കവിത
ഒഴുക്ക്

രേഖ.ആർ.താങ്കൾ
എല്ലാക്കാലത്തും
എല്ലായിടങ്ങളിലും
ഒരുപോലെ ഒഴുകാനാവില്ല
പാറമുകളിൽ നിന്ന്
താഴേക്ക് പതിക്കുമ്പോൾ
വെളുത്ത പളുങ്കുമണികൾ ചിന്നിച്ചിതറാതിരിക്കില്ല
എടുത്തുചാടുന്നതിന്റെ ആളൽ അടിവയറ്റിലറിയുമെങ്കിലും
ഏറ്റെടുത്ത സാഹസികതയിൽ
സ്വയം മറക്കാതിരിക്കില്ല
സമതലത്തിലൂടെ
സ്വച്ഛസുന്ദരമായൊഴുകുമ്പോൾ ചുറ്റുപാടുമുള്ള പച്ചപ്പുകളിൽ
അലിഞ്ഞു ചേരാതിരിക്കില്ല
ഇടിച്ചുകുത്തി പെയ്യുന്ന മഴയിൽ മുടിയഴിച്ചാടി
കരകവിയലുകളിൽ
തീരം പുണർന്നൊന്നായി
ഉഷ്ണസ്ഥലികളിൽ
ചോരവറ്റിയ ഞരമ്പ് പോലെ
കറുത്തുചുരുണ്ട്
സ്രഷ്ടാവിന്റെ മുന്നിൽ
ഒഴുക്ക് നിലച്ച്
ഇടയ്ക്കൊക്കെ
ഇര വിഴുങ്ങിയ പാമ്പായി
വല്ലപ്പോഴുമെങ്കിലും
പെറ്റൊഴിഞ്ഞ ആലസ്യമറിഞ്ഞ്
എത്രയോ വേഷങ്ങൾ
പകർന്നാടിയാണ്
ഒടുവിൽ കടലിലെത്തുക!
സ്വച്ഛസുന്ദരവും നിത്യവിസ്മയവുമായ
ആഴക്കടലിലെത്തിയാൽ
പിന്നെ
എന്ത് പുഴ!
എന്തൊഴുക്ക്!

littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ്നമ്പർ,ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
Uncategorized5 years agoഅക്കാമൻ
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ4 years agoമൈക്ക് ഉച്ചത്തിലാണ്
ലോകം5 years agoകടൽ ആരുടേത് – 1
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
ലേഖനം5 years agoതൊണ്ണൂറുകളിലെ പുതുകവിത
സിനിമ3 years agoഅപ്പനെ പിടിക്കല്‍






















DR. B. V. BABY
February 12, 2022 at 1:52 am
പാറ കല്ലുകളിൽ മോചനത്തിനായി തല തല്ലി കേണ് കൊണ്ട് മല മുകളിൽ നിന്ന് താഴ്ത്തേക്ക് ചാടുന്ന ഒരു കൊച്ചു അരുവിയെ കാണുമ്പോൾ വളർന്നു വരുന്ന ഈ തലമുറയെ കുറിച്ച് ഞാൻ വേദനയോടെ ഓർത്തു പോകുന്നു!!!