കുറിഞ്ചിലക്കോട് ബാലചന്ദ്രൻ സച്ചിമാഷിനെഎനിക്കറിയില്ലെങ്കിലുംചില സച്ചി’താ’നന്ദന്മാർവരണ്ട നദികളിൽകുളം കുത്തുന്നതിന്ഞാൻ സാക്ഷിയാകുന്നുണ്ട്. ഓടിയൊളിക്കാനാണ്ആദ്യം തോന്നിയത്.ഉള്ളിലൊരു തേളുകുത്തിയതിനാൽനോട്ടം പിഴച്ചു പോയി! പറ്റമായ് വന്ന്ഒറ്റയായ്പ്പോയഒറ്റുകാരൻചിന്തയ്ക്ക് ചിന്തേരിട്ട്മിനുക്കാൻ തുടങ്ങുമ്പോൾവേനൽ പഴുത്തു പാകമായമണ്ടയില്ലാത്തെങ്ങ്കമ്പേറിട്ട തേങ്ങതലയിൽത്തന്നെ വീണതിന്സാക്ഷ്യമായിചിരി ഒരു കലാരൂപമായ്ചുണ്ടു പിളർത്തികരയാനും തുടങ്ങി. പ്രണയപ്പിറ്റേന്ന്ചങ്ങമ്പുഴയുംവൈലോപ്പിള്ളിയുംഇടശ്ശേരിപ്പാലത്തിൽ നിന്ന്പ്രളയം...
ഇളവൂർ ശശി വര: സാജോ പനയംകോട് “മാഷേ… എന്റെ കാൽ വേദനിക്കുന്നു. കൈ തൊടുമ്പോൾ അരയ്ക്ക് കീഴേ ഒരു മരവിപ്പ് പോലെ”ഇടയ്ക്കൊരൽപ്പം നിശബ്ദതയ്ക്കു ശേഷം ഒരു ദീർഘനിശ്വാസത്തോടെ ടീച്ചർ തുടർന്നു.“ങ്ഹാ… എത്ര നാളായ് ഒരു പാഴ്ത്തടി...
അന്ന സ്വിർ വിവ: വി. രവികുമാർ കണ്ണാടി നോക്കൂ. നമുക്കിരുവർക്കും നോക്കാം.ഇതാ എന്റെ നഗ്നമായ ഉടൽ.നിനക്കതിനെ ഇഷ്ടമായിരിക്കാം,എനിക്കിഷ്ടപ്പെടാൻ ഒരു കാരണവുമില്ല.ഞങ്ങളെ തമ്മിൽ കൂട്ടിക്കെട്ടിയതാരാണ്,എന്നെയും എന്റെ ഉടലിനേയും?അതു മരിക്കുമ്പോൾഎന്തിനു ഞാനും കൂടെ മരിക്കണം?ഞങ്ങൾക്കിടയിലെ അതിർത്തി എവിടെയാണെന്നറിയാൻഎനിക്കവകാശമുണ്ട്.എവിടെയാണു ഞാൻ,...
കാണികളിലൊരാള്‍-17 എം ആർ രേണുകുമാർ വെളിപ്പെടാത്ത കാരണങ്ങളാല്‍ പാചകം മുതല്‍ സ്വയംഭോഗം വരെയുള്ള നിയതമായ ജീവിതചര്യകളുമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഡാനിയല്‍ എന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ആകസ്മികമായി അന്ന എന്ന സ്ത്രീ കടന്നുവരുന്നതോടെ ഉണ്ടാകുന്ന കുഴമറിച്ചിലുകളാണ്...
രാഹുൽ ഒറ്റപ്പന വര : സാജോ പനയംകോട് പച്ചവിരിച്ച നെൽപ്പാടങ്ങൾക്ക് നടുവിലൂടെ തലങ്ങനെയും വിലങ്ങനെയും അവയെ മാന്തിപ്പറിച്ചു കടന്നു പോകുന്ന റോഡുകൾ. ചുവന്ന പൂഴിമണലിൽ കാറ്റാഞ്ഞ് വീശിയത് കൊണ്ടാണോ അറിയില്ല, സന്ധ്യയായെന്ന് രാപ്പക്ഷിയുറക്കെ വിളിച്ചു കൂവിയത്...
സ്വപ്ന ശശിധരൻ ഒന്ന്ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം വോൾഗ മെല്ലെ എഴുന്നേറ്റു. താൻ ഇരുന്നിരുന്ന മുറിക്ക് എതിരിലുള്ള കിടപ്പുമുറിയിലേക്ക് അവൾ മെല്ലെ നടന്നു. വാതിൽക്കൽ വരെ ചെന്ന് മുറിക്കകത്തേക്ക് എത്തി നോക്കി. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആർതർ...
രാജന് സി എച്ച് പറയാതെ വച്ചവ പറയാനെന്തോപറയാതെ നിര്ത്തിയാവുംഓരോരുത്തരുംവിട പറഞ്ഞു പോകുന്നത്. അതെങ്ങാനുംപറഞ്ഞു പോയാലോഎന്നോര്ത്താവും ധൃതിയില്നമ്മളവരുടെവായടച്ചു കളയുന്നത്കണ്ണടച്ചു കളയുന്നത്മൂക്കില് പഞ്ഞി തിരുകുന്നത്. എന്നിട്ടുംഅവരെന്താവുംപറയാതെയിരുന്നത്എന്നു ആധിയാവുംഅവസാനം വരെ.വിട പറയുമ്പോള്ഇതാവുമോ നമ്മളുംപറയാതാവുന്നത്? ചെന്നു ചേരുമിടത്തിലുംഎന്തെങ്കിലും വേണ്ടി വരുമല്ലോപറഞ്ഞു തുടങ്ങാന്‍!...
റീന. വി അമ്മവീട്ടിലേക്ക്മടങ്ങിവന്ന നാൾ മുതൽകാണാതായ പശുക്കളുംകരകടത്തിയ പൂച്ച കളുംദുർമരണപ്പെട്ടുവെന്നു കരുതിയപട്ടികളുംപുൽച്ചാടികളുംപുഴകളുംകാടുംമലയും അമ്മയോടൊപ്പം നനഞ്ഞ്തിരിച്ചു വന്നു. അയൽക്കാർപുതിയ അടുപ്പത്തോടെപെരുന്നാളിൻ പകർച്ച അതിര് കടന്ന് കൈയിൽ വച്ചുതന്നു .അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്ന്നക്ഷത്രങ്ങളുംസൂര്യനും ചന്ദ്രനുംരാപകലില്ലാതെഅകമുറികളിൽകൊത്തങ്കല്ലു കളിച്ചു. മറന്നു പോയ...
കവിതയുടെ തെരുവ് 15 കുരീപ്പുഴ ശ്രീകുമാര്‍ ഈ തെരുവ് കുറിക്കുമ്പോള്‍ ഗായിക നഞ്ചിയമ്മ ഇംഗ്ലണ്ടിലാണ്. ലിപിരഹിതമായ ഗോത്രഭാഷയിലുണ്ടായ അതിമനോഹരമായ പാട്ടാണ് അവരെ ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരിയും ലോകത്തിന്നുതന്നെ പ്രിയപ്പെട്ടവളുമാക്കിയത്. തെരുവിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലാണ്...
രാജന് സി എച്ച് 1ഊർമ്മിള പ്രവാസികളുടെ ഭാര്യമാർക്കുചരിത്രത്തിലിടമുണ്ടാവുമെങ്കിൽആദ്യത്തെയാൾ ഊർമ്മിളയാകുമോ?ഭർത്തക്കന്മാരെ കൺചിമ്മാതെകാത്തിരുന്ന ഭാര്യമാരിൽആദ്യഭാര്യ?ഉത്തരവാദിത്തങ്ങളുടെഭാരമേറിയ ഉത്തരങ്ങളെതളരാതെ താങ്ങി നിർത്തേണ്ടവൾ?ലോകം വീടോളം ചുരുങ്ങിപ്പോയവൾ?കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?കരയാനുള്ള കണ്ണീരിൽപ്പോലുംഅളവ് സൂക്ഷിക്കേണ്ടവൾ?ഓർമ്മകളുടെ ആകാശങ്ങൾക്കുചിറക് തുന്നിയവൾ?എപ്പോഴും തന്നിലേ നോക്കിനടക്കേണ്ടവൾ?പ്രവാസികളുടെ ഭാര്യമാരോളംഭാര്യമാരായ ഒരു ഭാര്യയുമില്ല.അവരുടെ പേരാകുന്നുഊർമ്മിള....