കവിത
നിശ്ശബ്ദത

കാമ്പസ് കവിത
ലിയ മുഹമ്മദ്
ചിതറിത്തെറിച്ച
അവരുടെ മണ്ണിൽ
ഒന്നുംതന്നെ
നിങ്ങൾക്ക്
കെട്ടിപ്പടുക്കുവാനാകില്ല,
നിങ്ങൾക്ക്
അനുഭവിച്ചറിയാനാകാത്ത
കണ്ണീരുകളുടെ നനവിൽ
കുതിർന്നുപോയ
സൂര്യനാണവിടെ
ഉദിക്കുന്നത്…..
ഭൂമിയെ
ഭൂപടങ്ങളാക്കി മുറിച്ച്,
ഇതെന്റെയാണ്,
നിന്റെയല്ല,
അതവരുടേതാണ്,
ഞങ്ങളുടേതല്ല…
അങ്ങനെ
നമ്മളെത്രനാൾ
കണ്ണുകൾ പൊത്തിപ്പിടിക്കും,
കാതുകൾ കെട്ടിപ്പൂട്ടും?
ഒരിക്കൽ ആ കരച്ചിലുകൾ
നമ്മുടെ ഹൃദയത്തെയും
തകർക്കും,
അതിന്റെ നീറ്റലിൽ
നമ്മുടെ നെഞ്ചിൻകൂടുകളും പൊട്ടിപ്പൊടിയും,
അവരുടെ ആകാശത്തെ
കരിമണങ്ങൾ
നമ്മുടെ ആകാശത്തേയും
വിഴുങ്ങും,
അവരുടെ സ്വപ്നങ്ങൾ
തകർത്ത വിമാനങ്ങൾ
നമ്മുടെ പ്രതീക്ഷകളെയും
ചുട്ടുകത്തിക്കും,….
അന്ന്,
നമ്മുടെ കരച്ചിലുകളും,
നിലവിളികളും
നമ്മുടെ മതിലുകളിൽ
തട്ടി നമ്മളിലേക്കുതന്നെ പ്രതിധ്വനിക്കും…
വരൂ… നമുക്കിനിയും
മിസൈലുകൾ
കടം വാങ്ങാം,
തോക്കുകളിൽ
വിഷമരുന്നുകൾ
നിറച്ചുവെയ്ക്കാം,
ചരിത്രപുസ്തകത്തിൽ
ഒരു ജനതയുടെ
ചോരയെക്കൂടി
വർണ്ണിച്ചുവെയ്ക്കാം…
വരൂ…
നമുക്കിനിയും
മിണ്ടാതിരിക്കാം!!!!

ലിയ മുഹമ്മദ്
സ്വദേശം പാലക്കാട്. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർത്ഥി.
വായനയും എഴുത്തുമുണ്ട്.
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക
littnowmagazine@gmail.com
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം3 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
V Jayadev
May 26, 2022 at 1:09 am
Poignant concerns well crafted into poetry wishes