കവിത
എഴുതാപ്പുറങ്ങളിലെ കള്ളൻ

ഉമ വിനോദ്
കാറ്റെന്നോ കടലെന്നോ
പേരിടുന്നത് തന്നെ
കണ്ടുപിടിക്കാതിരിക്കാനാണ്…
കവിതയിലൊരാളെ ഒളിപ്പിക്കാനാണ്…
ഒരോർമ്മ കൊണ്ട് പോലും
അവൾക്കുള്ളിൽ
കാറ്റാവാനും
കടലാവാനുമാവുന്ന ഒരാൾക്കുമാത്രം
വായിച്ചെടുക്കാനാണ്…
എന്നിട്ടും ചിലരുണ്ട്,
കള്ളനെപ്പോലെ കയറിവരും…
അവളുടെ മനസ്സിന്റെ നിഗൂഢതയിലേക്ക്…
അവൾ അവളെയൊളിപ്പിച്ചയിടങ്ങളിലേക്ക്…
അനുവാദം ചോദിക്കാതെ
കടന്നു ചെല്ലും…
കഥകൾ കൊത്തിവച്ച ഇരിപ്പിടങ്ങളിൽ
ഒന്നിലിരുന്ന് കൊണ്ട് തന്നെ
അവളെ വിളിച്ചുണർത്തും…
ഉറക്കച്ചടവിൽ…
അഴിഞ്ഞുലഞ്ഞ
ചുരുൾമുടി വാരിക്കെട്ടി വരുന്ന
അവളെ നോക്കി ചിരിക്കും..
അപ്രതീക്ഷിതമായി കയറിവന്ന
അഥിതിയെ കണ്ടവൾ പരിഭ്രമിക്കും…
അപ്പോഴയാൾ
മുഖാവരണങ്ങൾ
ഒക്കെയുമഴിച്ചിട്ട്
മുട്ട് കുത്തി നിൽക്കും..
അവൾക്കേറ്റവും
പ്രിയമുള്ള വരികൾ
ഈണത്തിൽ
ചൊല്ലാൻ തുടങ്ങും…
കാറ്റേ.. കടലേ..
എന്നവളെ നീട്ടി വിളിക്കും..
അപ്പോൾ..
അപ്പോൾ മാത്രം
കാലങ്ങളുടെ
നിശബ്ദത ഭേദിച്ച്
ഒരു തിരയവളെ വന്നു മൂടും…

littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം3 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
Ramesh Thekekara
March 23, 2022 at 9:10 am
മനോഹരമായി എഴുതി. അഭിനന്ദനങ്ങൾ ഉമ.