൂര്‍ ശ്രീകുമാറിന്റെ “ഉടല്‍ത്തിറ” എന്ന നോവലിനെക്കുറിച്ച് വ്യക്തമായ നിലപാടുകളാണ് ഓരോന്നിനെയും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ശരികളിലേക്ക് വെട്ടിയ വഴികളിലൂടെ ഇടറാത്ത ചുവടുകളും പതറാത്ത ചിന്തകളുമായി അവ നമ്മളിലേക്ക് നടന്നു കയറും. തിരിച്ചിറങ്ങാൻ പഴുതുകൾ...
സ്വപ്ന ശശിധരൻ ഒന്ന്ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം വോൾഗ മെല്ലെ എഴുന്നേറ്റു. താൻ ഇരുന്നിരുന്ന മുറിക്ക് എതിരിലുള്ള കിടപ്പുമുറിയിലേക്ക് അവൾ മെല്ലെ നടന്നു. വാതിൽക്കൽ വരെ ചെന്ന് മുറിക്കകത്തേക്ക് എത്തി നോക്കി. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആർതർ...