കവിത
കരുണ ഓൾഡേജ് ഹോം

റീന. വി
അമ്മ
വീട്ടിലേക്ക്
മടങ്ങിവന്ന നാൾ മുതൽ
കാണാതായ പശുക്കളും
കരകടത്തിയ പൂച്ച കളും
ദുർമരണപ്പെട്ടുവെന്നു കരുതിയ
പട്ടികളും
പുൽച്ചാടികളും
പുഴകളും
കാടും
മലയും അമ്മയോടൊപ്പം നനഞ്ഞ്
തിരിച്ചു വന്നു.
അയൽക്കാർ
പുതിയ അടുപ്പത്തോടെ
പെരുന്നാളിൻ പകർച്ച അതിര് കടന്ന് കൈയിൽ വച്ചുതന്നു .
അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്ന്
നക്ഷത്രങ്ങളും
സൂര്യനും ചന്ദ്രനും
രാപകലില്ലാതെ
അകമുറികളിൽ
കൊത്തങ്കല്ലു കളിച്ചു.
മറന്നു പോയ ഭാഷ പഴയഈണത്തിൽ
വൈന്നേര വെയിലിനൊപ്പം
മോന്തിക്ക്
കീറിയ ചകലാസുമായി
കൂട്ടു കിടക്കാൻ വന്നു.
അമ്മ വീട്ടിലേക്ക്
മടങ്ങിവന്ന നാൾ
ആകാശം ജനൽപ്പാളിയിൽ
മുട്ടി വിളിച്ച്
പുലർച്ചെ എണീപ്പിച്ച്
മഴയോടൊപ്പം പല്ലു തേപ്പിച്ച്
നെറുകയിൽ രാസ്നാദി തിരുമ്മി
അലക്കിയമണമുള്ള
കുപ്പായമിടുവിച്ച്
ഒറ്റമൈനകളെ കാണിച്ചു തന്നു.
അമ്മചാഞ്ഞ
മണ്ണടരിൽ നിന്ന്
തലയെത്തിച്ച
ഇത്തിരിപ്പോന്ന
പുൽച്ചെടിയെ നോക്കി
ഓൾഡേജ് ഹോമിലെ ഒൻപതാം നമ്പർ മുറി
മരിച്ച ഒരാളുടെ
ഓർമ്മ ചാരി നിന്നു .

രചനകൾക്കൊപ്പം
വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Uncategorized5 years agoഅക്കാമൻ
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ4 years agoമൈക്ക് ഉച്ചത്തിലാണ്
ലോകം5 years agoകടൽ ആരുടേത് – 1
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
ലേഖനം5 years agoതൊണ്ണൂറുകളിലെ പുതുകവിത
സിനിമ3 years agoഅപ്പനെ പിടിക്കല്‍






















You must be logged in to post a comment Login