സാഹിത്യം
പേരമരം

വാങ്മയം: 14
ഡോ.സുരേഷ് നൂറനാട്
വര: കാഞ്ചന.എസ്
ഇലയും അത്താഴവും എന്നു പറയാറില്ലേ അതുപോലെയാണ്
എ. അയ്യപ്പനും സബാസ്റ്റ്യനും തമ്മിൽ കവിതയിലൂടുള്ള ബന്ധം.കവിതയിൽ മാത്രമല്ല ജനകീയ സാംസ്കാരിക വേദിയുടെ സമരരൂപത്തിലൂടെ സഞ്ചരിച്ചവരാണിരുവരും.

അഗതിയായ അയ്യപ്പന് കൊടുങ്ങല്ലൂരിലെ തൻ്റെ പച്ചക്കറിക്കടയിൽനിന്ന് കിട്ടുന്ന പണം കൊണ്ട് സെബാസ്റ്റ്യൻ അഭയം കൊടുത്തു. കവിതയിലെ ഭക്ഷണവും കവിതയുടെ വസ്ത്രവും എങ്ങനെയെന്ന് ഒരാൾ സ്വയം നൽകി പരിശീലിക്കുന്നു.
പുറപ്പാട് എന്ന ആദ്യസമാഹാരത്തിൽ തന്നെ സബാസ്റ്റ്യൻ ഗദ്യകവിതയുടെ പരന്ന ലോകം ആവിഷ്കരിച്ചിരുന്നു.അയ്യപ്പൻ മരിച്ചപ്പോൾ സെബാസ്റ്റ്യൻ എഴുതിയ കവിതയിൽ ഇങ്ങനെ പറയുന്നു.
ഹൃദയം മണ്ണോടു ചേർത്ത്:
ഭൂമിയെ ചുംബിച്ച്
മരിക്കുമെന്ന്
പറഞ്ഞില്ലല്ലോ?…
ഒരു രാത്രി
പെരുമഴയത്ത്
നനഞ്ഞൊലിച്ച് വരുമോ
ഉപേക്ഷിച്ചു പോയ മുറിയിൽ
ഒന്നിച്ചുറങ്ങാൻ ?
ഒരേ പേരമരം രണ്ട് വർണ്ണത്തിലും രുചിയിലുമുള്ള പേരയ്ക്കകൾ സൃഷ്ടിക്കുന്നു. ബൈബിളിൽനിന്ന് പിറക്കുന്ന വിശ്വാസത്തിൻ്റെ ഇലകൾ പോലെ മനോഹരമാണത്. ആദവും ഈവും. രണ്ടു ഗന്ധം. രണ്ട് ശരീരം. ജീവൻ്റെ രാസവിദ്യ ഒന്ന് ഒന്നിൽനിന്ന് മാറിയത്.
നക്സലിസത്തിൻ്റെ ആശയലോകം അടിയൊഴുക്കാണ് അയ്യപ്പൻ്റെയും സബാസ്റ്റ്യൻ്റെയും കവിതകളിൽ. അലി വെഴുന്ന പ്രണയമാണ് ഇരുവരിലും പ്രവാഹം സൃഷ്ടിക്കുന്നത്.പേരയുടെ ഇല പോലെ ദൃഢമായ ഞരമ്പുകൾ കൊണ്ട് മെടഞ്ഞതാണ് രണ്ട് കവികളുടെയും കാവ്യഭാഷ.
ഒരേ കട്ടിലിൽ കിടന്ന് ഉറങ്ങിയവരെന്ന പോലെ ഇവർ വ്യത്യസ്തരുമാണ്. പേരമരത്തിൻ്റെ ശാഖകൾ പോലെ രണ്ട് വശത്തേക്ക് ഇവർ ഓരോരുത്തരും ഏണീക്കുന്നു. അയ്യപ്പൻ തെരുവിൽനിന്ന് ബാറിലേക്ക് നടന്നുകയറിയപ്പോൾ സെബാസ്റ്റ്യൻ തെരുവിൽനിന്ന് പുസ്തകപ്പുരയിൽ കയറി ഇരിപ്പുറപ്പിച്ചു.
അയ്യപ്പൻ പോയി. പ്രാണികൾ കൊത്താതെ ഇടയ്ക്കിടയ്ക്ക് പൊതിഞ്ഞു നിർത്തിയിരിക്കുന്ന പേരയ്ക്കകൾ പോലെ സബാസ്റ്റ്യൻ്റെ കവിതകൾ ബാക്കി.
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം3 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
Kanchana
May 22, 2022 at 6:15 am
എഴുത്തിന്റെ അപൂർവ്വഭംഗികൾ അത്ഭുതകരം.ആശംസകൾ.