ആര്യ ബി.എസ്. ദളമർമ്മരങ്ങൾ ഇനിയുമൊരിടവേള തന്നാൽ ഞാൻനിനക്കായൊരുവേള മാറ്റി വെയ്ക്കാംതകർന്നോരാ ഹൃത്തിൻ തന്ത്രികളിൽതളിരിട്ട കൊമ്പിന്റെ പച്ച നൽകാംനിലാപരപ്പിൽ നിന്നൊരുകുടം ലാവണ്യംനിന്റെ നീരാട്ടിനായ് മാറ്റിവെയ്ക്കാം ഒടുവിലീ മരത്തിന്റെ ഉച്ചിയിലായ്അടരാത്ത ഈരിലകളായ് ചേർന്നിരിക്കാംപടരാതെ പോയൊരാ സ്നേഹവല്ലികളിൽനിത്യവസന്തമായ് പൂത്ത് നിൽക്കാംകാലം...
കാമ്പസ് കവിത ലിയ മുഹമ്മദ് ചിതറിത്തെറിച്ചഅവരുടെ മണ്ണിൽഒന്നുംതന്നെനിങ്ങൾക്ക്കെട്ടിപ്പടുക്കുവാനാകില്ല,നിങ്ങൾക്ക്അനുഭവിച്ചറിയാനാകാത്തകണ്ണീരുകളുടെ നനവിൽകുതിർന്നുപോയസൂര്യനാണവിടെഉദിക്കുന്നത്….. ഭൂമിയെഭൂപടങ്ങളാക്കി മുറിച്ച്,ഇതെന്റെയാണ്,നിന്റെയല്ല,അതവരുടേതാണ്,ഞങ്ങളുടേതല്ല…അങ്ങനെനമ്മളെത്രനാൾകണ്ണുകൾ പൊത്തിപ്പിടിക്കും,കാതുകൾ കെട്ടിപ്പൂട്ടും? ഒരിക്കൽ ആ കരച്ചിലുകൾനമ്മുടെ ഹൃദയത്തെയുംതകർക്കും,അതിന്റെ നീറ്റലിൽനമ്മുടെ നെഞ്ചിൻകൂടുകളും പൊട്ടിപ്പൊടിയും, അവരുടെ ആകാശത്തെകരിമണങ്ങൾനമ്മുടെ ആകാശത്തേയുംവിഴുങ്ങും,അവരുടെ സ്വപ്നങ്ങൾതകർത്ത വിമാനങ്ങൾനമ്മുടെ പ്രതീക്ഷകളെയുംചുട്ടുകത്തിക്കും,…. അന്ന്,നമ്മുടെ കരച്ചിലുകളും,നിലവിളികളുംനമ്മുടെ...
രാജന് സി എച്ച് ഒറ്റയ്ക്കാവുമ്പോള്‍ ഞാന്വളരെയേറെയടുപ്പമുള്ളഒരാളോട്സംസാരിച്ചു തുടങ്ങും.എത്രവേണമെങ്കിലുംഎനിക്കയാളോട് സംസാരിക്കാം.തര്‍ക്കത്തിലേര്‍പ്പെടാം.യോജിക്കുകയോവിയോജിക്കുകയോ ആവാം.ഇടയ്ക്ക് പരസ്പരം മാറിപ്പോയതു പോലെആ ഞാനോ ഈ ഞാനോശരിയായ ഞാനെന്ന് ആശങ്കയാവും.അപ്പോള്‍ കാഴ്ച്ചയ്ക്ക്മറ്റൊരു മാനം തെളിയും.ചിലപ്പോഴൊക്കെ വിക്കും.ഒച്ചപ്പെടും. ആംഗ്യം കാട്ടും.ശരീരഭാഷയെന്നത്വിവര്ത്തനത്തിനു വഴങ്ങില്ലെന്ന്ബോധ്യമാവും.അര്‍ത്ഥങ്ങളും അര്ത്ഥാന്തരങ്ങളുമായിബാബേലെന്നതു പോലെകലങ്ങിപ്പോവും.മൗനം തിരശ്ശീല...
കരീം അരിയന്നൂർ അവൾ നിൽക്കുന്നിതാനരക വാതിലിനുകാവലായ് അന്തക വിത്ത്ആദി പാപത്തിൻ്റെകാമരൂപിണി ,അനന്തവിഹായസ്സിലെ ശുകനക്ഷത്രത്തേ കെടുത്തിയവിഷ കനൃകജൽപനങ്ങൾ കൊണ്ടുമനുഷൃ മനസ്സുകളെദുഷിപ്പിച്ച കുടിലനിങ്ങളറിയാതെഇടയിലുണ്ടവൾശബ്ദങ്ങൾ കൊണ്ട്മാത്രം മനുഷൃർക്ക്തിരിച്ചറിയാൻ പറ്റുന്നവൾ,വെളിച്ചത്തെ ഭയന്നഇരുട്ടിന്റ സന്തതി,വിടന്മാർക്കു ദല്ലാളായി പ്രവർത്തിക്കുവൾപേരറിയിക്കാതെപൊരുളറിയിക്കാതെഇരുട്ടിൽ പാതിമുഖം മറച്ചുസ്നേഹം പറഞ്ഞ്അരികത്തു വന്നുനിൽപ്പുണ്ട്...
കവിതയുടെ തെരുവ് 12 കുരീപ്പുഴ ശ്രീകുമാർ ഉത്തരേന്ത്യന്‍ ഗോത്രത്തെരുവുകളില് കവിതയുടെ പരിണാമം സംഭവിക്കുകയാണ്. സന്താളി അടക്കമുള്ള ഗ്രാമ്യമൊഴികളില് കവിത അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയുമൊക്കെ രക്തശിഖരം ആവുകയാണ്. ഗോത്രഭാഷകളിലും ഹിന്ദിയിലും എഴുത്തുന്ന കവിയാണ് നിർമ്മലാ പുതുൽ. കെ.പി.പ്രമീളയാണ്...
റീന.വി കണ്ണാടിയിലെ പെൺകുട്ടിഇപ്പോൾ ഉടൽ ആഴത്തിൽ പരിശോധിക്കുകയാണ്. ചൂണ്ടക്കൊളുത്തിൽ നിന്നുംഊരിത്തെറിച്ചപ്പോൾകാണാതായ ചില ഭൂഭാഗങ്ങളെത്തേടിഉഴറിനടക്കുകയാണ്. അടച്ചുറപ്പില്ലാത്ത വീട്ടിൽ മുഷിവു മണത്തോടൊപ്പം അവളുടപ്പൻ കുന്തിച്ചിരിക്കുന്നു. ലിപികളില്ലാത്ത ഭാഷയിൽ ഒരമ്മ നിലവിളിക്കുന്നു.കാട്ടിലേക്ക് വിറകൊടിക്കാൻ പോയ പെൺകുട്ടിയെ കാത്ത്വീട്ടുമുറ്റംചവർപ്പ് കുടിച്ചിറക്കുന്നു. വീടിനു...
ടി പി സക്കറിയ യാത്രപുറപ്പെടുമ്പോൾഅപകടത്തിൽപെടുമോയെന്ന് ഡ്രൈവറാകും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമോയെന്ന് തീവ്രവാദിയാകും ചോരയൊഴുകുമോയെന്ന് സന്യാസിയാകും വെടിവെച്ചാൽവീഴുമോയെന്ന് പോലീസാകും വടിവാളിന്നിരയാകുമോയെന്ന്ഗുണ്ടാനേതാവാകും പെട്രോൾബോംമ്പാകുമോയെന്ന് കമിതാവാകും ജഡം കിട്ടുമോയെന്ന് നാട്ടുനടപ്പുകാരനാകുംപടിയിറങ്ങുമ്പോൾകണ്ണാടി പലകോണിൽ നിന്നെത്തിനോക്കും… littnow.com Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ്...
ഷംല ജഹ്ഫർ മറക്കാനൊരിലപോലുമില്ലാതെനിങ്ങൾ നിന്നുതണുത്തു വിറച്ചു .ഒരാളും നിങ്ങളുടെഅടുത്തേക്ക് വന്നില്ല ,കൈപിടിച്ചില്ല . കാഴ്ച്ചയിൽ ഇരുട്ടുംനെഞ്ചിൽ കല്ലുമായിഇറക്കിവെക്കാൻഒരു പായൽപോലുമില്ലാതെ കാലിൽപെരുക്കവുമായിനിങ്ങൾ നിന്നു .ഒരാളും നിങ്ങളുടെഅടുത്തിരുന്നില്ല ,കാത് തന്നില്ല. കാഴ്ച്ചയിൽ ഇരുട്ടുംനെഞ്ചിൽ കല്ലുമായിഇറക്കിവെക്കാൻഒരു പായൽപോലുമില്ലാതെ കാലിൽപെരുക്കവുമായിനിങ്ങൾ നിന്നു...
ഷേർലി മണലിൽ പൊള്ളിയടരുന്നആകാശച്ചോട്ടിലെരണ്ടുനഗരങ്ങളിലാണ് നാം.തുറക്കാത്ത –ജനാലകൾക്കപ്പുറം,നരച്ചപകലുകളിലുംഉറക്കമകന്നരാത്രികളിലുംനിൻ്റെയോർമ്മകളെഞാനൊന്നു ചുംബിയ്ക്കുന്നുപിന്നെയും പിന്നെയുംവടവൃക്ഷംപോലെവേരുപടർത്തിആഴ്ന്നിറങ്ങിയൊന്നുകോരിയെടുക്കാൻ –കൊതിയ്ക്കുന്നു.നീ കൊടുത്തയച്ചസന്ദേശങ്ങളൊക്കെയുംമറുപടികാത്ത് മുഷിഞ്ഞ്പാതികത്തിയ മരക്കൊമ്പിൽകുടുങ്ങിക്കിടപ്പുണ്ടാവാം,വെൺമേഘങ്ങൾക്കിടയിലൂടെഊളിയിട്ടൊരുല്ലാസയാത്ര കൊതിച്ച്..ചിത്രത്തൂവാലയിൽപൊതിഞ്ഞയച്ചമറുചുംബനത്തിലുമിപ്പോൾചോരമണത്തു തുടങ്ങിയിട്ടുണ്ടാവാംനഗരങ്ങൾക്കുമേലേഇപ്പോൾ പെയ്യുന്നത്ഷെല്ലുകളാണല്ലോ. littnow.com littnowmagazine@gmail.com
ഉമ വിനോദ് കാറ്റെന്നോ കടലെന്നോപേരിടുന്നത് തന്നെകണ്ടുപിടിക്കാതിരിക്കാനാണ്…കവിതയിലൊരാളെ ഒളിപ്പിക്കാനാണ്…ഒരോർമ്മ കൊണ്ട് പോലുംഅവൾക്കുള്ളിൽകാറ്റാവാനുംകടലാവാനുമാവുന്ന ഒരാൾക്കുമാത്രംവായിച്ചെടുക്കാനാണ്…എന്നിട്ടും ചിലരുണ്ട്,കള്ളനെപ്പോലെ കയറിവരും…അവളുടെ മനസ്സിന്റെ നിഗൂഢതയിലേക്ക്…അവൾ അവളെയൊളിപ്പിച്ചയിടങ്ങളിലേക്ക്…അനുവാദം ചോദിക്കാതെകടന്നു ചെല്ലും… കഥകൾ കൊത്തിവച്ച ഇരിപ്പിടങ്ങളിൽഒന്നിലിരുന്ന് കൊണ്ട് തന്നെഅവളെ വിളിച്ചുണർത്തും…ഉറക്കച്ചടവിൽ…അഴിഞ്ഞുലഞ്ഞചുരുൾമുടി വാരിക്കെട്ടി വരുന്നഅവളെ നോക്കി ചിരിക്കും..അപ്രതീക്ഷിതമായി...