Connect with us

സാഹിത്യം

തലശ്ശേരി ബിരിയാണി – കവിതകളിലെ ചരിത്രബന്ധവും മനുഷ്യഗന്ധവും

Published

on

കസ്തൂരി ഭായി

കവിതാസമാഹാരം
തലശ്ശേരിബിരിയാണി
രാജൻ സി.എച്ച്

വായനാനുഭവം

വ്യത്യസ്തങ്ങളായ പ്രമേയങ്ങളെ കവിധർമ്മം നിർവ്വഹിക്കാനുള്ള അനന്തസാധ്യതകളാക്കുന്ന കവിയാണ് ശ്രീ. രാജൻ സി. എച്ച്.
നൂതനഭാവതലങ്ങൾ സ്പർശിക്കുന്ന ഗദ്യത്തിൻ്റെ ഗാംഭീര്യം കവിതകളിൽ കാലോചിതമായി അടയാളപ്പെടുത്തുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ശംഖിനുള്ളിൽ കടലിൻ്റെ ആത്മാവൊളിപ്പിച്ച ശബ്ദമിരമ്പുന്നതു പോലെയാണ് അക്കവിതകളുടെ വായനാനുഭവം . ലാളിത്യം മുഖമുദ്രയാക്കിയ കവിതകളുടെ അർത്ഥവ്യാപ്തി പ്രതിധ്വനികൾ പോലെ വായനയിലനുഭവിക്കാനാകും . പുതിയ അടരുകളിലേക്ക് വായന വികസിപ്പിക്കാനുള്ള പ്രേരണയാകുന്ന നാൽപ്പഞ്ച് കവിതകളാണ് ” തലശ്ശേരി ബിരിയാണി ” യെന്ന സമാഹാരത്തിലുള്ളത്

കവിതയിൽ ജീവിക്കുന്നൊരാളാണെന്ന് നിസ്സംശയം പറയാവുന്ന നൈരന്തര്യം എഴുത്തിൽ പുലർത്തുന്ന കവിയാണ് ശ്രീ.രാജൻ CH 

അല്പം കൊണ്ട് അധിക പ്രതീതിയുളവാക്കുന്ന രസവിദ്യയും രചനാതന്ത്രവും സൂക്ഷ്മനിരീക്ഷണവും
കവിതകളിൽ പ്രതിഫലിക്കുന്നു.
ഒരേ ആശയത്തിൽ നിരവധി കവിതകൾ എഴുതുമ്പോഴും ഉള്ളടക്കത്തിൻ്റെ കാമ്പ് / കാതൽ മികച്ചതു തന്നെയാക്കുന്നതിൽ കവി ശ്രദ്ധ പുലർത്തുന്നുണ്ട്. ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിരന്തരമായി കവിതകൾ എഴുതിക്കൊണ്ടേയിരിക്കുന്ന, കവിയുടെ അനായാസമായ രചനാരീതി അഭിനന്ദനാർഹം മാത്രമല്ല അസൂയാവഹം കൂടിയാണ് . കവിയെ പിൻതുടരുന്നവർ
കവി ,രാജൻ എന്നീ വാക്കുകൾക്കിടയിൽ അകലമിടേണ്ടതില്ല എന്ന തീർപ്പിലെത്തും.

അൻപതു വർഷങ്ങളായി നിരന്തരം കവിതകൾ എഴുതുന്നു എന്ന് അദ്ദേഹം പറയുമ്പോൾ 16 സമാഹാരങ്ങൾ അതു സാക്ഷ്യപ്പെടുത്തുന്നു .

തലശ്ശേരി ബിരിയാണിയും ദേശീയതയും: ചരിത്രപാഠങ്ങളിലൂടെ.
……………………………………………………

ചരിത്രത്തിൻ്റെ ഏടുകളിൽ രേഖപ്പെടുത്താത്ത ഇടവഴികളിലെ
തിരിവുകളിലും മറവുകളിലും ചില ചുവരുകൾ ഉണ്ടായിരിക്കും
അവിടങ്ങളിൽ കോറിയിട്ട ചിത്രങ്ങൾ കാലാകാലങ്ങളിൽ നരച്ചു മങ്ങി ചരിത്രമായി മാറിയാലുമില്ലെങ്കിലും ചിലരുടെയെങ്കിലും ഓർമ്മകളിലവ ചരിത്രമാകും. മായാതെ നിൽക്കും
ആ ചുവരുകളാകട്ടെ തുടർച്ചിത്രങ്ങൾക്കിടം നൽകിക്കൊണ്ടേയിരിക്കുമെന്ന് ചരിത്ര പാഠങ്ങൾ എന്ന കവിത പറയുന്നു.

“ചരിത്രം ഭാവനയ്ക്കപ്പുറത്തെ വയൽപ്പരപ്പുകളാണ്.
ഇടവഴികളാണ് കെട്ടുകഥകളുടെ അരങ്ങ് “
( ചരിത്ര പാഠങ്ങൾ )
മനുഷ്യനുമായി ബന്ധപ്പെട്ട പലതും രേഖപ്പെടുത്താതെ അപ്രസക്തമായി മണ്ണടിയുന്നുണ്ട്.
വിദ്യകൊണ്ട് പ്രബുദ്ധരാകാത്ത സാധു കർഷകരാകട്ടെ, ഉന്നതശ്രേണിയിലെത്താൻ വഴിവിളക്കാകുന്ന അധ്വാനിക്കുന്ന
ജനതതിയാകട്ടെ ആരാലും വീണ്ടെടുക്കപ്പെടാത്ത ചരിത്രം അവശേഷിപ്പിച്ച് മടങ്ങുന്നു . ഇടവഴികളിൽ നിറങ്ങളൊഴിഞ്ഞ് ചരിത്രസ്മാരകങ്ങളായ ചുവരുകൾ കാലത്തിൻ്റെ ഒഴുക്കിൽപ്പെട്ട് മൺകൂനയായിടിയുമ്പോഴും ചരിത്രപാഠങ്ങൾ അവശേഷിക്കുന്നുണ്ട്. നാമത് പിൻതുടരേണ്ടതുണ്ടെന്ന് “തലശ്ശേരി ബിരിയാണി ” ചരിത്രപാഠങ്ങളുടെ ചില താളുകൾ മറിക്കുന്നു.

ചരിത്ര സംഭവങ്ങളിലേക്കും പുരാവൃത്തങ്ങളിലേക്കും കടക്കുമ്പോൾ വർഷങ്ങളുടെ കൃത്യമായ അടയാളപ്പെടുത്തൽ എന്തിന് ? നിശ്ചിത വർഷത്തിലെ പ്രളയശേഷമെന്നോ ടിപ്പുവിൻ്റെ പടയോട്ടത്തിന് മുമ്പ് എന്നിങ്ങനെയോ ഉള്ള കൃത്യത ചരിത്രത്തിൻ്റെ ശാപമായി ചരിത്രപാഠങ്ങൾ എന്ന കവിതയിൽ
“കൃത്യത ചരിത്രത്തിൻ്റെ ശാപമാണെ” ന്ന് കവി ഉറപ്പിക്കുന്നു.

സുഗന്ധവ്യഞ്ജനക്കൂട്ടുകളും മറ്റു ചേരുവകളും കൃത്യമായ അളവിൽ രുചിവർദ്ധകവസ്തുക്കൾ മേമ്പൊടി ചേർത്ത് പാകപ്പെടുത്തുന്ന ബിരിയാണിയെന്ന ഭക്ഷണം ഒരു ദേശത്തിൻ്റെ പേരുമായിച്ചേർന്ന് ( തലശ്ശേരി) പെരുമ വിളിച്ചോതുമ്പോൾ അതിൻ്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടമാവാമെന്ന് വായനക്കാർക്ക് ചരിത്രപാഠങ്ങൾ തേടിപ്പോകാൻ പ്രേരണയാവുന്ന കവിതയാണ് “തലശ്ശേരി ബിരിയാണി “

ഓരോ ദേശത്തിനും ഓരോ ചരിത്രമുണ്ട്..
നീ പറഞ്ഞു –
നമ്മുടേത് ബിരിയാണിയുടെ
ചരിത്രമാണ്.( തലശ്ശേരി ബിരിയാണി )

കോലത്തുനാടിൻ്റെ വടക്കറ്റത്തെ “തലക്കത്തെ ചേരി “തലശ്ശേരിയായി മാറിയ ചരിത്രപാഠത്തിൻ്റെ ഏടു മറിച്ച് തലശ്ശേരിയിലേക്ക് മനസ്സുകൊണ്ടൊരു യാത്ര പോകാൻ കവിതവായന ഇട നൽകി..
ബിരിയാണിയുടെ മാത്രമല്ല, തലശ്ശേരിയെന്ന ഭൂമികയിലുൾപ്പെട്ട കോട്ടയുടെ, കടൽത്തീരത്തിൻ്റെ, തെയ്യത്തിൻ്റെ , തോറ്റം പാട്ടിൻ്റെ, കുറ്ച്യരുടെ, പഴശ്ശിയുടെ പതനത്തിൻ്റെ , പാഞ്ഞുപോയ ടിപ്പുവിൻ്റെ,
ആവേശമായി നിറയുന്ന ക്രിക്കറ്റിൻ്റെ, ഇന്ത്യൻ സർക്കസ്സിൻ്റെ ജന്മദേശമായ തലശ്ശേരിയുടെ കീലേരി കുഞ്ഞിക്കണ്ണൻ്റേയുമൊക്കെ ചരിത്രത്തിലേക്ക് കവിതയിലൂടെ സഞ്ചരിച്ചു. കവിത, ഒരു സംസ്കാരത്തിൻ്റെ കൂടിച്ചേരലിൽ നിറഞ്ഞൊഴുകുന്ന വരികളായി അനുഭവിച്ചു.

“നീ പറഞ്ഞു
അതൊക്കെയും ബിരിയാണിയിലുണ്ട്
നമ്മുടെ ചരിത്രമിപ്പോഴൊരു
ദം ബിരിയാണിയാണ്” ( തലശ്ശേരി ബിരിയാണി )
ചരിത്രം ബിരിയാണി പോലെ കൂടിക്കുഴയലിൻ്റേതാണ്:
ഉടലുകൾ ഉയിരുകളെടുത്ത ചരിത്രം, തലകൾ കൊയ്ത ചരിത്രം.
സായിപ്പിൻ്റെ പലഹാരമായ കേക്കിൻ്റെ രുചിയിൽ നാം മയങ്ങിപ്പോയ ചരിത്രം ,
പ്രകൃതിയിൽ നിന്നകന്ന് പരസ്പര വിനിമയങ്ങളിൽ നിന്ന് വിട്ടുമാറിപ്പോയ ചരിത്രം,
അവനവനിലൊതുങ്ങിയത് , തനതു രുചികളെ അകറ്റിയ വിരുന്നുമുറികളാക്കി നമ്മുടെ രുചിയിടങ്ങളെ മാറ്റിയത്, അങ്ങനെ തുടങ്ങി ബിരിയാണിയിലെ ചേരുവകളുടെ ,വിത്തു മുതൽ വിളവു വരെയുള്ള , ദേശപരിസരങ്ങളിലേക്ക് മാത്രമല്ല ദേശീയതയിലേക്കു കൂടി
നയിക്കുന്ന ചരിത്രമാണ് തലശ്ശേരി ബിരിയാണി എന്ന കവിത നീട്ടുന്നത്..

“ബിരിയാണിക്കുമുണ്ട്
മറുനാടൻ ചരിത്രം ,
മഹിമ:
അതെങ്ങനെയാണ്
നമ്മുടെ ചരിത്രമാകുന്നത്?”
പക്ഷേ കാലദേശങ്ങൾ മറികടന്ന് മനുഷ്യരിലാണ് ദേശമെന്ന് ഒരേ ചോരയൊഴുക്കാണ് നാമെന്ന് ഉള്ളിലൊരു തുടിപ്പായി മാറുന്ന മറ്റാരുടെയോ ചരിത്രമായ ബിരിയാണിയും
എന്നാൽ നമ്മുടെ അടുപ്പിൽ വേവുന്നതാവണം അത്. അതിൻ്റെ
” കാലിലും തലയിലും തീയണിഞ്ഞത്
തെയ്യങ്ങളായി മേലേരിയേറിയത്
കളരിയിലെന്ന പോലെ
അഭ്യാസികളായി ഉലർന്നു മറിഞ്ഞത്
അനേകം ദേശങ്ങളുടെ
സാംസ്കാരിക പാരമ്പര്യങ്ങൾ
ഇഴുകിയലിഞ്ഞത്
നമ്മിൽ പചിച്ചത്
ഇപ്പോഴത് നമ്മുടെ ദേശത്തെ
മറുദേശങ്ങളിലും കേൾവിപ്പെട്ടത്.”
(തലശ്ശേരി ബിരിയാണി )

ഒരു ബിരിയാണി ദം ചെയ്തെടുക്കുവാൻ മൂടിയും പാത്രവുമായിച്ചേരുന്നിടത്തു -പയോഗിക്കുന്ന മൈദയുടെ പശപശപ്പിൻ്റെ മിനുസം പോലെയല്ല കാര്യങ്ങളെന്ന് കവിത വെളിപ്പെടുത്തുന്നു. വയലിൻ്റെ ചെളിമണം മുതലാണ് , കറുവപ്പട്ടയിലെ കാടിൻ്റെ ഗന്ധം മുതലാണ്, തെങ്ങിൻ്റെ, വെളിച്ചെണ്ണയുടെ കുരുമുളകിൻ്റെ,
(തലശ്ശേരി കുരുമുളക് വിപണിമൂല്യമേറിയ ഇനമെന്ന് കേട്ടറിവ് ) ഏലത്തിൻ്റെ, വെളുത്തുള്ളിയുടെ , സവാളമണത്തിൻ്റെ എന്നു വേണ്ട ഓരോരോ ചേരുവകളുടെയും ചരിത്രം മുതലാണ് ബിരിയാണിയുടെ ചരിത്രവും തുടങ്ങുന്നത്. . ദ്രവ്യങ്ങളിലെ സ്നിഗ്ധതയുടെ കാണാമറയത്തെ കഥകൾ കൂടി നാമോർക്കുന്നു . ചരിത്രമങ്ങനെയാണ് രൂപപ്പെടുന്നത്. ഓരോ ഇടവഴികളിലും ചരിത്രമുറങ്ങുന്നതായി ഓർമ്മപ്പെടുത്തലാവുന്ന ഇത്തരം വീണ്ടെടുപ്പുകൾക്ക് കവിത കാരണമാകുന്നു. .
വൈവിധ്യങ്ങൾ കൂടിക്കലർന്ന സംസ്കാരങ്ങളുടെ ദേശീയതയും, ചേരുവകളുടെ കൂടിക്കുഴയലിൻ്റെയും ഉലർന്നുമറിയലിൻ്റെയും പാകപ്പെടലിലെ ബിരിയാണിയും ചേർത്ത് ചരിത്രബന്ധങ്ങളുടെ പശപശപ്പിൽ ദം ചെയ്തെടുത്ത “തലശ്ശേരി ബിരിയാണി ” സ്വാദിഷ്ടമാണ്. നിങ്ങളും രുചിച്ചു നോക്കു.

രക്തസാക്ഷിയും ആർ. സാക്ഷിയും.
……………….. . …….. ………………..

മറഞ്ഞു പോയവരുടെ ത്യാഗത്തിൻ്റെ ചരിത്ര സാക്ഷ്യങ്ങളാകുന്ന വരികളാണ് ഞാൻ ആർ. സാക്ഷി. രക്തസാക്ഷിയിൽ നിന്ന് ആർ. സാക്ഷിയിലേക്കുള്ള നാൾ / നീൾ വഴികളിലേക്കാണീക്കവിത തുറക്കുന്നത്

ബീഡിപ്പണിക്കാരനായ മുത്തച്ഛനിൽ നിന്ന് കവിത ആരംഭിക്കുന്നു. പുകയിലയും പൊടിയിലയും പ്രത്യയശാസ്ത്രങ്ങളുമായി , മുഷ്ടിയിൽ രാഷ്ട്രീയ വീറോടെ അനീതിക്കെതിരേ കൂർത്ത നഖങ്ങൾ ചൂണ്ടുന്ന മുത്തച്ഛൻ

“അനേകമനേകം സമരഭൂമികളും
രക്തസാക്ഷികളുടെ സാക്ഷ്യങ്ങളും
ചിന്തയും ദേശാഭിമാനിയുമായി ” ( ഞാൻ, ആർ.സാക്ഷി )

മുത്തച്ഛൻ്റെ ആവേശവും സമരവീര്യവും ചോരയിൽ നിറച്ച
അടുത്ത തലമുറ വായനയിലും എഴുത്തിലും ( കവിതകളെഴുതിയും ) ജാഗ്രതയിലും കൂടുതൽ ഊർജ്ജം നേടിയ സഖാവായി വളർന്നു.
“കാലം മാറ്റത്തതൊന്നുമില്ല”
ഇരുമ്പും തുരുമ്പാകും
ഉപയോഗമില്ലാതിരുന്നാൽ ” എന്നെഴുതിയയാൾ
മുളയിലേ നുള്ളിക്കളഞ്ഞ സമരവീര്യമായി,
ഒടുങ്ങുന്നു.
“മുറിവുകൾ ഉഴുതിട്ട മണ്ണാണ്
വിത്തുകൾ മുളച്ചു തഴയ്ക്കേണ്ടിടം” എന്ന് കവിത കുറിച്ച അയാളുടെ രക്തസാക്ഷിത്വത്തിൻ്റ തുടർച്ചയായി ബാല്യത്തിൽത്തന്നെ മറ്റൊരിടത്തേക്ക് ജീവിതം പറിച്ചുനടപ്പെട്ട മൂന്നാം തലമുറ മറ്റൊരു ദേശത്ത് (അമേരിക്ക) ടെക്കിയായി ജീവിക്കുന്നു.

ആർ. സാക്ഷി എന്ന പേരിൽ പൂർവ്വികരുടെ രക്തസാക്ഷിത്വത്തിൻ്റെ (മൂന്നു തലമുറകളുടെ ചരിത്രം )
ബ്ലോഗിലെഴുതുന്നിടത്ത് കവിത
ഒന്നും രണ്ടും തലമുറ ചൊരിഞ്ഞ രക്തത്തുളളികൾ നെഞ്ചിലേറ്റുന്നു.
പരിക്ക് പുറത്തില്ലെങ്കിലും ഉള്ളു പഴുത്തു നരകജീവിതം കുഴിമാടത്തിലൊടുക്കിയ രക്തസാക്ഷികൾ കവിതയിൽ കനലായെരിയുന്നു. അവർ ചൊരിഞ്ഞ രക്തത്തുള്ളികൾ നക്ഷത്രശോഭ പകരുന്നതായി വായനയിൽ അനുഭവപ്പെട്ടു.
അത്യന്തം ആകാംക്ഷാഭരിതമായ കവിത നീട്ടിയ കനൽ നെഞ്ചു പൊള്ളിച്ചു എന്ന് സമ്മതിക്കാതെ വയ്യ
രക്തസാക്ഷിയിൽ നിന്ന് ആർ. സാക്ഷിയിലേക്കുള്ള അതിജീവനകഥ ബ്ലോഗെഴുത്തായി പരിണമിപ്പിക്കുന്ന കവിയുടെ Magical touch ഉം വായന തുടങ്ങുമ്പോൾ മുതൽ അവസാനിക്കുമ്പോൾ വരെ നിലനിർത്തിയ ഗദ്യത്തിൻ്റെ സുന്ദരമായ ഒഴുക്കും , ഞാൻ, ആർ. സാക്ഷി , ഈ സമാഹാരത്തിലെ മികച്ച കവിതകളിലൊന്നാണെന്ന തീർപ്പിന് ആക്കം കൂട്ടി.

പുതുകാല കവിതയുടെ അഭിരുചിക്കനുസരിച്ച് വികസിക്കുന്ന രചനാ രീതിയാണ് ഗസൽ , മരിച്ച വീട്ടിലേക്കുള്ള വഴി തുടങ്ങിയ കവിതകൾ .
യാഥാർത്ഥ്യപ്രതീതി തോന്നുമാറ് വിഭ്രമാത്മകമായി “മരിച്ച വീട്ടിലേക്കുള്ള വഴി ” എന്ന കവിത
ഒരപകടത്തിൻ്റെ പശ്ചാത്തലത്തിൽ അബോധ മനസ്സിൻ്റെ വിഭ്രാന്തി സൃഷ്ടിക്കുന്ന സങ്കല്പലോകത്ത് നിന്ന് കവിത വർത്തമാനകാലത്തേക്ക് മടങ്ങുമ്പോഴും വായനക്കാരനെക്കുഴക്കുന്ന ചോദ്യമായി മരണം നടന്ന വീടും, കറുത്ത നൂലു പോലെയുള്ള വഴിയും , മനുഷ്യരും യാഥാർത്ഥ്യമോ മിഥ്യയോ നടന്നതെന്ന് നിജപ്പെടുത്താൻ കഴിയാത്ത പ്രതീതിയാണുളവാക്കുന്നത്
സങ്കല്പലോകത്തിൽ സഞ്ചരിക്കുന്ന ഒരാളുടെ വിഭ്രമാത്മക ചിന്തകളായും അപകടത്തിൽപ്പെട്ട് പ്രജ്ഞ നശിച്ച ഒരാളുടെ അബോധമനസ്സിൻ്റെ പ്രവർത്തനങ്ങളായും വരികളെ വായിച്ചു.. വ്യത്യസ്ത ആസ്വാദനതലങ്ങളിലേക്കും വായനകളിലേക്കും നടത്താൻ തക്ക അർത്ഥവ്യാപ്തി ഈ സമാഹാരത്തിലെ കവിതകളുടെ പ്രത്യേക ത യാ യി ഇ തോടൊപ്പം എടുത്തു പറയേണ്ടതുണ്ട്.
ഉപരിതലനിഷ്ഠമല്ല കവിതയിലെ അർത്ഥ തലങ്ങൾ എന്നതു കൊണ്ടു തന്നെ ആസ്വാദനത്തിലും സ്വതന്ത്ര്യമെടുത്തിട്ടുണ്ട്.

രണ്ടു വ്യക്തികളുടെ ആസ്വാദനതലങ്ങൾ, താൽപര്യങ്ങൾ വ്യത്യസ്തമായിരിക്കുന്നതു പോലെ അവരുടെ പ്രശ്നങ്ങളും സാഹചര്യങ്ങളും വെവ്വേറെ നിലയിലായിരിക്കുമല്ലോ. അത്തരമൊരു സന്ദർഭമാണ് “ഗസൽ ” എന്ന കവിത ചർച്ച ചെയ്യുന്നത്. വളരെ സ്വാഭാവികമായി കഥാകഥനം പോലെയാണ് കവിതയുടെ ഒഴുക്ക് . ഒരു ഗസൽ കേൾക്കുന്നതിലേക്ക് കവിത ചുവടു വയ്ക്കുമ്പോൾത്തന്നെ രണ്ടു വ്യക്തിതാൽപര്യങ്ങൾ / അവസ്ഥകൾ അനാവൃതമാകുന്നുണ്ട് . ഗസൽ കേൾക്കാനായി പോകുമ്പോഴുള്ള
ഗോവണി ചവിട്ടിക്കയറ്റം തന്നെയെടുക്കാം ഒരാളുടേത് സപ്തസ്വരങ്ങളായും മറ്റേയാളിൻ്റേത് ( കാലൊച്ച ) ഞരക്കങ്ങളായും (കലുഷിതമായ മാനസികാവസ്ഥയിലെ തോന്നൽ ) അനുഭവപ്പെടുന്നുണ്ട്. അകത്തെ സദിര് മറ്റേയാൾക്ക് ഞരക്കമാവുന്നു.
എങ്കിലും കലുഷിതമായ മനസ്സിൻ്റെ ഉടമ അരസികനല്ല . ഗസൽ ആരംഭിക്കുമ്പോൾ അരോചകമായ മൂളലായി അയാൾക്ക് തോന്നുന്നത് കൊതുകിൻ്റെ മൂളൽ പോലെ സുഹൃത്തിൻ്റെ കാതോരമുള്ള ഗസൽ വിശേഷങ്ങളാണ്. . അയാൾ ഗസലിലുള്ള തൻ്റെ ജ്ഞാനം സ്വകാര്യമായി പറഞ്ഞു കൊണ്ടിരിക്കുന്നു, ചെവിക്കു ചുറ്റും പറക്കുന്ന ശല്യക്കാരനായ കൊതുകിനെ പോലെയാണ് അയാളും . അയാളുടെ പൊറുതിമുട്ടിക്കുന്ന ഗസൽ വിശേഷങ്ങൾ
വീർപ്പുമുട്ടിക്കുമ്പോൾ സ്ഥലകാലബോധം മറന്ന് പ്രതികരിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകുന്നു.
ജീവിതഗന്ധിയായ ഇത്തരം സന്ദർഭങ്ങൾ കവിതയിൽ വ്യത്യസ്തമായ പ്രമേയവുമായി ചേർത്തിണക്കിയത് ഹൃദ്യവും രസകരവുമായി അനുഭവപ്പെട്ടു.

മനുഷ്യൻ്റെ കല്ലേറിൽ പൊന്തുന്ന കുമിളയാകുമോ ഭൂമി ?
…………. ………………………………….
ജലം വറ്റിയൊരു കിണറിനെ പറ്റിയുള്ള ആകുലചിന്തകളാണ് “ജലശ്മശാനം”. എന്ന കവിതയിൽ . പെട്ടെന്ന് അപ്രത്യക്ഷമായ കിണർവെള്ളം കവിയിലുണ്ടാക്കുന്ന ആശങ്കകൾ പുതുകാലത്ത് പ്രസക്തമാണ്.
ഒരു കാലത്ത് ജലസമൃദ്ധമായിരുന്ന കിണറിനെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടെടുക്കുന്നുണ്ട് കവി,
വെയിലും നിലാവുമലിഞ്ഞിരുന്ന അതിൻ്റെ ഉൾവശം, എത്തിനോട്ടങ്ങളിൽ ഉള്ളിൽ പ്രതിഛായ കണ്ടിരുന്ന കാലം തുടങ്ങിയ ചിന്തകൾ ഗൃഹാതുരമാണ്.
. ജലം ഒരു മറവിയാകുമോ എന്ന ആകുലതയോടൊപ്പം വേണ്ടപ്പെട്ടൊരാളെ മറവു ചെയ്ത ശ്മശാനം പോലെ കിണർ കവിക്കു മുന്നിൽ ശൂന്യമായി കിടക്കുന്നുണ്ട് .
ഭൂഗർഭജലം താണുപോകുന്ന പ്രതിഭാസവും ഭാവിയിൽ ശുദ്ധജലം കിട്ടാതെ വരുമോയെന്ന ആശങ്കയും ,ഇവിടെ താഴുന്നത് അങ്ങപ്പുറത്ത് അറ്റ്ലാൻ്റിക് സമുദ്രത്തിൽ തിരയിളക്കമാകും എന്ന പ്രകൃതിയിലെ പാരിസ്ഥിതിക അസംതുലിതാവസ്ഥയും കവിത ചർച്ച ചെയ്യുന്നു.

തോട്ടുവെള്ളത്തിൽ കല്ലേറു കൊണ്ടു പൊന്തി വരുന്ന കുമിളകൾ മരിച്ചവരുടെ കണ്ണുകളായെണ്ണുന്ന പഴങ്കഥ പോലെ തുറിച്ച കണ്ണിൻ്റെ കുമിളയായി ഭൂമിയ്ക്കും രൂപപരിണാമം സംഭവിക്കുമോ എന്ന പരിദേവനമാണ് “ഉദകപ്പോള “
“അതീതകാലത്തങ്ങനെ
പൊന്തി വന്നൊരു കുമിളയാകുമോ ഭൂമി ?”
(ഉദകപ്പോള)

നിരന്തരചൂഷണത്തിന് വിധേയമാകുന്ന ഭൂമിയുടെ അടക്കിപ്പിടിച്ച നിലവിളിയാണ് ഈ കവിത.
” മുങ്ങിത്താണൊരലൗകിക ജന്മത്തിൻ്റെ അടയാക്കണ്ണുകൾ
വേദനിച്ചു കൊണ്ടേയിരിപ്പായതിനാലാവാം
അടയാൻ കൂട്ടാക്കാത്തത്. ” (ഉദകപ്പോള)

വൻകരകളായും ദ്വീപുകളായും തീവ്രവേദനയുടെ കുമിളപ്പൊള്ളലുകൾ ഏൽപ്പിച്ച് ഭൂമിയെ മനുഷ്യൻ നോവിച്ചുകൊണ്ടിരിക്കുന്നു.

“ഒരിക്കലവ മനുഷ്യരെയത്രയും
മുക്കിക്കൊല്ലും “
“ജലത്തിലേക്കോ ശൂന്യതയിലേക്കോ
തിരുമ്മിയടച്ച കണ്ണുകളായി
സ്വസ്ഥമാകും വരെ ” (ഉദകപ്പോള)
എന്ന പ്രവചനമാകുന്നു കവിത

കവിതകളിലെ ജീവിത / മനുഷ്യഗന്ധം:
……………………………………………….
ഊർജ്ജസ്വലത കൈമുതലായ കൗമാര, യൗവ്വനകാലങ്ങളിൽ മനുഷ്യൻ ജീവിതത്തിൻ്റെ ഉയർച്ചതാഴ്ചകളെ സധൈര്യം നേരിടുമെന്ന ദർശനമാണ് ചക്രഗതി എന്ന കവിതയിൽ
കയറ്റങ്ങളെ ഇറക്കങ്ങളായും ഇറക്കങ്ങളെ കയറ്റങ്ങളാക്കിയും മനുഷ്യൻ ലോകത്തെ പിന്നിലാക്കുന്ന വേഗപ്പാച്ചിലാകും .
ജീവിതമെന്ന സൈക്കിൾ ചവിട്ടൽ അക്കാലത്ത് മുന്നേറ്റത്തിൻ്റേതു മാത്രമാവും: വേഗത കൊണ്ട് ലോകത്തെ പിന്നിലാക്കുന്ന കാലമായും ക്രമേണ വേഗത കുറഞ്ഞ് തളരുന്ന മനുഷ്യജീവിത ചക്ര ത്തിൻ്റെ അന്ത്യമായും ( വാർദ്ധക്യം ) കവിത ജീവിതത്തിൻ്റെ ചാക്രികതയെ സൈക്കിളുമായിച്ചേർത്തുവയ്ക്കുന്നു. ലോകം മുന്നോട്ടായുമ്പോൾ എല്ലാ ശക്തിയും ചോർന്ന് മനുഷ്യൻ ചക്രശ്വാസം വലിച്ചൊടുങ്ങുന്നു .
“അണ്ഡകടാഹങ്ങൾ മുന്നോട്ടു മുന്നോട്ടു
ച്ചണ്ഡമാം വേഗത്തിൽ നീങ്ങിടുന്നു ” ( ജി.)
എന്ന കവിവാക്യം പോലെ പ്രപഞ്ചം അനുക്ഷണം വികസിച്ചു കൊണ്ടിരിക്കുമ്പോൾ മനുഷ്യൻ്റെ ജൈത്രയാത്രയ്ക്ക് ഒരു ഇറക്കം ഉണ്ടാകാനുള്ള സാധ്യത ചകഗതിയിൽ കാണാം.
” ഇന്നും ചവിട്ടുന്നു സൈക്കിൾ
ലോകം പിന്നിലാവുന്നില്ല”.
പ്രപഞ്ചവിസ്തൃതിയുടെ സന്നിധാനത്തിൽ മനുഷ്യൻ നിസ്സാരനാണെന്ന ദർശനമാണ് കവിതയിൽ വായിച്ചത്

തങ്ങളുടെ കുറവുകളെ മാറ്റിനിർത്തി ലൗകികജീവിതം സുഗമമാക്കാൻ ഇണകളെടുക്കുന്ന അനുകൂല തീരുമാനങ്ങളാണ് “രതിവാർദ്ധകം ” എന്ന കവിത വിഷയമാക്കുന്നത് . സംഭാഷണരൂപേണയാണ് കവിത മുന്നേറുന്നത്. മധ്യവയസ്സു പിന്നിട്ട രണ്ടുപേരുടെ ഒത്തുചേരലിനു മുമ്പുള്ള രസകരമായ സംഭാഷണങ്ങളിലൂടെ കവിത പാരസ്പര്യത്തിൻ്റെ കൈകോർക്കലായ് സ്നേഹത്തിന് മുൻതൂക്കം കൊടുക്കുന്നു. ഊഷരമായ ഗർഭപാത്രം പേറുന്ന സ്ത്രീ അവഗണനയും നിന്ദയും അനുഭവിക്കുന്ന ഇക്കാലത്ത് പരസ്പരം കുഞ്ഞുങ്ങളാകാമെന്ന പ്രണയത്തിൻ്റെ ഉദാത്തഭാവം പ്രതിഫലിക്കുന്ന രതിവാർദ്ധകമെന്ന കവിത പ്രതീക്ഷയുടേതാണ്.

സ്വപ്നങ്ങൾ പാതിവഴിയിലാക്കി അപകടമരണത്തിലൊടുങ്ങിയ മനുഷ്യരുടെ ആത്മാക്കളുടെ ഗതികിട്ടാത്ത അലച്ചിൽ കവിയെ നിസ്സഹായനാക്കുന്നു. ആത്മശാന്തി തേടിയലയുന്ന ആത്മാക്കൾക്ക് ആശ്വാസമാകാൻ തൻ്റെ കവിതകൾക്കാവില്ലെന്ന് സമ്മതിക്കുന്നു. കവിതയ്ക്കകത്ത് ഒതുക്കാൻ കഴിയാത്ത ബിംബമായി ആത്മാക്കൾ ഗതി കിട്ടാത്ത അലച്ചിൽ തുടരുമ്പോൾ ആ ദൗത്യം വായനക്കാരെ എൽപ്പിച്ച് കവി തൻ്റെ നിഷ് ഫലമായ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങുന്നു.

“ഞാനയാളെ കവിതയിലാക്കാൻ
ഒരു പാട് ശ്രമിച്ചു പറ്റിയില്ല
പറ്റിയില്ലെന്നല്ല, പിന്നീടെനിക്ക്
കവിതയെഴുതാനേ ആയില്ല
നിങ്ങൾക്കാർക്കെങ്കിലുമാവുമെങ്കിൽ
ഒന്നു ശ്രമിച്ചു നോക്കണം
ശാന്തി കിട്ടട്ടെ അയാളുടെയാത്മാവിന് ”
(കവിതയിൽച്ചേരാത്ത ബിംബങ്ങൾ)

മറ്റൊരു ലോകത്ത് തന്നെപ്പോലെയൊരാളുണ്ടാവുമെങ്കിൽ രൂപത്തിലും ഭാവത്തിലും തനി സ്വരൂപമായിരിക്കുമോയെന്ന ആത്മഭാഷണമാണ് “പല ഭാഷകളിലൊരു കൃതി “. .
പദാനുപദവിവർത്തനം പോലെ ഇരിപ്പിലും നടപ്പിലും അസ്സൽ പോലെയെന്ന് വായിച്ചെടുക്കാൻ കഴിയുന്ന രൂപമാകണമെന്ന ചിന്തകളാണ് കവിതയിൽ. . ഒരേ സമയം അനേക ഭാഷകളിൽ വിവർത്തനം സാധ്യമാകുന്നതു പോലെ മറ്റൊരു ലോകത്തെത്തപ്പെട്ട പരിഭ്രമം ഇല്ലാത്ത ഒരാളെ, ഒരേ അച്ചിൽ വാർത്തെടുത്തതു പോലെയുള്ള സമാനതകൾ ഉള്ള തന്നെത്തന്നെ, തിരയുന്ന കവിയെ കാണാം . ഭാവരൂപങ്ങളിലെ സമാനതകൾ പോലെയാവില്ല മറ്റേയാളുടെ മനസ്സും ചിന്തയുമെന്ന് കവി സന്ദേഹിക്കുന്നു.
“ഇവിടെയൊരു ഞാൻ, അവിടെയും ഞാൻ
വായിച്ചെടുക്കുകയാവും പ്രയാസം”
(പല ഭാഷകളിലൊരു കൃതി)

സ്ത്രീഹൃദയപക്ഷരചനകൾ കവിയുടേതായി ധാരാളം വായിച്ചിട്ടുണ്ട്. ഉന്നതചിന്തകൾ പ്രതിഫലിക്കുന്ന ശ്രീ.രാജൻ സി.എച്ചിൻ്റെ അക്കവിതകൾ ഏറെ ആഹ്ളാദവും അഭിമാനവും പകർന്നതാണ്
സ്ത്രീയുടെ ശക്തമായ നിലപാടിൻ്റെ കവിതയായി ഈ സമാഹാരത്തിൽ “പെണ്ണൂര്, ക്യാൻസർ എന്നീ കവിതകൾ നൊമ്പരപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു.

“കാണുമ്പോഴൊക്കെയും
നിസ്സാരമെന്നു തോന്നിക്കുന്ന ചിലരുണ്ട്
അധികവും അമ്മമാരായിരിക്കും.”
മക്കളെച്ചൊല്ലിയുള്ള ആധി അവരൊരിക്കലും
പുറത്തു കാട്ടുകയേയില്ല
( പെണ്ണൂര് )
മാതൃവാത്സല്യത്തിൻ്റെ ആർദ്രതയും ത്യാഗവും കവിതയിലുടനീളം വായിക്കാം
ഓരോ പെണ്ണിൻ്റെയും കാത്തിരിക്കുകയല്ലെന്ന കാത്തിരിപ്പിൻ്റെ ശ്രദ്ധയും , മോഹങ്ങൾ ഉള്ളിലൊതുക്കുന്ന പ്രകൃതവും കവിത ചർച്ച ചെയ്യുന്നു. ഉള്ളിൽ ദു:ഖം ഘനീഭവിക്കുമ്പോഴും കണ്ണീരൊഴുക്കാത്ത അവരാണ് ധീരർ. നെഞ്ച് കല്ലാക്കി ദു:ഖത്തെ അവർ പ്രതിരോധിക്കുന്നു.

“നിസ്സഹായതയല്ല
എല്ലാം തിരിച്ചറിയുന്ന
ഒരാദിബോധത്തിൻ്റെ
തെളിച്ചം,
കാണുമ്പോഴൊക്കെയും
കണ്ടുമുട്ടാതിരുന്നെങ്കിലെന്ന്
വ്രണപ്പെടുന്ന ചിലരുണ്ട്
“കൊല്ലപ്പെട്ടവരെയോർത്തു
കല്ലായിത്തീർന്ന
സ്ത്രീകളാണവർ “
( പെണ്ണൂര് )

ഇതോടൊപ്പം ചേർത്തു വായിക്കാവുന്ന മറ്റൊരു സ്ത്രീപക്ഷരചനയാണ് ” ക്യാൻസർ “

മക്കൾ പടിയിറക്കുന്ന
മാതൃസ്നേഹത്തിൻ്റെ മുഖങ്ങൾ സമൂഹത്തിൽ ക്യാൻസർ രോഗം പോലെ കൂടി വരികയാണല്ലോ.
പാലമൃതൂട്ടി വളർത്തിയ മകനാൽ ഉപേക്ഷിക്കപ്പെട്ട അമ്മയെയാണ് കവിത കണ്ടെടുക്കുന്നത് . മകനേറെ പ്രിയപ്പെട്ട ഇടത്തേമുല അരിഞ്ഞുകളഞ്ഞത് ക്യാൻസർരോഗം കാരണമല്ലെന്ന് ഭക്ഷണം നൽകുന്ന യുവതിയോട് തൻ്റെ ആത്മനൊമ്പരം വെളിപ്പെടുത്തുന്ന അമ്മയിൽ
ഒരിക്കലുമുണങ്ങാത്ത മുറിവുണ്ട്, (മനസ്സിൻ്റെ വേദന മകനോടുള്ള സ്നേഹത്തിന് ആക്കം കൂട്ടുകയാവും ചെയ്യുന്നത്! )
മാതൃസ്നേഹത്തിൻ്റെ ത്യാഗ മനോഭാവവുമുണ്ട് . യുവതിയാകട്ടെ , ഇതൊരു തുടർച്ചയാകുമോ എന്നും തനിക്കും ഭാവിയിൽ ഈ ഗതിയുണ്ടാകുമോ എന്നും വ്യാകുലപ്പെടുന്നു.

” മുട്ടിലിഴഞ്ഞു വന്ന മകനെയോർത്തു
അവൾക്ക് മുല ചുരത്തുന്നതായി
വേവലാതിയായി.
താനെന്നാണിവ മുറിച്ചെറിയുക? ” (ക്യാൻസർ )

എത്രയോ ദൂരങ്ങളെ കാൽച്ചുവട്ടിലാക്കുന്ന അലസമനസ്സിൻ്റെ എല്ലാം ചിട്ടയായി ചെയ്തു തീർത്തെന്ന കൃതാർത്ഥതയും ഒറ്റയിരിപ്പിൽ കർമ്മം മറന്നിരിക്കുന്ന, സ്വപ്നജീവിയായ മനുഷ്യൻ്റെ സ്വഭാവ വിശേഷവുമാണ് “ഒരേ ഇരിപ്പ് ” എന്ന കവിതയുടെ പ്രമേയം

“ചെയ്യാത്ത യാത്രകളിലാണ്
മാറ്റി വയ്ക്കുന്ന ചെയ്തികളിലാണ്
മറന്നു നീട്ടുന്ന ഓർമ്മകളിലാണ്
ഇപ്പോഴെൻ്റെ ഇരിപ്പ് “
….
….
” എനിക്കറിയില്ല
ചെയ്തു കഴിഞ്ഞ യാത്രകളിൽ
പൂർത്തിയായ ചെയ്തികളിൽ
വീണ്ടെടുത്ത ഓർമ്മകളിൽ
ഇരിപ്പു വെടിഞ്ഞിനി
ഞാനെന്നാണ്
കർമ്മനിരതനാവുക? ” (ഒരേ ഇരിപ്പ്)

ഒന്നും ചെയ്യാതെ ഒന്നും നേടാതെ ദിവാസ്വപ്നങ്ങളിൽ അഭിരമിക്കുന്ന മനുഷ്യൻ്റെ അലസതയ്ക്കു നേരേയും കവിത വിരൽ ചൂണ്ടുന്നു.
കർമ്മനിരതരാകാൻ പ്രേരിപ്പിക്കുന്ന കവിതയിലെ sarcasm വ്യംഗ്യമാണ്.

ബാല്യകാലത്തെ പാളകളിയിലെ പാളയും പ്രണയിനിയുടെ അന്ത്യയാത്രയിലെ ആംബുലൻസും വേർപാടിൻ്റെ വേദനയായി “പാളവണ്ടി” യും നൈമിഷികമെങ്കിലും ആഴമുള്ളതായി “മെഴുക്കും”
പ്രണയത്തിൻ്റെ രണ്ടു തലങ്ങൾ അടയാളപ്പെടുത്തുന്ന കവിതകളാണ്

” ഞാൻ കഴിച്ച വടയുടെ മെഴുക്ക്
എൻ്റെ കൈയിലെന്നതു പോലെ
അവളുടെ കൈയിലും
ടിഷ്യു പ്പേപ്പറിൽ അവളതു
തുടച്ചു കളയരുതേ
എന്ന് പറയാൻ തോന്നി “
( മെഴുക്ക്)

അപരജീവിതയാതനയെക്കൂടി ചേർത്തു നിറുത്ത കാരുണ്യത്തിൻ്റെ നിറവാണ് “ഓട്ടോ “യെന്ന കവിത.
“ഓട്ടത്തിൽക്കവിഞ്ഞൊന്നും എനിക്കറിയില്ലായിരുന്നു ” ( ഓട്ടോ )

കവി, ഓട്ടോറിക്ഷയെന്ന ജനകീയവാഹനത്തിന് കവിതയിലൂടെ ജീവൻ കൊടുക്കുകയാണ് ചെയ്യുന്നത് അത്യധ്വാനം ചെയ്യുമ്പോഴും അവഗണന മാത്രം നേരിടുന്ന ഏതൊരാളെയും ഈ ഓട്ടോ പ്രതിനിധാനം ചെയ്യുന്നു. ഓട്ടോറിക്ഷ
സേവനസന്നദ്ധതയുടെ പര്യായമായി കവിതയിൽ വാഴ്ത്തപ്പെടുമ്പോൾ
” ഞാനോടുന്നു
നിങ്ങളെന്നെ വിളിക്കുമ്പോൾ
അനുസരണയോടെ
നിങ്ങളെ നമിച്ചു നിൽക്കുന്നു
എന്തൊരോട്ടം
എൻ്റെ ഓട്ടോ!” ( ഓട്ടോ )

എന്ന് ഒരു ഓട്ടോ മുന്നിൽ വന്നു നിൽക്കുന്നതു പോലെ.!

മുൻപ് സൂചിപ്പിച്ചതാണ് ;വ്യത്യസ്ത തലങ്ങളിലേക്ക് വ്യാപരിക്കുന്ന അർത്ഥവ്യാപ്തി കവിതകൾക്കുള്ളതിനാൽ ത്തന്നെ വ്യത്യസ്തതലങ്ങൾ ആസ്വാദനത്തിലും കണ്ടെത്താവുന്ന ആഴമുള്ള പ്രമേയവതരണങ്ങളാണ് സമാഹാരത്തിലുള്ളതെന്ന കാര്യം. .
വരാലു പോലെ വഴുതിപ്പോകുന്ന മനുഷ്യമനസ്സിൻ്റെ ചിന്തകളും സഞ്ചാരഗതിയും വിഹ്വലതകളും വിശകലനം ചെയ്യുന്ന കവിതകളുടെ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും തലശ്ശേരി ബിരിയാണിയുടെ സ്വാദ് വീണ്ടും അറിയണമെന്ന തോന്നലുമുണ്ടായി.

കവിയുടെ ലോകവീക്ഷണം , ജീവിതദർശനാഭിമുഖ്യം , യുക്തിയുക്തമായി കാര്യകാരണങ്ങൾ സമർത്ഥിക്കുവാനുള്ള പാടവം. കാവ്യാത്മകമായ ധ്വനികൾ, സൂക്ഷ്മനിരീക്ഷണം, അവശ്യമായ (ലളിത ) വാക്കുകളുടെ മാത്രം തിരഞ്ഞെടുപ്പ് തുടങ്ങിയ സവിശേഷതകൾ കവിതകളിൽ പ്രതിഫലിക്കുന്നു.

കവിയുടെ കാവ്യസപര്യ നാൾക്കുനാൾ പ്രോജ്ജ്വലിക്കട്ടെ.

തലശ്ശേരി ബിരിയാണി: രാജൻ. സി. എച്ച്
പ്രസാധ :ഡി. സി. ബുക്സ്

littnow.com

littnowmagazine@gmail.com

കവിത

അൽഷിമേഴ്‌സ്

Published

on

ഹരിത ദാസ്

വര: സാജോ പനയംകോട്

ഓർമയുടെ അവസാനനാളവും
അണയുന്നതിനു മുൻപ്,
മറവിയുടെ അരക്കില്ലത്തിൽ
ഉരുകിതീരും മുൻപ്,
സഖീ…. നിന്നോടൊരു വാക്ക്!
നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയും
വേരു പടരുമീ കാൽപാദങ്ങളും
നമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളും
ഇഴ തുന്നുമീ ചുളിവുകളും
മായുകില്ല മറയ്ക്കുകില്ല
നീ എനിക്കാരായിരുന്നുവെന്ന്
നമ്മൾ എന്തായിരുന്നുവെന്ന്.
ഇരുൾവീണിടുന്നോരെൻ സ്‌മൃതിമണ്ഡലത്തിൽ നിൻ
ഓർമകളെ ഞാൻ നിമഞ്ജനം ചെയ്കിലും ,
തിരികെയെത്തുമെന്നൊരു പൊയ്‌വാക്കോതാതെ
വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞീടിലും
മറക്കുകില്ല മരിക്കുകില്ല
നീ തന്നോരീ നിമിഷങ്ങളെന്നിൽ
പ്രിയേ…..
ദിക്കറിയാത്ത ഈ നീണ്ടയാത്രക്ക് കൂട്ടായി,
ഒരു ധ്രുവനക്ഷത്രം പോൽ
നീ എന്നിൽ നിലകൊള്ളും.
തണുത്തുറഞ്ഞ ഓർമകൾക്ക്, നിമിഷങ്ങൾക്കു കനൽ ചൂടേകി
നീ എന്നാത്മാവിൽ കുടികൊള്ളും..
ജന്മ-ജന്മാന്തരങ്ങൾക്കുമപ്പുറം
ഒരിക്കൽ നമുക്കിവിടെയൊത്തുചേരാം….
മറവിയുടെ ചായം കുതിർത്തൊരീ ചിത്രത്തിൽ
ഒരുമിച്ച് വീണ്ടും നിറം പകരാം.

littnowmagazine@gmail.com

Continue Reading

കഥ

മുഖംമൂടികൾക്കിടയിൽ

Published

on

കഥ. ശ്രുതി വൈ ആർ

വര: സാജോ പനയംകോട്

എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെ
രാ ത്രി കളി ൽ ചുരുട്ടുപന്തങ്ങൾ ആളി കത്തി വൃത്താ കൃതി യി ൽ നൃത്തം ചെ യ്തു. ശവ പറമ്പുകളി ൽ നി റങ്ങളി ൽ
മുക്കി യ രണ്ടുകോ ൽ വീ തം കൂട്ടി കെ ട്ടി യി രി ക്കുന്നു.
“ആരാ ണ് വരുന്നത്?” അവൾ ടാ ങ്കി നു പി ന്നി ലേ ക്ക് മറഞ്ഞു നിന്നു.
നി ലാ വെ ളി ച്ചത്തി ൽ ഒരു രൂപം തെ ളി ഞ്ഞു വന്നു.
“ഹൈ വ,.. ഇയാ ൾ ഇവി ടെ ?.. ഇയാ ൾക്കി തു റക്കമി ല്ലേ ?.. ഇയാ ൾ എന്തി നാ ണ് കമ്പി പ്പാ രകൊ ണ്ട് ഈ
ശവപ്പറമ്പി ൽ കുത്തുന്നത്?.
“ഹൈ വ.. ഹൈ വാ ..”


അയാ ൾ കുത്തൽ നി ർത്തി ശബ്ദം കേ ട്ടയി ടത്തേ ക്ക് കാ തു കൂർപ്പി ച്ചു കൊ ണ്ടു നി ന്നു.”നീ എന്താ ണി വി ടെ
തി രയുന്നത്? ” അവൻ ഗയയെ നോ ക്കാ തെ തന്നെ ശബ്ദം കേ ട്ടി ടത്തേ ക്ക് മുഖം ചരി ച്ചു കൊ ണ്ട് പറഞ്ഞു… “
നെ യമത്തി ന്റെ പൈ ത് അടക്കാ ൻ വല്ലോം … കി ട്ട്യാ ലാ … “
“നി ന്റെ പെ ങ്ങൾ ഇനി തി രി ച്ചുവരാ ൻ പോ കുന്നി ല്ല ഹൈ വ… പാ തി വഴി യി ൽ ഉപേ ക്ഷി ക്കപ്പെ ട്ട എന്നെ പോ ലെ “
ഗയയുടെ ശബ്ദം അവി ടെ യൊ ന്നടങ്കം മുഴങ്ങി കേ ട്ടു. “ചുവരുകളാ ൽ മൂടപ്പെ ട്ടവരാ ണ് ഞങ്ങൾ.. … ജനനം മുതൽ
ശി രസ്സി ന് ചുറ്റും നി ങ്ങളെ ല്ലാം കെ ട്ടി പടുത്ത ഉഷ്ണ ചുവരുകളാ ൽ മൂടപ്പെ ട്ടവർ.. പത്രങ്ങളെ പോ ലെ .. ചൂടാ റി യതെ ല്ലാം
വലി യ ചുമരുകൾക്കി ടയി ലെ ചെ റി യ കുടുസുറൂമുകളി ലേ ക്ക് ഉപേ ക്ഷി ക്കുകയാ യി രുന്നി ല്ലേ ..”
ഇതൊ ന്നും ശ്രദ്ധി ക്കാ തെ ഹൈ വ നി ലത്ത് ആഞ്ഞുകുത്തി കൊ ണ്ടി രുന്നു..
“ദേ ഇപ്പൊ കി ട്ടും നോ ക്കി ക്കോ “..അവന്റെ ഉരുണ്ട കണ്ണുകൾ പുറത്തേ ക്ക് തള്ളി കൊ ണ്ട് ഭ്രാ ന്തനെ പോ ലെ
പുലമ്പി .
“ദേ അതാ ന്റെ .. മരി ച്ചുപോ യ മരം .. നെ നക്ക് അറയോ പൊ ഴേ ടെ ഒരറ്റത്താ യെ വൻ നി ന്നി ട്ട്ണ്ടാ ർന്ന്.. പൊ ഴ
മരി യ്ക്കണേ നും മുന്നേ യെ വനെ കൊ ന്ന് ..യെ വന്റെ കൈ യി ലേ ഒര് തേ നി ച്ച കൂട്ണ്ടാ ർന്നു ..” ഗയ ഹൈ വക്ക്
അഭി മുഖമാ യി നി ന്നു. ന്നാ ലും നീ മരി ച്ചല്ലോ ടാ … അവന്റെ ചാ വി ന് വി രുന്ന്ണ്ടാ ക്കാ ൻ..” ഹൈ വ വി റകുകൊ ള്ളി
നെ ഞ്ചോ ട് ചേ ർത്തു വി തുമ്പുവാ ൻ തുടങ്ങി … അന്നേ രം ഗയയുടെ കണ്ണി ലേ ക്ക് ഒരു താ ക്കോ ൽ കൂട്ടം തെ ളി ഞ്ഞു
വന്നു..താ ക്കോ ൽ കൂട്ടത്തോ ട് ചേ ർന്ന് അസ്ഥി കഷ്ണം ..
പ്രളയം പറി ച്ചെ ടുത്ത താ ക്കോ ൽ കൂട്ടമാ ണോ …..? ആവും … കൈ പ്പത്തി യാ ണ്… ഹൈ വ.. ആയി ടത്തോ ട്
ചേ ർന്ന് പി ന്നെ യും കുത്തി കുത്തി ഒരു തലയോ ട്ടി പുറത്തെ ടുത്തു..അവളതി നെ തഴുകി കൊ ണ്ട് ചോ ദി ച്ചു.. ” ഇന്ന്
നി നക്ക് ചി രി ക്കാ ൻ നി റങ്ങൾ വേ ണോ ?..ഇന്ന് നി നക്ക് ചി രി ക്കാ ൻ കൊ ടി കൾ വേ ണോ ?പണം വേ ണോ ..?
ഹൈ വ ഒരു ചുള്ളി കമ്പെ ടുത്ത് വലി യ തക്കോ ൽ കൂട്ടത്തെ തി രുകി തല്ലി ക്കൊ ന്ന പാ മ്പി നെ
എടുത്തുകൊ ണ്ടുപോ കുന്നത് പോ ലെ എടുത്ത് തീ ട്ടചാ ലി ലേ ക്ക് എറി ഞ്ഞു.. അത് നണുങ്ങി യ ഒരു
പി ഞ്ഞാ ണത്തി ൽ ചെ ന്നി ടി ച്ചു.. അതി നുള്ളി ൽ നി ന്നും ഒരു നുറുങ്ങു ശരീ രം നി ലവി ളി ച്ചു…
ഹൈ വയെ ആ വി ളി ആസ്വ സ്ഥമാ ക്കി . അവൻ കമ്പി പ്പാ രയെ ടുത്ത് ആഴത്തി ൽ കുത്താ ൻ തുടങ്ങി …
ഗയ ശവപറമ്പി നടുത്തെ വലി യൊ രു പ്രതി മക്കടുത്തു ചെ ന്നു.
“ഹൈ വ… ഇങ്ങോ ട്ട് വാ … ഈ രക്ഷകനെ കുത്ത്..”
“ഇല്ല.. ന്റെ പെ ങ്ങക്ക് ഇയാ ൾ വല്യ കാ ര്യാ …”
“നീ യി ത് കുത്ത്.നി ന്റെ പെ ങ്ങൾ ഇതി നകത്താ ണ്.. എനി ക്കറി യാം .”
“നെ നക്ക് എങ്ങനെ അറയാ ..”
“വി ശ്വ സി ച്ചവർക്കൊ ക്കെ അറി യാം .. എനി ക്കറി യാം “
അത് കേ ട്ടതും ഹൈ വ കമ്പി പ്പാ രയെ ടുത്ത് ആഞ്ഞു കുത്തി . നി രവധി തവണ.. പ്രതി മയുടെ മുഖം വലി യ
അലർച്ചയോ ടെ നി ലം പതി ച്ചു. അവി ടമൊ ന്നടങ്കം നാ റാ ൻ തുടങ്ങി .അതി നകത്തു നി ന്നും വി കൃതമാ യ മറ്റൊ രു
മുഖം തെ ളി ഞ്ഞു വന്നു.. ദൂരേ ക്ക് പാ ഞ്ഞടുത്ത ഹൈ വയും ഗയയും അത്ഭുതത്തോ ടെ നോ ക്കി . നി രവധി

സി റി ഞ്ചുകൾ കൊ ണ്ടുണ്ടാ ക്കി യ ഒരു മുഖം .. ചോ രയി ൽ കുതി ർത്ത ഒരു സി റി ഞ്ചി ന്റെ അറ്റം കണ്ട് ഹൈ വ
കമ്പി പ്പാ ര താ ഴെ യി ട്ടു ..
“മെ ഹരി … ന്റെ വാ വേ ..”
പ്രതീ ക്ഷകൾ നഷ്ടപ്പെ ട്ട ഉടലുകൾക്കി ടയി ൽ വച്ച് ഹൈ വ തന്റെ പെ ങ്ങളെ തി രി ച്ചറി ഞ്ഞു. സി റി ഞ്ചുകൾ
ഓരോ ന്നാ യി അടർന്നു വീ ഴുവാ ൻ തുടങ്ങി .. പേ രും ഇടവും നഷ്ടപ്പെ ട്ടവർ. ഗയ ഹൈ വയെ പി ടി ച്ചു വലി ച്ചു മാ റ്റി .
ഒരി ടത്തി രുത്തി . ഹൈ വ നന്നേ തളർന്നി രു ന്നു ..
ഏതാ നും മണി ക്കൂറുകൾക്കു ശേ ഷം .. ഹൈ വ.. എഴുന്നേ റ്റു.. അയാ ൾ നി ലം പതി ച്ച മുഖം മൂടി യുടെ വാ യ് ഭാ ഗത്ത്
തന്റെ കാ ൽ പരത്തി വച്ചു..
“നീ യെ ന്താ ചെ യ്യുന്നേ ..?”
ഹൈ വ പറഞ്ഞു.. ” ഞാ ൻ തൂറാ ൻ പോ വുകയാ ണ് “

littnow.com

littnowmagazine@gmail.com

Continue Reading

കഥ

അലിയൂ…

Published

on

ഫമിത വര: സാജോ പനയംകോട്

സാധാരണപോലെ അന്നും അവൻ തന്റെ സാധനങ്ങൾ എടുത്ത് അടുത്ത അഭയസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ നട്ടംതിരിയുന്ന രാജ്യം ഒരു വംശീയ കലാപത്തിന്റെ വക്കിലാണെന്ന് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി അവശേഷിപ്പിച്ച മൈനുകൾക്കും സംഹാരങ്ങൾക്കും ഇടയിലൂടെ അവനും അവന്റെ അമ്മയും വളരെ പ്രയാസത്തോടെ നടന്നു. എന്തുചെയ്യാം എങ്ങനെയെങ്കിലും ഈ രാജ്യം വിടണം. കത്തുന്ന വെയിലിലും ദാരിദ്ര്യത്തിലും കലാപങ്ങളിലും ഇടയിൽനിന്നുള്ള രക്ഷാമാർഗ്ഗം യൂറോപ്പാണ്. പട്ടാള വാനുകൾ തന്റെ നേരെ പാഞ്ഞു വരുന്നത് കണ്ട് ഒഴിഞ്ഞുമാറി. അവർ അവനോട് അടുത്തുവന്ന ട്രക്കിൽ കയറുവാൻ ആവശ്യപ്പെട്ടു. തന്റെ ഭാണ്ഡത്തിൽ ആകെയുള്ള ഒരു ജോഡി ഷൂസ് രണ്ടു കഷണം ബ്രഡ് രണ്ട് ബോട്ടിൽ വെള്ളം എന്നിവയോടൊപ്പം അവന്റെ അമ്മയുമായി ആ ട്രക്കിൽ കയറിക്കൂടി. കഷ്ടി ഒരു കാൽ വെക്കാനുള്ള സ്ഥലമേ അതിലുണ്ടായിരുന്നുള്ളൂ.


അതിസമ്പന്നതയുടെ മാനദണ്ഡമായ എണ്ണയും സ്വർണ്ണവും വേണ്ടുവോളം ഉണ്ടായിട്ടും ഞങ്ങൾക്ക് എന്തെ ഒരു നേരത്തെ പ്രാണജലം പോലും അന്യമായത് എന്ന ചിന്ത അവന്റെ മനസ്സിൽ മുള്ളുകൾ കോറിയിട്ടു.. വംശീയവെറികൾക്കും സാമ്രാജ്യത്വ അധിനിവേശത്തിലും അവനെ പോലുള്ളവർക്ക് നഷ്ടമായത് സ്വന്തം നാടും മേൽവിലാസവുമായിരുന്നു. അവൻ ആ ട്രക്കിൽ ഒന്നു നോക്കി.കുട്ടികളും സ്ത്രീകളും ചെറുപ്പക്കാരും തുടങ്ങി എല്ലാവരും ഞെങ്ങി അമർന്നിരിക്കുന്നു. എല്ലാവരുടെയും കണ്ണുകളിൽ നിർവ്വികാരത മാത്രമാണ്. ഉമിനീർ ഗ്രന്ഥികൾപോലും വറ്റിയ കുട്ടികൾ. ഒരു ട്രക്കിൽ കൊള്ളാവുന്നതിനേക്കാൾ ആളുകൾ.പൊടിയും അസഹ്യമായ ചൂടിലും ആകെ ഒരു തീച്ചൂളയിലൂടെയായിരുന്നു ആ യാത്ര. യൂറോപ്പിലെ ത്തിയാൽ എല്ലാം ശരിയാവും എന്നവൻ ആശ്വസിച്ചു. പട്ടാളക്കാരുടെ തോക്കുകൾ തങ്ങളുടെ കൂടെയുണ്ടെന്ന് അവരെ പിന്തുടരുന്ന വെടിയൊച്ചകൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.

      സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ. ആഹാരം കേട്ടുകേൾവി ആയവർ. തങ്ങൾ എന്തിനു ജനിച്ചു, എന്താണ് തങ്ങൾ ചെയ്ത തെറ്റ് എന്ന് അറിയാൻപോലും അവകാശമില്ലാത്തവർ. ഗ്രീസിലെ ത്തിയിട്ട് എന്തെങ്കിലും ജോലി ചെയ്ത് ഒരു കമ്പിളിയെങ്കിലും അമ്മയ്ക്ക് വാങ്ങിനൽകണം. അവൻ ഉറപ്പിച്ചു. ആരോ കരയുന്ന ശബ്ദം കേട്ടാണ് അവൻ തന്റെ മനോവ്യാപാരങ്ങളിൽനിന്നു മുക്തനായത്. അലിയു തളർന്ന മിഴികളോടെ കരയുന്ന സ്ത്രീയിലേക്ക് നോക്കി. അവരുടെ മടിയിൽ മരിച്ചുവീണ കുഞ്ഞിനെ കരാറുകാരൻ എടുത്ത് വെളിയിലേക്കെറിഞ്ഞു. അവരുടെ കരച്ചിൽ കാണാനാവാതെ അവൻ തന്റെ മുഖംകാൽമുട്ടിലേക്കമർത്തിയിരുന്നു. എങ്ങനെയെങ്കിലും ഈ നരകയാത്ര തീരാൻ അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

  മെഡിറ്റേറിയൻ കടൽ കടന്നാൽ യൂറോപ്പിലെത്താം. എന്നാൽ അവിടെ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കടുത്ത എതിർപ്പിനെ തുടർന്ന് അവർ  ദിശമാറ്റി സഹാറയിലേക്ക് തിരിച്ചു. കത്തുന്ന സൂര്യന് താഴെയായി തോക്കു ചൂണ്ടി തങ്ങളെ മരുഭൂമിയിലേക്ക് ഇറക്കി വിടുമ്പോൾ മുമ്പുണ്ടായിരുന്ന പലരും കൂടെയില്ലെന്ന് അവന് മനസ്സിലായി. ഇതാണോ യൂറോപ്പ്, ഗ്രീസ്സ് എന്നു ചോദിച്ച റൊമാരിയോവിന് നേരെ നിറയൊഴിക്കുന്നത് തളർന്ന മനസ്സോടെ അവനും അമ്മയും നോക്കിനിന്നു. നിങ്ങൾ പുതിയ ലക്ഷ്യം കണ്ടുപിടിച്ചോളൂ. അല്ലെങ്കിൽ മറുപടി നൽകാൻ ഞങ്ങളുടെ തോക്കുണ്ട് എന്ന് അവർ ആക്രോശിക്കുന്നുണ്ടായിരുന്നു.

   കടൽപോലെ കാണുന്ന ഈ മണൽക്കാടുകളിലൂടെ എങ്ങോട്ടാണ് പോകേണ്ടതെന്നും അവന് അറിയില്ലായിരുന്നു. പൊടിക്കാറ്റുകളിൽ പലരും നിലത്തു വീഴുന്നുണ്ടായിരുന്നു. കുട്ടികളാണ് ഏറെയും കഷ്ടപ്പെടുന്നത്. തിരിഞ്ഞു നോക്കിയാൽ തോക്കുകൾ മറുപടി പറയുമെന്ന് അവനറിയാമായിരുന്നു. വെള്ളത്തിനുവേണ്ടി കരയുമ്പോൾ ഒരു കുഞ്ഞിന് തന്റെ കുപ്പിയിലെ അവസാനതുള്ളിയും അവൻ നല്കിയിരുന്നു. 48 ഡിഗ്രി ചൂടിൽ തിളച്ചു നിൽക്കുന്ന സഹാറയിലെ സൂര്യൻ എല്ലാറ്റിനും സാക്ഷിയായി. പലരേയും കാണാതായി. പലരും വഴിതെറ്റി എങ്ങോട്ടോ യാത്രയായി. ലക്ഷ്യമില്ലാതെ അവർ മണൽകാറ്റിലലിഞ്ഞു.

   അമ്മയുടെ കൈകൾ അവനിൽനിന്നും അയഞ്ഞു വീണതായി അവന് തോന്നി. തളർന്നുവീണ അമ്മയെ അവൻ തന്റെ കൈകളിലേക്ക് താങ്ങി. കണ്ണുനീർഗ്രന്ഥി വറ്റിയ അവനിൽ അമ്മയ്ക്ക് ഒരു മുത്തം നൽകാനുള്ള ശേഷി പോലുമില്ലായിരുന്നു. കത്തുന്ന സൂര്യന് താഴെ അലി തന്റെ അമ്മയെ ഉപേക്ഷിച്ചു. ആകെയുള്ള അഭയസ്ഥാനം.. തന്റെ അമ്മ അവിടെ ആ മരുഭൂമിയുടെ മാറിൽ മരവിച്ചു കിടന്നു. അമ്മേ...... അവന്റെ ശബ്ദം നിർജീവമായിരുന്നു. വെടിയൊച്ചകളെ ഭയന്ന് അവൻ നടന്നുനീങ്ങി. തളരുന്ന കാലുകളോടെ.

തളർന്ന് നിരങ്ങുന്ന ഒരു പെൺകുട്ടിയെ പിടിച്ച് ഒരു സ്ത്രീ നിലവിളിക്കുന്നുണ്ടായിരുന്നു. ട്രക്കിലേക്ക് കയറാൻ ശ്രമിച്ച അവർക്ക് നേരെ അധികൃതർ വെടിയുതിർത്തു. അവൻ അത് കണ്ടില്ലെന്ന് നടിച്ചു നടന്നു. എല്ലാവർക്കും അവരവർ മാത്രം. ഭക്ഷണവും വെള്ളവുമില്ലാതെ തളർന്നുവീഴുന്നവരെ തിരിഞ്ഞു നോക്കാതെ ആ പൊടിക്കാറ്റിലൂടെ അവൻ നടന്നു. എന്തിലോ തട്ടി വീണു. ഏതോ നിർജ്ജീവമായ ഒരു ശരീരമായിരുന്നു അത്. കൊടിയ ചൂടിലൂടെ ലക്ഷ്യം തേടി അവൻ ദിനരാത്രങ്ങൾ യാത്ര തുടർന്നു. അസകാമയിലെത്തിയപ്പോൾ യാത്ര തുടങ്ങുമ്പോൾ കണ്ട പലരേയും കാണാനില്ലെന്നുമാത്രം അലിയു അറിഞ്ഞു. ജ്വലിക്കുന്ന സൂര്യന് കീഴെ അഭയംതേടി കത്തിക്കരിഞ്ഞ പാഴ്ചെടികളായിരുന്നു ആ ജീവനുകൾ. അതിന് മൂകസാക്ഷിയായി അവൻ നടന്നുകൊണ്ടേയിരുന്നു. ഒപ്പം സൂര്യനും..

littnow.com

littnowmagazine@gmail.com

Continue Reading

Trending