കവിത
കണ്ണാടിയിലെ പെൺകുട്ടി

റീന.വി
കണ്ണാടിയിലെ പെൺകുട്ടി
ഇപ്പോൾ ഉടൽ ആഴത്തിൽ പരിശോധിക്കുകയാണ്.
ചൂണ്ടക്കൊളുത്തിൽ നിന്നും
ഊരിത്തെറിച്ചപ്പോൾ
കാണാതായ ചില ഭൂഭാഗങ്ങളെത്തേടി
ഉഴറിനടക്കുകയാണ്.

അടച്ചുറപ്പില്ലാത്ത വീട്ടിൽ മുഷിവു മണത്തോടൊപ്പം അവളുടപ്പൻ കുന്തിച്ചിരിക്കുന്നു.
ലിപികളില്ലാത്ത ഭാഷയിൽ ഒരമ്മ നിലവിളിക്കുന്നു.
കാട്ടിലേക്ക് വിറകൊടിക്കാൻ പോയ പെൺകുട്ടിയെ കാത്ത്
വീട്ടുമുറ്റം
ചവർപ്പ് കുടിച്ചിറക്കുന്നു.
വീടിനു പിറകിൽ
ആരും വളർത്താതെ
തിടം വച്ച ഒതളങ്ങാ മരം
അവൾ
ചൂടാതെ പോയ
വെളുത്ത പൂക്കൾ പകയോടെ
താഴേക്ക് കൊഴിച്ചു കളഞ്ഞു.
നൂൽബന്ധമില്ലാതെ
ഒരു കവർ സ്റ്റോറിയിൽ ചോരവാർന്നു കിടന്നതിന്റെ മടുപ്പിൽ നിന്നും
എഴുന്നേറ്റു പോയതാണവൾ.
“ഒരിക്കൽ മീനായിരുന്ന നീ ” എന്ന
വേട്ടക്കാരന്റെ പാട്ടിൽ മരിച്ച്
പുകമണമുള്ള മണ്ണിൽ നിന്നും ചുരുളുകളായി
മുകളിലേക്കുയരുന്നു.
കൊല്ലുന്ന ഭാഷയിൽ ഒരു കവിത
രചിക്കുന്നു.
ചോരച്ച ഓർമ്മയിൽ
ലോകത്തെ മുഴുവൻ വെല്ലുവിളിക്കുന്നു.
വാതിൽ ശബ്ദത്തിൽ കൊട്ടിയടച്ച്
ഏകാന്തതയെ കഴുവിലേറ്റുന്നു.
ഉടലിന്റെ വേലിയെ
പൊളിച്ചു മാറ്റി വേനൽ
മുറ്റിത്തഴച്ച ആകാശത്തേക്ക്
കിളികളെ പറത്തിവിടുന്നു.
മുറിഞ്ഞ ഒരു
വേദനയിൽ
ഉള്ളിലേക്ക് ചേക്കേറുന്നു.
littnow.com
design :sajjaya kumar
painting: jean metzinger
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login