Connect with us

സാഹിത്യം

പെണ്‍കരുത്തിന്‍റെ തിറയാട്ടം

Published

on

സമീന എച്ച്

ഇളവൂര്‍ ശ്രീകുമാറിന്‍റെ “ഉടല്‍ത്തിറ” എന്ന നോവലിനെക്കുറിച്ച്

വ്യക്തമായ നിലപാടുകളാണ് ഓരോന്നിനെയും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ശരികളിലേക്ക് വെട്ടിയ വഴികളിലൂടെ ഇടറാത്ത ചുവടുകളും പതറാത്ത ചിന്തകളുമായി അവ നമ്മളിലേക്ക് നടന്നു കയറും. തിരിച്ചിറങ്ങാൻ പഴുതുകൾ ഇല്ലാത്തിടത്ത് ഇരിപ്പുറപ്പിക്കും. അതുപോലെയാണ് കൃത്യമായ നിലപാടുകൾ കൊണ്ട് ഹൃദയത്തിൽ ഇടം പിടിയ്ക്കുന്ന ചില പുസ്തകങ്ങളും വ്യക്തികളും. സാധാരണ ജീവിതത്തോട് ചേർന്ന് നിൽക്കുന്നത് കൊണ്ട്, ഉദ്ധരണികളോ ഉദാഹരണങ്ങളോ ആവശ്യമില്ലാതെ, വെച്ച്കെട്ടലുകളോ അതിഭാവുകത്വ ഭാഷാ പ്രയോഗങ്ങളോ ഇല്ലാതെ ഹൃദയത്തിന്‍റെ ജാലകങ്ങൾ മലർക്കേ തുറന്നിട്ട് അവയെ ക്കുറിച്ച് നമുക്ക് വാതോരാതെ സംസാരിക്കാനാവും. ഇളവൂർ ശ്രീകുമാറിന്‍റെ “ഉടൽത്തിറ” എന്ന നോവൽ വായിച്ചു കഴിയുമ്പോൾ, ആത്മഹർഷത്തിന്‍റെ തണുത്ത തെന്നൽ നമുക്ക് ചുറ്റും നിറഞ്ഞു നിൽക്കുന്നത് ഒട്ടും അതിശയോക്തി ഇല്ലാതെ അനുഭവിക്കാൻ കഴിയുന്നത്, അത്തരം നിലപാടുകളുടെ കൃത്യത കൊണ്ടാണ്. അത് തന്നെയാണ് ഉടൽത്തിറയെ വ്യത്യസ്തമാക്കുന്നതും…
ഉടൽത്തിറ തീർച്ചയായും ഒരു രാഷ്ട്രീയ നോവലാണ്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളുടെ രാഷ്ട്രീയം പറഞ്ഞ് കൊണ്ട്, ഒരിക്കലും പരസ്പരം കൂട്ടിമുട്ടാൻ സാധ്യതയില്ലാത്ത കുറെ സാധാരണ മനുഷ്യരുടെ, ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ കൊണ്ട് മാത്രം ,അസാധാരണമാവുന്ന നോവൽ..
ഭൂതകാലത്തിലേക്ക് ഉരുളുന്ന തീവണ്ടിയിൽ അമ്പുനായരുടെ യാത്ര തുടങ്ങുന്നിടത്തുനിന്നാണ്, കിതച്ചും ചുമച്ചും തീ തുപ്പിക്കൊണ്ട് മനോഹരമായ ഒരു കഥ, അറ്റമെത്താത്ത പാളങ്ങളിലൂടെ മുന്നോട്ട് കുതിച്ചു തുടങ്ങുന്നത്. ഒരുകാലത്തെ ശരാശരി മലയാളിയുടെ ഗൾഫ് സ്വപ്നങ്ങളുടെ ഇടത്താവളമായിരുന്നു ബോംബെ എന്ന മിനി ഗൾഫ്. ഒരു കുടുംബത്തിന്‍റെ എല്ലാ സ്വപ്നങ്ങളും വാരിയെടുത്ത് അന്യദേശത്തേക്ക് പറിച്ചു നടപ്പെട്ട, അമ്പുനായരിലൂടെ അധോലോക രാജാക്കന്മാരുടെയും, ചുവന്ന തെരുവുകളുടെയും, അവധിക്ക് നാട്ടിലെത്തുമ്പോൾ മണക്കുന്ന പെർഫ്യൂമിന്‍റെയും, തിളങ്ങുന്ന കുപ്പായങ്ങളുടെയും,നിറം പിടിപ്പിച്ച ബോംബെ കഥകളുടെ പിന്നാമ്പുറങ്ങളിലെ ഇരുണ്ട ജീവിതം നാം അടുത്തറിയുന്നു. അഴുക്കുചാലുകൾക്ക് മുകളിൽ ഇരുന്ന് ആർത്തിയോടെ വിശപ്പകറ്റുന്ന സാധാരണക്കാരന്‍റെ, കൂട്ടിക്കൊടുപ്പുകാരന്‍റെ, കൊലപാതകികളുടെ, നിറമില്ലാത്ത ദയനീയ മുഖങ്ങൾ ഒളിപ്പിച്ച, യഥാർത്ഥ ബോംബെയുടെ ചിത്രം ഇന്നും അപ്രത്യക്ഷമായിട്ടില്ലാത്ത ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.. ഇടയ്ക്കിടെ കുടുംബത്തെ മറന്നു കൊണ്ട് മുംബൈലേക്ക് മുങ്ങുന്ന അമ്പുനായരുടെ ജീവിതത്തിൽ വായനക്കാരൻ ഒരു ചിന്ന വീട് മണക്കുമ്പോൾ, ജീവിതത്തിന്‍റെ കൽക്കരിവണ്ടി അപ്രതീക്ഷിതങ്ങളുടെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട്, ശ്രീ. ഇളവൂർ ശ്രീകുമാർ ഉടൽത്തിറയെ വഴിതിരിച്ചു വിടുന്നു. അപ്പോള്‍ ഒരു നിറകൺ ചിരിയോടെ അടുത്ത അത്ഭുതകാഴ്ചകൾക്കായി നമ്മളും ഒരു സൈഡ് സീറ്റ് പിടിക്കുന്നു. പുതുതായി കയറാനുള്ള ആർക്കോ വേണ്ടി വാതിൽക്കലേക്ക് മിഴി നീട്ടുന്നു.
പ്രണയം ഏറ്റവും ആസ്വാദ്യമാകുന്നത് വൈരുധ്യങ്ങളുടെ ഏകാത്മതയിലാണ്. രണ്ട് വിരുദ്ധ ധ്രുവങ്ങൾ ആകർഷിക്കപ്പെടുന്നു എന്ന തത്വം പോലെ. വ്യക്തമായ തീവ്രരാഷ്ട്രീയമുള്ള ഇജാസ് അഹമ്മതും മലയാളസാഹിത്യത്തെ സ്നേഹിക്കുന്ന ജസീന കുര്യക്കോസും തമ്മിലുള്ള പ്രണയം അത്തരത്തിൽ ഉള്ളതായിരുന്നു. ഇജാസിന്‍റെ പല ആശയങ്ങളും ജസീനയ്ക്ക് ഉൾക്കൊള്ളാൻ ആവുന്നതായിരുന്നില്ല. ഇജാസിലൂടെ സമകാലിക രാഷ്ട്രീയ ഇന്ത്യയുടെ നേർചിത്രം, JNU പ്രക്ഷോഭത്തിന്‍റെയും മറ്റു യൂണിവേഴ്സിറ്റി സമരങ്ങളുടെയും ന്യൂനപക്ഷ അടിച്ചമർത്തലുകളുടെ ഭീദിത കാഴ്ചകളിലൂടെയും നോവലിസ്റ്റ് നമുക്കായി ഒരുക്കിത്തരുന്നു. രാഷ്ട്രീയ നിലനിൽപ്പിനായി അടിച്ചമർത്തലുകൾ ആയുധമാക്കുന്ന ഭരണകൂട വ്യവസ്ഥിതികളോട് പൊരുതാൻ ഇജാസ് തിരഞ്ഞെടുക്കുന്ന ആശയ സമ്പന്നതയുടെ ആയുധം, തീവ്രവാദം എന്ന ചാപ്പയാൽ കുത്തപ്പെടുമ്പോൾ, ജസീനയ്ക്ക് ഇജാസിനൊപ്പം പ്രണയവും നഷ്ടപ്പെടുന്നു. പക്ഷെ ചതിക്കപ്പെട്ടു എന്ന യാഥാർത്യത്തോട് പൊരുത്തപ്പെടാതെ ജസീന ഭാവിയും ജീവിതവും നഷ്‍ടപ്പെടുത്തിയിരുന്നെങ്കിൽ ഏതൊരു പൈങ്കിളി നോവലും പോലെ ഉടൽത്തിറയും മടുപ്പിന്‍റെ ശവക്കച്ച വലിച്ചിട്ടു മൂടപ്പെട്ടേനെ. പകരം പ്രണയത്തിനപ്പുറമുള്ള പെൺസ്വപ്നങ്ങളിലേക്ക് ചങ്കുറപ്പോടെ നടന്നു കയറുന്ന ജസീന, ഉടൽത്തിറയിലെ കരുത്തുറ്റ പെൺകാഴ്ചയാവുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറപിടിച്ചു നടക്കുന്ന തട്ടിപ്പുകളുടെയും, മാധ്യമശ്രദ്ധ എന്ന ഒറ്റ തോക്കിൻ കുഴലിലൂടെ എന്ത് വിടുവായത്തങ്ങളും പടച്ചുവിടുന്ന അഭിനവ ശുംഭൻമാരുടെയും സ്ഥിരം പ്രതിനിധിയാണ് ജെയിൻ പ്രഭാകർ. ഒരേ സമയം ഇരയ്‌ക്കൊപ്പം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും മറുവശത്തുകൂടി പെണ്ണിന്‍റെ മടിക്കുത്തഴിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്‍റെ യഥാർത്ഥ മുഖം. ജനസേവനം എന്ന കൺകെട്ടിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാകുന്ന ഇയാൾ നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻ പുറങ്ങളിലെ ചായക്കടകളുടെ അന്തിചർച്ചകളിലും പ്രധാന വിഷയമാണ്. ജെയിൻ പ്രഭാകറുടെ സ്തുതിപാഠകരുടെ തിക്കിതിരക്കുകൾക്കിടയിലും, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന നെഗറ്റീവ് സുന്ദരേശൻ പോസിറ്റീവ് എനെർജിയോടുകൂടി ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
പെണ്ണുടൽ ചർച്ചക്കെടുക്കേണ്ട വിഷയമല്ല എന്ന് വ്യക്തമായ കാഴ്ചപ്പാടുള്ളത് കൊണ്ട് ഉടലിന്‍റെ രാഷ്ട്രീയം ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ തനിക്കു കീഴിൽ അമർന്നു ഞെരിയുമ്പോൾ പൊടിഞ്ഞു പോകുന്നതാണ് പെണ്ണിന്‍റെ മാനം എന്ന ആൺ അഹന്തയുടെ, ആണിന്‍റെ അഗ്നിശമന യന്ത്രമായി മാത്രം പെണ്ണിനെ പരിഗണിക്കുന്ന ചില വൃത്തികെട്ട ആൺധാഷ്ട്ര്യത്തിന്‍റെ, മുഖം അടച്ചു കിട്ടിയ അടിയാണ് അനീഷ സൈഗാൾ എന്ന പെൺകരുത്തെന്ന് പറയാതെ വയ്യ. കീഴ്പ്പെടുത്തുമ്പോൾ വിസർജ്യം തെറിയ്ക്കുന്നത് ഉടലിലേക്കല്ല പെണ്ണിന്‍റെ ആത്മാഭിമാനത്തിലേക്കാണ് എന്ന് തിരിച്ചറിയാൻ ആണായാൽ പോരാ,നല്ല നട്ടെല്ലുള്ള ആണാകണം. കീഴ്പെടലിന്റെ ബാക്കിപത്രം പോലെ ഇര = പെണ്ണ് എന്ന പുരുഷാധിപത്യ സമൂഹത്തിന്‍റെ സമവാക്യം, ഒന്നുകിൽ ശിഷ്ടകാലം വിധേയത്വത്തിന്‍റെ തുടലിൽ കുരുങ്ങി കാൽനക്കുന്ന നായ്ക്കുട്ടിയായും, അല്ലെങ്കിൽ, അപമാനഭാരം പേറി, തന്നിലേയ്ക്ക് ഉൾവലിഞ്ഞുകൊണ്ട് സമനിലയുടെ നൂല് പൊട്ടിയ പട്ടംപോലെ കൈവിട്ടു പോയ മനസ്സുമായി, ഇരുട്ടിലേക്ക് ഒതുങ്ങി ഒടുവിൽ മരണത്തിന്‍റെ തണുത്ത കൈകളാൽ സ്വയം ആശ്ലേഷിക്കപ്പെടുകയും ചെയ്യുന്നതിൽ ഒതുക്കി നിർത്തുന്നു പെണ്ണിനെ. പക്ഷെ ഇതിനിടയിലെ അവസാനിപ്പിക്കൽ എന്ന അപാര സാധ്യത തിരിച്ചറിഞ്ഞു പ്രാവർത്തികമാക്കുന്നിടത്ത് അനീഷ എന്ന ശൗര്യത്തെ ചേർത്ത് പിടിച്ചൊന്ന് ഉമ്മ വെയ്ക്കാൻ തോന്നിപ്പോകും. ഉടൽത്തിറ അതിന്‍റെ ഏറ്റവും ശക്തമായ പെണ്‍നിലപാടിന് ഇവിടെ അടിവരയിടുന്നു.
സ്വപ്നങ്ങൾക്ക് ചിറകുകൾ മാത്രമല്ല , ചിറകിനൊപ്പം ആകാശവും സമ്മാനിക്കുമ്പോൾ പ്രണയം അപൂർവസുന്ദരമായ തലങ്ങളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. അച്ഛന്‍റെ തിരോധാനത്താൽ തകർന്നുപോയ, അനീഷാ സൈഗാൾ എന്ന കടുംവേനലിലേക്കാണ്, അഖിൽ എന്ന അദ്ധ്യാപകൻ പ്രണയത്തിന്‍റെ നനുത്ത ചാറ്റലായി പെയ്ത് നിറയുന്നത്. ജീവിതത്തിന്‍റെ നിറം മങ്ങിയ ചുവരുകളിൽ പ്രണയവർണങ്ങൾ കൊണ്ട് പുതിയ കനവുകൾ തുന്നിയൊരുക്കുകയും തളർന്നുവീണേക്കാവുന്ന ഇടങ്ങളിൽ നിന്ന് കൈപിടിച്ച് പ്രതീക്ഷകളുടെ പുതുലോകത്തേക്ക് ചേർത്ത് നിർത്തുകയും ചെയ്യുന്നു അയാള്‍. പക്ഷേ വിധിയുടെ നിയോഗം അവിടെയും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
ഇളവൂർ ശ്രീകുമാറിന്‍റെ ഉടൽത്തിറ എന്ന നോവല്‍ അവസാന പേജും വായിച്ചു മടക്കുമ്പോൾ, എന്തുകൊണ്ടോ രാഷ്ട്രീയനോവലിൽ നിന്ന് സ്ത്രീപക്ഷ നോവൽ എന്ന് തിരുത്തി വായിക്കേണ്ടി വരുന്നു. ഒരു സ്ത്രീ എങ്ങനെ ആവരുത് എന്നല്ല, എന്താവണം എന്ന് കരുത്തുറ്റ കഥാപാത്രങ്ങൾ കാണിച്ചു തരുമ്പോൾ, എഴുത്തുകാരന്‍റെ തീവ്രപ്രതിപക്ഷ ബഹുമാന സമീപനങ്ങളോട് തീർച്ചയായും ആദരവ് തോന്നുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ഏറെ ആത്മസംതൃപ്തിയോടെ വായിച്ച “ഉടൽത്തിറ”യെ ഒരുപാട് സ്നേഹത്തോടെ എന്‍റെ ഇഷ്ടപുസ്തകങ്ങളിലേക്ക് ചേർത്ത് വെയ്ക്കുന്നു..

ഉടല്‍ത്തിറ
(നോവല്‍)
ഇളവൂര്‍ ശ്രീകുമാര്‍

elvoor sreekumar

littnow.com

littnowmagazine@gmail.com

കവിത

അൽഷിമേഴ്‌സ്

Published

on

ഹരിത ദാസ്

വര: സാജോ പനയംകോട്

ഓർമയുടെ അവസാനനാളവും
അണയുന്നതിനു മുൻപ്,
മറവിയുടെ അരക്കില്ലത്തിൽ
ഉരുകിതീരും മുൻപ്,
സഖീ…. നിന്നോടൊരു വാക്ക്!
നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയും
വേരു പടരുമീ കാൽപാദങ്ങളും
നമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളും
ഇഴ തുന്നുമീ ചുളിവുകളും
മായുകില്ല മറയ്ക്കുകില്ല
നീ എനിക്കാരായിരുന്നുവെന്ന്
നമ്മൾ എന്തായിരുന്നുവെന്ന്.
ഇരുൾവീണിടുന്നോരെൻ സ്‌മൃതിമണ്ഡലത്തിൽ നിൻ
ഓർമകളെ ഞാൻ നിമഞ്ജനം ചെയ്കിലും ,
തിരികെയെത്തുമെന്നൊരു പൊയ്‌വാക്കോതാതെ
വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞീടിലും
മറക്കുകില്ല മരിക്കുകില്ല
നീ തന്നോരീ നിമിഷങ്ങളെന്നിൽ
പ്രിയേ…..
ദിക്കറിയാത്ത ഈ നീണ്ടയാത്രക്ക് കൂട്ടായി,
ഒരു ധ്രുവനക്ഷത്രം പോൽ
നീ എന്നിൽ നിലകൊള്ളും.
തണുത്തുറഞ്ഞ ഓർമകൾക്ക്, നിമിഷങ്ങൾക്കു കനൽ ചൂടേകി
നീ എന്നാത്മാവിൽ കുടികൊള്ളും..
ജന്മ-ജന്മാന്തരങ്ങൾക്കുമപ്പുറം
ഒരിക്കൽ നമുക്കിവിടെയൊത്തുചേരാം….
മറവിയുടെ ചായം കുതിർത്തൊരീ ചിത്രത്തിൽ
ഒരുമിച്ച് വീണ്ടും നിറം പകരാം.

littnowmagazine@gmail.com

Continue Reading

കഥ

മുഖംമൂടികൾക്കിടയിൽ

Published

on

കഥ. ശ്രുതി വൈ ആർ

വര: സാജോ പനയംകോട്

എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെ
രാ ത്രി കളി ൽ ചുരുട്ടുപന്തങ്ങൾ ആളി കത്തി വൃത്താ കൃതി യി ൽ നൃത്തം ചെ യ്തു. ശവ പറമ്പുകളി ൽ നി റങ്ങളി ൽ
മുക്കി യ രണ്ടുകോ ൽ വീ തം കൂട്ടി കെ ട്ടി യി രി ക്കുന്നു.
“ആരാ ണ് വരുന്നത്?” അവൾ ടാ ങ്കി നു പി ന്നി ലേ ക്ക് മറഞ്ഞു നിന്നു.
നി ലാ വെ ളി ച്ചത്തി ൽ ഒരു രൂപം തെ ളി ഞ്ഞു വന്നു.
“ഹൈ വ,.. ഇയാ ൾ ഇവി ടെ ?.. ഇയാ ൾക്കി തു റക്കമി ല്ലേ ?.. ഇയാ ൾ എന്തി നാ ണ് കമ്പി പ്പാ രകൊ ണ്ട് ഈ
ശവപ്പറമ്പി ൽ കുത്തുന്നത്?.
“ഹൈ വ.. ഹൈ വാ ..”


അയാ ൾ കുത്തൽ നി ർത്തി ശബ്ദം കേ ട്ടയി ടത്തേ ക്ക് കാ തു കൂർപ്പി ച്ചു കൊ ണ്ടു നി ന്നു.”നീ എന്താ ണി വി ടെ
തി രയുന്നത്? ” അവൻ ഗയയെ നോ ക്കാ തെ തന്നെ ശബ്ദം കേ ട്ടി ടത്തേ ക്ക് മുഖം ചരി ച്ചു കൊ ണ്ട് പറഞ്ഞു… “
നെ യമത്തി ന്റെ പൈ ത് അടക്കാ ൻ വല്ലോം … കി ട്ട്യാ ലാ … “
“നി ന്റെ പെ ങ്ങൾ ഇനി തി രി ച്ചുവരാ ൻ പോ കുന്നി ല്ല ഹൈ വ… പാ തി വഴി യി ൽ ഉപേ ക്ഷി ക്കപ്പെ ട്ട എന്നെ പോ ലെ “
ഗയയുടെ ശബ്ദം അവി ടെ യൊ ന്നടങ്കം മുഴങ്ങി കേ ട്ടു. “ചുവരുകളാ ൽ മൂടപ്പെ ട്ടവരാ ണ് ഞങ്ങൾ.. … ജനനം മുതൽ
ശി രസ്സി ന് ചുറ്റും നി ങ്ങളെ ല്ലാം കെ ട്ടി പടുത്ത ഉഷ്ണ ചുവരുകളാ ൽ മൂടപ്പെ ട്ടവർ.. പത്രങ്ങളെ പോ ലെ .. ചൂടാ റി യതെ ല്ലാം
വലി യ ചുമരുകൾക്കി ടയി ലെ ചെ റി യ കുടുസുറൂമുകളി ലേ ക്ക് ഉപേ ക്ഷി ക്കുകയാ യി രുന്നി ല്ലേ ..”
ഇതൊ ന്നും ശ്രദ്ധി ക്കാ തെ ഹൈ വ നി ലത്ത് ആഞ്ഞുകുത്തി കൊ ണ്ടി രുന്നു..
“ദേ ഇപ്പൊ കി ട്ടും നോ ക്കി ക്കോ “..അവന്റെ ഉരുണ്ട കണ്ണുകൾ പുറത്തേ ക്ക് തള്ളി കൊ ണ്ട് ഭ്രാ ന്തനെ പോ ലെ
പുലമ്പി .
“ദേ അതാ ന്റെ .. മരി ച്ചുപോ യ മരം .. നെ നക്ക് അറയോ പൊ ഴേ ടെ ഒരറ്റത്താ യെ വൻ നി ന്നി ട്ട്ണ്ടാ ർന്ന്.. പൊ ഴ
മരി യ്ക്കണേ നും മുന്നേ യെ വനെ കൊ ന്ന് ..യെ വന്റെ കൈ യി ലേ ഒര് തേ നി ച്ച കൂട്ണ്ടാ ർന്നു ..” ഗയ ഹൈ വക്ക്
അഭി മുഖമാ യി നി ന്നു. ന്നാ ലും നീ മരി ച്ചല്ലോ ടാ … അവന്റെ ചാ വി ന് വി രുന്ന്ണ്ടാ ക്കാ ൻ..” ഹൈ വ വി റകുകൊ ള്ളി
നെ ഞ്ചോ ട് ചേ ർത്തു വി തുമ്പുവാ ൻ തുടങ്ങി … അന്നേ രം ഗയയുടെ കണ്ണി ലേ ക്ക് ഒരു താ ക്കോ ൽ കൂട്ടം തെ ളി ഞ്ഞു
വന്നു..താ ക്കോ ൽ കൂട്ടത്തോ ട് ചേ ർന്ന് അസ്ഥി കഷ്ണം ..
പ്രളയം പറി ച്ചെ ടുത്ത താ ക്കോ ൽ കൂട്ടമാ ണോ …..? ആവും … കൈ പ്പത്തി യാ ണ്… ഹൈ വ.. ആയി ടത്തോ ട്
ചേ ർന്ന് പി ന്നെ യും കുത്തി കുത്തി ഒരു തലയോ ട്ടി പുറത്തെ ടുത്തു..അവളതി നെ തഴുകി കൊ ണ്ട് ചോ ദി ച്ചു.. ” ഇന്ന്
നി നക്ക് ചി രി ക്കാ ൻ നി റങ്ങൾ വേ ണോ ?..ഇന്ന് നി നക്ക് ചി രി ക്കാ ൻ കൊ ടി കൾ വേ ണോ ?പണം വേ ണോ ..?
ഹൈ വ ഒരു ചുള്ളി കമ്പെ ടുത്ത് വലി യ തക്കോ ൽ കൂട്ടത്തെ തി രുകി തല്ലി ക്കൊ ന്ന പാ മ്പി നെ
എടുത്തുകൊ ണ്ടുപോ കുന്നത് പോ ലെ എടുത്ത് തീ ട്ടചാ ലി ലേ ക്ക് എറി ഞ്ഞു.. അത് നണുങ്ങി യ ഒരു
പി ഞ്ഞാ ണത്തി ൽ ചെ ന്നി ടി ച്ചു.. അതി നുള്ളി ൽ നി ന്നും ഒരു നുറുങ്ങു ശരീ രം നി ലവി ളി ച്ചു…
ഹൈ വയെ ആ വി ളി ആസ്വ സ്ഥമാ ക്കി . അവൻ കമ്പി പ്പാ രയെ ടുത്ത് ആഴത്തി ൽ കുത്താ ൻ തുടങ്ങി …
ഗയ ശവപറമ്പി നടുത്തെ വലി യൊ രു പ്രതി മക്കടുത്തു ചെ ന്നു.
“ഹൈ വ… ഇങ്ങോ ട്ട് വാ … ഈ രക്ഷകനെ കുത്ത്..”
“ഇല്ല.. ന്റെ പെ ങ്ങക്ക് ഇയാ ൾ വല്യ കാ ര്യാ …”
“നീ യി ത് കുത്ത്.നി ന്റെ പെ ങ്ങൾ ഇതി നകത്താ ണ്.. എനി ക്കറി യാം .”
“നെ നക്ക് എങ്ങനെ അറയാ ..”
“വി ശ്വ സി ച്ചവർക്കൊ ക്കെ അറി യാം .. എനി ക്കറി യാം “
അത് കേ ട്ടതും ഹൈ വ കമ്പി പ്പാ രയെ ടുത്ത് ആഞ്ഞു കുത്തി . നി രവധി തവണ.. പ്രതി മയുടെ മുഖം വലി യ
അലർച്ചയോ ടെ നി ലം പതി ച്ചു. അവി ടമൊ ന്നടങ്കം നാ റാ ൻ തുടങ്ങി .അതി നകത്തു നി ന്നും വി കൃതമാ യ മറ്റൊ രു
മുഖം തെ ളി ഞ്ഞു വന്നു.. ദൂരേ ക്ക് പാ ഞ്ഞടുത്ത ഹൈ വയും ഗയയും അത്ഭുതത്തോ ടെ നോ ക്കി . നി രവധി

സി റി ഞ്ചുകൾ കൊ ണ്ടുണ്ടാ ക്കി യ ഒരു മുഖം .. ചോ രയി ൽ കുതി ർത്ത ഒരു സി റി ഞ്ചി ന്റെ അറ്റം കണ്ട് ഹൈ വ
കമ്പി പ്പാ ര താ ഴെ യി ട്ടു ..
“മെ ഹരി … ന്റെ വാ വേ ..”
പ്രതീ ക്ഷകൾ നഷ്ടപ്പെ ട്ട ഉടലുകൾക്കി ടയി ൽ വച്ച് ഹൈ വ തന്റെ പെ ങ്ങളെ തി രി ച്ചറി ഞ്ഞു. സി റി ഞ്ചുകൾ
ഓരോ ന്നാ യി അടർന്നു വീ ഴുവാ ൻ തുടങ്ങി .. പേ രും ഇടവും നഷ്ടപ്പെ ട്ടവർ. ഗയ ഹൈ വയെ പി ടി ച്ചു വലി ച്ചു മാ റ്റി .
ഒരി ടത്തി രുത്തി . ഹൈ വ നന്നേ തളർന്നി രു ന്നു ..
ഏതാ നും മണി ക്കൂറുകൾക്കു ശേ ഷം .. ഹൈ വ.. എഴുന്നേ റ്റു.. അയാ ൾ നി ലം പതി ച്ച മുഖം മൂടി യുടെ വാ യ് ഭാ ഗത്ത്
തന്റെ കാ ൽ പരത്തി വച്ചു..
“നീ യെ ന്താ ചെ യ്യുന്നേ ..?”
ഹൈ വ പറഞ്ഞു.. ” ഞാ ൻ തൂറാ ൻ പോ വുകയാ ണ് “

littnow.com

littnowmagazine@gmail.com

Continue Reading

കഥ

അലിയൂ…

Published

on

ഫമിത വര: സാജോ പനയംകോട്

സാധാരണപോലെ അന്നും അവൻ തന്റെ സാധനങ്ങൾ എടുത്ത് അടുത്ത അഭയസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ നട്ടംതിരിയുന്ന രാജ്യം ഒരു വംശീയ കലാപത്തിന്റെ വക്കിലാണെന്ന് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി അവശേഷിപ്പിച്ച മൈനുകൾക്കും സംഹാരങ്ങൾക്കും ഇടയിലൂടെ അവനും അവന്റെ അമ്മയും വളരെ പ്രയാസത്തോടെ നടന്നു. എന്തുചെയ്യാം എങ്ങനെയെങ്കിലും ഈ രാജ്യം വിടണം. കത്തുന്ന വെയിലിലും ദാരിദ്ര്യത്തിലും കലാപങ്ങളിലും ഇടയിൽനിന്നുള്ള രക്ഷാമാർഗ്ഗം യൂറോപ്പാണ്. പട്ടാള വാനുകൾ തന്റെ നേരെ പാഞ്ഞു വരുന്നത് കണ്ട് ഒഴിഞ്ഞുമാറി. അവർ അവനോട് അടുത്തുവന്ന ട്രക്കിൽ കയറുവാൻ ആവശ്യപ്പെട്ടു. തന്റെ ഭാണ്ഡത്തിൽ ആകെയുള്ള ഒരു ജോഡി ഷൂസ് രണ്ടു കഷണം ബ്രഡ് രണ്ട് ബോട്ടിൽ വെള്ളം എന്നിവയോടൊപ്പം അവന്റെ അമ്മയുമായി ആ ട്രക്കിൽ കയറിക്കൂടി. കഷ്ടി ഒരു കാൽ വെക്കാനുള്ള സ്ഥലമേ അതിലുണ്ടായിരുന്നുള്ളൂ.


അതിസമ്പന്നതയുടെ മാനദണ്ഡമായ എണ്ണയും സ്വർണ്ണവും വേണ്ടുവോളം ഉണ്ടായിട്ടും ഞങ്ങൾക്ക് എന്തെ ഒരു നേരത്തെ പ്രാണജലം പോലും അന്യമായത് എന്ന ചിന്ത അവന്റെ മനസ്സിൽ മുള്ളുകൾ കോറിയിട്ടു.. വംശീയവെറികൾക്കും സാമ്രാജ്യത്വ അധിനിവേശത്തിലും അവനെ പോലുള്ളവർക്ക് നഷ്ടമായത് സ്വന്തം നാടും മേൽവിലാസവുമായിരുന്നു. അവൻ ആ ട്രക്കിൽ ഒന്നു നോക്കി.കുട്ടികളും സ്ത്രീകളും ചെറുപ്പക്കാരും തുടങ്ങി എല്ലാവരും ഞെങ്ങി അമർന്നിരിക്കുന്നു. എല്ലാവരുടെയും കണ്ണുകളിൽ നിർവ്വികാരത മാത്രമാണ്. ഉമിനീർ ഗ്രന്ഥികൾപോലും വറ്റിയ കുട്ടികൾ. ഒരു ട്രക്കിൽ കൊള്ളാവുന്നതിനേക്കാൾ ആളുകൾ.പൊടിയും അസഹ്യമായ ചൂടിലും ആകെ ഒരു തീച്ചൂളയിലൂടെയായിരുന്നു ആ യാത്ര. യൂറോപ്പിലെ ത്തിയാൽ എല്ലാം ശരിയാവും എന്നവൻ ആശ്വസിച്ചു. പട്ടാളക്കാരുടെ തോക്കുകൾ തങ്ങളുടെ കൂടെയുണ്ടെന്ന് അവരെ പിന്തുടരുന്ന വെടിയൊച്ചകൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.

      സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ. ആഹാരം കേട്ടുകേൾവി ആയവർ. തങ്ങൾ എന്തിനു ജനിച്ചു, എന്താണ് തങ്ങൾ ചെയ്ത തെറ്റ് എന്ന് അറിയാൻപോലും അവകാശമില്ലാത്തവർ. ഗ്രീസിലെ ത്തിയിട്ട് എന്തെങ്കിലും ജോലി ചെയ്ത് ഒരു കമ്പിളിയെങ്കിലും അമ്മയ്ക്ക് വാങ്ങിനൽകണം. അവൻ ഉറപ്പിച്ചു. ആരോ കരയുന്ന ശബ്ദം കേട്ടാണ് അവൻ തന്റെ മനോവ്യാപാരങ്ങളിൽനിന്നു മുക്തനായത്. അലിയു തളർന്ന മിഴികളോടെ കരയുന്ന സ്ത്രീയിലേക്ക് നോക്കി. അവരുടെ മടിയിൽ മരിച്ചുവീണ കുഞ്ഞിനെ കരാറുകാരൻ എടുത്ത് വെളിയിലേക്കെറിഞ്ഞു. അവരുടെ കരച്ചിൽ കാണാനാവാതെ അവൻ തന്റെ മുഖംകാൽമുട്ടിലേക്കമർത്തിയിരുന്നു. എങ്ങനെയെങ്കിലും ഈ നരകയാത്ര തീരാൻ അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

  മെഡിറ്റേറിയൻ കടൽ കടന്നാൽ യൂറോപ്പിലെത്താം. എന്നാൽ അവിടെ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കടുത്ത എതിർപ്പിനെ തുടർന്ന് അവർ  ദിശമാറ്റി സഹാറയിലേക്ക് തിരിച്ചു. കത്തുന്ന സൂര്യന് താഴെയായി തോക്കു ചൂണ്ടി തങ്ങളെ മരുഭൂമിയിലേക്ക് ഇറക്കി വിടുമ്പോൾ മുമ്പുണ്ടായിരുന്ന പലരും കൂടെയില്ലെന്ന് അവന് മനസ്സിലായി. ഇതാണോ യൂറോപ്പ്, ഗ്രീസ്സ് എന്നു ചോദിച്ച റൊമാരിയോവിന് നേരെ നിറയൊഴിക്കുന്നത് തളർന്ന മനസ്സോടെ അവനും അമ്മയും നോക്കിനിന്നു. നിങ്ങൾ പുതിയ ലക്ഷ്യം കണ്ടുപിടിച്ചോളൂ. അല്ലെങ്കിൽ മറുപടി നൽകാൻ ഞങ്ങളുടെ തോക്കുണ്ട് എന്ന് അവർ ആക്രോശിക്കുന്നുണ്ടായിരുന്നു.

   കടൽപോലെ കാണുന്ന ഈ മണൽക്കാടുകളിലൂടെ എങ്ങോട്ടാണ് പോകേണ്ടതെന്നും അവന് അറിയില്ലായിരുന്നു. പൊടിക്കാറ്റുകളിൽ പലരും നിലത്തു വീഴുന്നുണ്ടായിരുന്നു. കുട്ടികളാണ് ഏറെയും കഷ്ടപ്പെടുന്നത്. തിരിഞ്ഞു നോക്കിയാൽ തോക്കുകൾ മറുപടി പറയുമെന്ന് അവനറിയാമായിരുന്നു. വെള്ളത്തിനുവേണ്ടി കരയുമ്പോൾ ഒരു കുഞ്ഞിന് തന്റെ കുപ്പിയിലെ അവസാനതുള്ളിയും അവൻ നല്കിയിരുന്നു. 48 ഡിഗ്രി ചൂടിൽ തിളച്ചു നിൽക്കുന്ന സഹാറയിലെ സൂര്യൻ എല്ലാറ്റിനും സാക്ഷിയായി. പലരേയും കാണാതായി. പലരും വഴിതെറ്റി എങ്ങോട്ടോ യാത്രയായി. ലക്ഷ്യമില്ലാതെ അവർ മണൽകാറ്റിലലിഞ്ഞു.

   അമ്മയുടെ കൈകൾ അവനിൽനിന്നും അയഞ്ഞു വീണതായി അവന് തോന്നി. തളർന്നുവീണ അമ്മയെ അവൻ തന്റെ കൈകളിലേക്ക് താങ്ങി. കണ്ണുനീർഗ്രന്ഥി വറ്റിയ അവനിൽ അമ്മയ്ക്ക് ഒരു മുത്തം നൽകാനുള്ള ശേഷി പോലുമില്ലായിരുന്നു. കത്തുന്ന സൂര്യന് താഴെ അലി തന്റെ അമ്മയെ ഉപേക്ഷിച്ചു. ആകെയുള്ള അഭയസ്ഥാനം.. തന്റെ അമ്മ അവിടെ ആ മരുഭൂമിയുടെ മാറിൽ മരവിച്ചു കിടന്നു. അമ്മേ...... അവന്റെ ശബ്ദം നിർജീവമായിരുന്നു. വെടിയൊച്ചകളെ ഭയന്ന് അവൻ നടന്നുനീങ്ങി. തളരുന്ന കാലുകളോടെ.

തളർന്ന് നിരങ്ങുന്ന ഒരു പെൺകുട്ടിയെ പിടിച്ച് ഒരു സ്ത്രീ നിലവിളിക്കുന്നുണ്ടായിരുന്നു. ട്രക്കിലേക്ക് കയറാൻ ശ്രമിച്ച അവർക്ക് നേരെ അധികൃതർ വെടിയുതിർത്തു. അവൻ അത് കണ്ടില്ലെന്ന് നടിച്ചു നടന്നു. എല്ലാവർക്കും അവരവർ മാത്രം. ഭക്ഷണവും വെള്ളവുമില്ലാതെ തളർന്നുവീഴുന്നവരെ തിരിഞ്ഞു നോക്കാതെ ആ പൊടിക്കാറ്റിലൂടെ അവൻ നടന്നു. എന്തിലോ തട്ടി വീണു. ഏതോ നിർജ്ജീവമായ ഒരു ശരീരമായിരുന്നു അത്. കൊടിയ ചൂടിലൂടെ ലക്ഷ്യം തേടി അവൻ ദിനരാത്രങ്ങൾ യാത്ര തുടർന്നു. അസകാമയിലെത്തിയപ്പോൾ യാത്ര തുടങ്ങുമ്പോൾ കണ്ട പലരേയും കാണാനില്ലെന്നുമാത്രം അലിയു അറിഞ്ഞു. ജ്വലിക്കുന്ന സൂര്യന് കീഴെ അഭയംതേടി കത്തിക്കരിഞ്ഞ പാഴ്ചെടികളായിരുന്നു ആ ജീവനുകൾ. അതിന് മൂകസാക്ഷിയായി അവൻ നടന്നുകൊണ്ടേയിരുന്നു. ഒപ്പം സൂര്യനും..

littnow.com

littnowmagazine@gmail.com

Continue Reading

Trending