കവിത
കളിവീണ

സിന്ധു പി വി
ഉത്സവ പറമ്പിൽ
കളിവീണ പാടുമ്പോൾ
വയലിൽ
വായനക്കാരന്റെ വിരലിൽ
ഒറ്റക്കമ്പിയിലെ
മുളനാരിൽ നിന്നു്
ലതാ മങ്കേഷ്കറും
സൈഗാളും
മുഹമ്മദ് റാഫിയും കിഷോർ കുമാറും
ഹിന്ദിഗാനം പെയ്യിക്കുമായിരുന്നു.
അച്ഛന്റെ കൈ വിരലിൽ
സഡൻ ബ്രേക്കിട്ട്
കളിവീണക്കാരന് മുന്നിൽ മടിയൻ
കള്ളപ്പയ്യിനെപ്പോൽ
ഒറ്റ നിൽപ്പായിരുന്നു.
കളിവീണക്കാരന്റെ വിരൽ തുമ്പിൽ
ഗായകരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും
മോനതിൽ തൊട്ടാൽ
ചട്ടിയിൽ കെട്ടിയ ഒറ്റക്കമ്പി ഈറ്റയോട് വഴക്കിടുമെന്നും
അച്ഛൻ പറയുമായിരുന്നു.
ഏങ്ങിയേങ്ങിക്കരഞ്ഞു്
ശ്വാസം നിലക്കാൻ നേരം
ഇരുപത്തിയഞ്ച് കാശിന് കളിവീണ വാങ്ങും.
എത്ര വായിച്ചാലും
നിശ്ശബ്ദതയ്ക്ക് വിള്ളലേൽപ്പിക്കാതെ
വീണ മൗനത്തിലാഴും.
സോജാ രാജകുമാരി
വീണക്കാരന്റെ വിരലുകൾക്കിടയിൽ ഒളിച്ചിരിക്കും.
അച്ഛന്റെ പരിഹാസ
ചിരിക്കൊടുവിൽ
വീണ സമാധിയാവും
ഉത്സവ പറമ്പിൽ
അപ്പോഴും
കിഷോറും
റാഫിയും സൈഗാളും
ലതയും മത്സരിച്ച്
പാടുന്നുണ്ടാകും.

littnow
illustration saajo panayamkod
design sajjayakumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം4 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
പ്രകാശൻ കത്തറ
February 13, 2022 at 1:57 am
കളി വീണ നന്നായി. നിഷ്കളങ്ക ബാല്യത്തിന്റെ കുസൃതികൾക്കിടയിൽ ഒളിച്ചിരിക്കുന്നു സൈഗാള്യം റാഫിയും പിന്നെ കവയിത്രിയും. അഭിനന്ദനങ്ങൾ