സാഹിത്യം
കവിതയുടെ പരിണാമം

കവിതയുടെ തെരുവ് 12
കുരീപ്പുഴ ശ്രീകുമാർ

ഉത്തരേന്ത്യന്‍ ഗോത്രത്തെരുവുകളില്‍ കവിതയുടെ പരിണാമം
സംഭവിക്കുകയാണ്. സന്താളി അടക്കമുള്ള ഗ്രാമ്യമൊഴികളില്‍
കവിത അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്‍റെയുമൊക്കെ
രക്തശിഖരം ആവുകയാണ്.
ഗോത്രഭാഷകളിലും ഹിന്ദിയിലും എഴുത്തുന്ന കവിയാണ്
നിർമ്മലാ പുതുൽ. കെ.പി.പ്രമീളയാണ് ഈ കവിത മലയാളപ്പെടുത്തിയത്.

നിങ്ങൾക്ക് ഞാൻ ആരാണു?
ഒരു തലയിണ
എന്താണു നിങ്ങൾക്കു ഞാൻ
എവിടെയെങ്കിലും നിന്ന് ക്ഷീണിച്ചു വന്ന് തല ചായ്ക്കാൻ.
ഒരു കുറ്റി
മടുപ്പും ക്ഷീണവും നിറയുമ്പോൾ
ഷർട്ടൂരി തൂക്കിയിടാനായി
മുറ്റത്ത് അഴ കെട്ടാനായി നിർത്തിയ കുറ്റി
വീട്ടിലെ വസ്ത്രങ്ങൾ മുഴുവൻ തൂക്കിയിടാനായി.
ഒരു വീട്
രാവിലെ പുറപ്പെട്ട്
രാത്രി മടങ്ങി വരാനായി.
ഒരു ഡയറി
ആഗ്രഹിക്കുമ്പോൾ
എന്തെങ്കിലുമൊക്കെ കുറിച്ചിടാനായി.
മൗനത്തിലമർന്ന് നിൽക്കുന്ന ഭിത്തി
ആഗ്രഹിക്കുമ്പോഴൊക്കെ
ആണിയടിച്ചു കയറ്റാൻ.
ഒരു പന്ത്
തോന്നുമ്പോഴൊക്കെ
അടിച്ചു പറത്തി വിടാൻ.
അതോ ഒരു വിരിപ്പ്
എവിടെ വേണമെങ്കിലും
പുതയ്ക്കുകയോ വിരിക്കുകയോ ചെയ്യാനായി.
മിണ്ടാത്തതെന്ത്!
പറയണം, ഞാൻ നിങ്ങൾക്ക് ആരാണു?
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
Uncategorized5 years agoഅക്കാമൻ
കല5 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ4 years agoമൈക്ക് ഉച്ചത്തിലാണ്
ലേഖനം5 years agoതൊണ്ണൂറുകളിലെ പുതുകവിത
ലോകം5 years agoകടൽ ആരുടേത് – 1
കായികം5 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
കവിത4 years agoകടലാസ് പൂക്കൾ






















You must be logged in to post a comment Login