പി കെ ഗണേശൻ ഒറിജിനലിനെവെല്ലുന്ന ഡ്യൂപ്ലിക്കേറ്റിൻറെ കാലമാണിത്.ഒറിജിനലേത്, ഡ്യൂപ്ലിക്കേറ്റേത് എന്ന് തരം തിരിക്കാനാവാത്ത സ്ഥിതിയുണ്ടാവുന്നു. ഒറിജിനലിനോടുള്ളതിനേക്കാൾ ആരാധന ഡ്യുപ്ലിക്കേറ്റിനോടുണ്ട്.ഒറിജിനലിൽ ചൂണ്ടിക്കാണിക്കപെട്ട ന്യൂനതകൾ ഏറെക്കുറെ പരിഹരിച്ചാണ് ഡ്യൂപ്ലിക്കേറ്റിൻറെ വരവു തന്നെ.ഒറിജിനൽ ഒരു സെമിഫിനിഷ്ഡ് പ്രൊഡക്ടാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഒരു...
ഡി. പ്രദീപ് കുമാർ അഡ്വ. ടി.പി. രാമചന്ദ്രന്റെ ആദ്യ നോവലായ ചേറുമ്പ് അംശം ദേശം ഒരു ദേശചരിതമാണ്. ഒരു കീഴാള ജനസമൂഹത്തിന്റെ അരനൂറ്റാണ്ട് മുൻപുള്ള ജൈവ പരിസരങ്ങളിൽ നിന്നാരംഭിച്ച്, മൂന്ന് തലമുറകളിലൂടെ,ഏറനാടൻ ഗ്രാമ്യജീവിതത്തിന്റെ അപരിചിതമായ നാൾവഴികളിലൂടെ...
കവിത തിന്തകത്തോം 11 വി.ജയദേവ് സുരലത പറഞ്ഞതു ശരിയായിരുന്നു. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളുടെ പൊള്ളൽ അപ്പോഴും തീ൪ന്നിരുന്നില്ല, എന്നാലും. ഞാൻ കവിത എഴുതുന്നതിനു മുമ്പു തന്നെ ഒരു കാമുകനാവുമെന്നായിരുന്നു അവളുടെ നിഗമനം. എന്റെ അമിത അഡ്രിനാലിൻ...
രാജു കാഞ്ഞിരങ്ങാട് എല്ലാവർക്കും അറിയാവുന്നആരാലും സംസാരിക്കപ്പെടാത്തമറച്ചു വെയ്ക്കപ്പെട്ടചില സംഗതികളുണ്ടാകുംഓരോ കുടുംബത്തിലും ചിലത് ,ഉലയ്ക്കാതെഊതിയടങ്ങിക്കഴിയുന്നുണ്ടാകും ചിലത് ,ചുഴിയായിരൂപാന്തരപ്പെടുന്നുണ്ടാകും ചിലത് ,യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട്പുതിയ അവസ്ഥയിൽവേരുപിടിച്ച് മുന്നോട്ട് പോകുന്നുണ്ടാകും ചിലത് ,എല്ലാം മടിയിൽ വെച്ച്സ്വയം നിശ്ശബ്ദമായിഇരിക്കുന്നുണ്ടാകും ചിലത് ,ഒരു കൂസലുമില്ലാതെഇടവഴിയിറങ്ങിഒറ്റ...
ഡോക്ടർ എം ഷാജഹാൻ സത്യാനന്തര കാലം എന്നും ഉത്തര ഉത്തരാധുനികത എന്നും പോസ്റ്റ്ഫാസിസം എന്നും വർത്തമാനകാല സാംസ്കാരിക ജീവിതത്തെവ്യാഖ്യാനിച്ചുകൊണ്ടിരുന്ന നമുക്ക് വരും കാലത്തെയും കഴിഞ്ഞകാലത്തെയും കൃത്യമായി വിഭജിക്കുന്ന ഒരു സാംസ്കാരിക ദശാസന്ധിഇപ്പോൾ ലഭ്യമായിരിക്കുന്നു. 2019 ഡിസംബറിന്...
ഏ വി സന്തോഷ് കുമാർ കാത്ത്ഇരിപ്പ് ഇരിപ്പ് മാത്രമെയുള്ളുകാക്കുന്നില്ലാരേയും സമയത്തെ കാത്ത്എന്ന് വേണമെങ്കിലാവാംസമയത്തെ കാത്താലെന്ത്കാത്തില്ലെങ്കിലെന്ത്അതിങ്ങെത്തുംഅതിന്റെ സമയമാകുമ്പോൾ കാത്തുസൂക്ഷിക്കാൻപറ്റാത്ത ഒന്നിനെയാണല്ലോകാത്തിരിക്കുന്നത്എന്നോർക്കുന്നതിലാണ്അതിന്റെ ഒരിത്. കാത്തിരിപ്പ്ഒറ്റയ്ക്കാവൽഏകാന്തതഒരമ്മ പെറ്റ മക്കൾ കൈവള്ളയിൽ കോരിയജലം പോലെ ഊർന്നു പോകുന്ന സമയത്തിന്റെകൂലിയില്ലാ കാവൽക്കാരൻ സെലപ്സിഡ്രായിലെജലഘടികാരം...
മോചനത്തിന്റെ സുവിശേഷം: നാലാം അധ്യായം സുരേഷ് നാരായണൻ 1.നിശബ്ദത എന്ന രഹസ്യ താമര “ദൈവമേ, പുറത്തു മഴ;അകത്ത് പുരോഹിതന്റെ പ്രസംഗം.ഞാനെന്തു ചെയ്യും?”എന്നൊരു പൊട്ടിച്ചിരി നീയെൻറെവീഞ്ഞു പാത്രത്തിലേക്കു പകരുന്നു.തുളുമ്പാതിരിക്കാൻ ഞാൻ ശ്രദ്ധിക്കവേ,നീ തുടരുന്നു: ‘കേൾവി വളർന്ന് ശ്രദ്ധയാകണം.കാഴ്ച...
ആര്യ ബി.എസ്. ദളമർമ്മരങ്ങൾ ഇനിയുമൊരിടവേള തന്നാൽ ഞാൻനിനക്കായൊരുവേള മാറ്റി വെയ്ക്കാംതകർന്നോരാ ഹൃത്തിൻ തന്ത്രികളിൽതളിരിട്ട കൊമ്പിന്റെ പച്ച നൽകാംനിലാപരപ്പിൽ നിന്നൊരുകുടം ലാവണ്യംനിന്റെ നീരാട്ടിനായ് മാറ്റിവെയ്ക്കാം ഒടുവിലീ മരത്തിന്റെ ഉച്ചിയിലായ്അടരാത്ത ഈരിലകളായ് ചേർന്നിരിക്കാംപടരാതെ പോയൊരാ സ്നേഹവല്ലികളിൽനിത്യവസന്തമായ് പൂത്ത് നിൽക്കാംകാലം...
നോട്ടം 13 പി കെ ഗണേശൻ ജീവിതത്തിന്റെ നിറമെന്തെന്ന് സംശയിച്ചു നിൽക്കുന്നവർക്കുള്ള കാടിന്റെ മറുപടിയാണ് പച്ച.കാടറിയുന്നവരുടെ മറുപടി കൂടിയാണ് പച്ച. ആ നിറത്തിനു ജീവിതം പകർന്നു നൽകിയ അറിവിനെതിരെ വികസനത്തിന്റെ പേരിൽ പല നിറങ്ങൾ മറുപടിയായി,...
ഷർമിള സി. നായർ “ഭാഷയുടെ വാതിലടയ്ക്കൂ,പ്രണയത്തിന്റെ ജനാല തുറക്കൂ..” എന്ന് പറഞ്ഞത് ജലാലുദീൻ റൂമിയാണ്..‘ലളിതവും സൂക്ഷ്മവും സൗന്ദര്യാത്മകവുമായ’ ഭാഷയുടെ വാതിൽ മെല്ലെ തുറന്ന് വായനക്കാർക്കു മുന്നിൽ പ്രണയത്തിൻ്റെ ജനാല മലർക്കെ തുറക്കുകയാണ് ജയൻ മഠത്തിൽ തൻ്റെ...