രാഹുൽ ഒറ്റപ്പന വര : സാജോ പനയംകോട് പച്ചവിരിച്ച നെൽപ്പാടങ്ങൾക്ക് നടുവിലൂടെ തലങ്ങനെയും വിലങ്ങനെയും അവയെ മാന്തിപ്പറിച്ചു കടന്നു പോകുന്ന റോഡുകൾ. ചുവന്ന പൂഴിമണലിൽ കാറ്റാഞ്ഞ് വീശിയത് കൊണ്ടാണോ അറിയില്ല, സന്ധ്യയായെന്ന് രാപ്പക്ഷിയുറക്കെ വിളിച്ചു കൂവിയത്...
ഇമ്മാനുവേൽ മെറ്റിൽസ് കാട്ടുമുല്ലമൊട്ടിനിടയിൽ കാപ്പിപ്പൂ കോർത്തു,കൂനൻ പാലമണമോർത്തുഅന്തിക്കിറയത്തുകിറുക്കി മറിയ ചിരിക്കുന്നു.കാട്ടുപൊന്തയിൽ പിണഞ്ഞ വള്ളിയിൽ പൂത്തവളുടെ കവിൾ ചോപ്പു തിളയ്ക്കുന്നു.മഞ്ഞപ്പാവാടത്തുമ്പിൽ പൂച്ചക്കുരു,മങ്കിമൈലാഞ്ചി, മഞ്ചാടി കിലുങ്ങുന്നു.എലിമുള്ളിൻ പൂക്കിരീടക്കീഴിൽനിന്നൊരു പേൻ,രണ്ടു, മൂന്നു, നാലു പേനുകൾനെറ്റിയിൽ അവകാശ സമരം നടത്തുന്നു.അമ്മക്കണ്ണിൽ മറിയക്കരിമേഘം...
സമീന എച്ച് ഇളവൂര് ശ്രീകുമാറിന്റെ “ഉടല്ത്തിറ” എന്ന നോവലിനെക്കുറിച്ച് വ്യക്തമായ നിലപാടുകളാണ് ഓരോന്നിനെയും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ശരികളിലേക്ക് വെട്ടിയ വഴികളിലൂടെ ഇടറാത്ത ചുവടുകളും പതറാത്ത ചിന്തകളുമായി അവ നമ്മളിലേക്ക് നടന്നു കയറും. തിരിച്ചിറങ്ങാൻ പഴുതുകൾ...
സ്വപ്ന ശശിധരൻ ഒന്ന്ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം വോൾഗ മെല്ലെ എഴുന്നേറ്റു. താൻ ഇരുന്നിരുന്ന മുറിക്ക് എതിരിലുള്ള കിടപ്പുമുറിയിലേക്ക് അവൾ മെല്ലെ നടന്നു. വാതിൽക്കൽ വരെ ചെന്ന് മുറിക്കകത്തേക്ക് എത്തി നോക്കി. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആർതർ...
രാജന് സി എച്ച് പറയാതെ വച്ചവ പറയാനെന്തോപറയാതെ നിര്ത്തിയാവുംഓരോരുത്തരുംവിട പറഞ്ഞു പോകുന്നത്. അതെങ്ങാനുംപറഞ്ഞു പോയാലോഎന്നോര്ത്താവും ധൃതിയില്നമ്മളവരുടെവായടച്ചു കളയുന്നത്കണ്ണടച്ചു കളയുന്നത്മൂക്കില് പഞ്ഞി തിരുകുന്നത്. എന്നിട്ടുംഅവരെന്താവുംപറയാതെയിരുന്നത്എന്നു ആധിയാവുംഅവസാനം വരെ.വിട പറയുമ്പോള്ഇതാവുമോ നമ്മളുംപറയാതാവുന്നത്? ചെന്നു ചേരുമിടത്തിലുംഎന്തെങ്കിലും വേണ്ടി വരുമല്ലോപറഞ്ഞു തുടങ്ങാന്!...
ഡോണ മേരി ജോസഫ് അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും...
അർജുൻനാഥ് പാപ്പിനിശ്ശേരി 1അപ്പൻ സമ്മാനിച്ച റേഡിയോയ്ക്ക് ഇന്ന് പത്തു വയസ് തികയുന്നു.അപ്പൻ ഉണ്ടാകുന്ന ആ മധുരമേറിയ ചായയ്ക്ക് ഇന്നും ആവിശ്യക്കാർ ഏറെയാണ്. നാലുമൂലയ്ക്കുളിൽ ഒതുങ്ങിയ ആ ആത്മാവിന് ഇന്നും ആ ചായയുടെ മണമാണ്.ആറി തണുത്ത ഇന്നത്തെ...
റീന. വി അമ്മവീട്ടിലേക്ക്മടങ്ങിവന്ന നാൾ മുതൽകാണാതായ പശുക്കളുംകരകടത്തിയ പൂച്ച കളുംദുർമരണപ്പെട്ടുവെന്നു കരുതിയപട്ടികളുംപുൽച്ചാടികളുംപുഴകളുംകാടുംമലയും അമ്മയോടൊപ്പം നനഞ്ഞ്തിരിച്ചു വന്നു. അയൽക്കാർപുതിയ അടുപ്പത്തോടെപെരുന്നാളിൻ പകർച്ച അതിര് കടന്ന് കൈയിൽ വച്ചുതന്നു .അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്ന്നക്ഷത്രങ്ങളുംസൂര്യനും ചന്ദ്രനുംരാപകലില്ലാതെഅകമുറികളിൽകൊത്തങ്കല്ലു കളിച്ചു. മറന്നു പോയ...
ഡോ .അനിൽ കുമാർ .എസ്.ഡി മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ. മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ...
രജീഷ് ഒളവിലം പതിവ് തെറ്റിച്ചുകൊണ്ടു ഇന്നും ഒന്നുംതന്നെ നടക്കാനില്ല.” സുമേ”.. എന്ന് നീട്ടിയുള്ള അച്ഛന്റെ വിളിയാണ് പൊതുവേ അവളുടെ അലാറം. ഈ അലാറത്തിനു ഒരു കുഴപ്പമുണ്ട് ഒരു നിശ്ചിത സമയം എന്ന ഫങ്ഷൻ ഇതിനില്ല. അച്ഛൻ...