കവിത
ചോക്കുപെൻസിൽ

ഫില്ലിസ് ജോസഫ്
പണ്ടെന്റെ ക്ലാസ്
മുറിയിൽ ഒരുപിടി
ചോക്കുപെൻസിലു
കളുണ്ടായിരുന്നു
പെട്ടെന്ന് പിണങ്ങി
ഒടിഞ്ഞു പോകുന്ന
പാവം മനസുള്ള
ചോക്കുപെൻസിലുകൾ
എത്ര എഴുതിയാലും
തേഞ്ഞു തീരാതെ
അവർ എപ്പോഴും
പരസ്പരം ചിത്രങ്ങൾ
വരച്ചുകൊണ്ടേയിരുന്നു
ചില ദിവസങ്ങളിൽ ബാക്കിയായി പോയവർ
ചോറ്റുപാത്രങ്ങളിൽ
സുഖമായുറങ്ങാറുണ്ടായിരുന്നു
ഓടിക്കളിച്ച് തളർന്ന
ചിലരുടെ
കാണാതെ പോയ പെൻസിലുകൾ പെറുക്കി വച്ച കൂട്ടുകാരന്റെ കൈയ്യിരുന്ന് അവർ കുടുകുടെ ചിരിച്ചാർത്തു
മഴ പെയ്തപ്പോൾ
ഞാനറിഞ്ഞ
കുളിരിന്റെ കൂട്ടിൽ
അവർ കൂട്ടമായെത്തി നനഞ്ഞുറഞ്ഞു
വേനലാറ്റി കുടഞ്ഞിട്ട
ഇടവേളകളിൽ ഒന്ന്
മിണ്ടാൻ കൊതിച്ചവർ
കരഞ്ഞുടഞ്ഞ്
കാണാതെയായി
കൂട്ടുകൂടിയും അടിപിടി വച്ചും അവർ
സ്വയമെറിഞ്ഞു കളഞ്ഞിടത്ത്
കുഴിയാനകളെ തിരഞ്ഞ് ഞാനിപ്പൊഴും
ശബ്ദമുണ്ടാക്കാതെ
കുനിഞ്ഞിരിപ്പുണ്ട്
അറിയാമെനിക്ക്
കൂട്ടരേ, ചുണ്ടിൽ വിരൽ പൂട്ടി , വരിവരിയായി നിങ്ങളെന്റെ
തൊട്ടുപിറകിൽ തന്നെയുണ്ടെന്ന് …

littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagzine@gmail.com
Uncategorized4 years agoഅക്കാമൻ
സിനിമ3 years agoമൈക്ക് ഉച്ചത്തിലാണ്
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
ലോകം4 years agoകടൽ ആരുടേത് – 1
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
സിനിമ3 years agoഅപ്പനെ പിടിക്കല്‍
ലേഖനം4 years agoതൊണ്ണൂറുകളിലെ പുതുകവിത






















You must be logged in to post a comment Login