ഹർത്താലിൻ്റെ പിറ്റേന്ന് എന്ന കഥയുടെ തുടർക്കഥ അനിൽ കുമാർ .S. D വര_ സാജോ പനയംകോട് ഉച്ചതിരിഞ്ഞുള്ള OP പതിവുള്ളതല്ല. രോഗികൾ വിരളവുമാണ്. ഉച്ചയ്ക്ക് കഴിച്ച ചിക്കൻ ബിരിയാണി അധികമായിരിക്കുന്നു. കണ്ണുകളിൽ അലസമായ ഒരു ഉറക്കം...
കവിതയുടെ തെരുവ് 12 കുരീപ്പുഴ ശ്രീകുമാർ ഉത്തരേന്ത്യന്‍ ഗോത്രത്തെരുവുകളില് കവിതയുടെ പരിണാമം സംഭവിക്കുകയാണ്. സന്താളി അടക്കമുള്ള ഗ്രാമ്യമൊഴികളില് കവിത അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയുമൊക്കെ രക്തശിഖരം ആവുകയാണ്. ഗോത്രഭാഷകളിലും ഹിന്ദിയിലും എഴുത്തുന്ന കവിയാണ് നിർമ്മലാ പുതുൽ. കെ.പി.പ്രമീളയാണ്...
റീന.വി കണ്ണാടിയിലെ പെൺകുട്ടിഇപ്പോൾ ഉടൽ ആഴത്തിൽ പരിശോധിക്കുകയാണ്. ചൂണ്ടക്കൊളുത്തിൽ നിന്നുംഊരിത്തെറിച്ചപ്പോൾകാണാതായ ചില ഭൂഭാഗങ്ങളെത്തേടിഉഴറിനടക്കുകയാണ്. അടച്ചുറപ്പില്ലാത്ത വീട്ടിൽ മുഷിവു മണത്തോടൊപ്പം അവളുടപ്പൻ കുന്തിച്ചിരിക്കുന്നു. ലിപികളില്ലാത്ത ഭാഷയിൽ ഒരമ്മ നിലവിളിക്കുന്നു.കാട്ടിലേക്ക് വിറകൊടിക്കാൻ പോയ പെൺകുട്ടിയെ കാത്ത്വീട്ടുമുറ്റംചവർപ്പ് കുടിച്ചിറക്കുന്നു. വീടിനു...
ടി പി സക്കറിയ യാത്രപുറപ്പെടുമ്പോൾഅപകടത്തിൽപെടുമോയെന്ന് ഡ്രൈവറാകും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമോയെന്ന് തീവ്രവാദിയാകും ചോരയൊഴുകുമോയെന്ന് സന്യാസിയാകും വെടിവെച്ചാൽവീഴുമോയെന്ന് പോലീസാകും വടിവാളിന്നിരയാകുമോയെന്ന്ഗുണ്ടാനേതാവാകും പെട്രോൾബോംമ്പാകുമോയെന്ന് കമിതാവാകും ജഡം കിട്ടുമോയെന്ന് നാട്ടുനടപ്പുകാരനാകുംപടിയിറങ്ങുമ്പോൾകണ്ണാടി പലകോണിൽ നിന്നെത്തിനോക്കും… littnow.com Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ്...
വാങ്മയം: 13 ഡോ.സുരേഷ് നൂറനാട് ചിത്രം: കാഞ്ചന.എസ് പേര് പൂവു കൊണ്ടെഴുതിയതാണ് പൂവശ്.കേരളതീരത്തെ സാധാരണക്കാരൻ.വെള്ളക്കെട്ടുകളുടെ തോഴൻ.മണലിൽ ആഴ്ന്ന വേരുകളുടെ ചെറിയ പടർപ്പ് . ചില കവികൾ നിത്യസാധാരണമായ വാക്കുകളുടെ കൂട്ടത്തെ ഉപേക്ഷിച്ച് സവിശേഷമായ സൗന്ദര്യപദങ്ങൾ ധാരയായി...
കാണികളിലൊരാള്‍- 11 എം.ആർ.രേണുകുമാർ ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഒരു ക്യാമറയും പകര്‍ത്താത്ത കാഴ്ചയും പ്രശ്നവല്ക്കരിക്കാത്ത ജീവിതവും സ്പര്‍ശിക്കാത്ത രാഷ്ട്രീയവും ‘തീണ്ടിയശുദ്ധ’മാക്കിയ സിനിമയാണ് നാഗ് രാജ് പോപട്ട്റാവു മഞ്ജുലെ യുടെ ‘ഫാന്‍ഡ്രി’. ഇന്ത്യന്‍ ജാതിസമൂഹത്തിന്റെ പരിശ്ഛേദമായ...
ഷംല ജഹ്ഫർ മറക്കാനൊരിലപോലുമില്ലാതെനിങ്ങൾ നിന്നുതണുത്തു വിറച്ചു .ഒരാളും നിങ്ങളുടെഅടുത്തേക്ക് വന്നില്ല ,കൈപിടിച്ചില്ല . കാഴ്ച്ചയിൽ ഇരുട്ടുംനെഞ്ചിൽ കല്ലുമായിഇറക്കിവെക്കാൻഒരു പായൽപോലുമില്ലാതെ കാലിൽപെരുക്കവുമായിനിങ്ങൾ നിന്നു .ഒരാളും നിങ്ങളുടെഅടുത്തിരുന്നില്ല ,കാത് തന്നില്ല. കാഴ്ച്ചയിൽ ഇരുട്ടുംനെഞ്ചിൽ കല്ലുമായിഇറക്കിവെക്കാൻഒരു പായൽപോലുമില്ലാതെ കാലിൽപെരുക്കവുമായിനിങ്ങൾ നിന്നു...
ഡി. പ്രദീപ് കുമാർ മുറിവേറ്റവരുടെ പാതകൾ(യാത്രാവിവരണം)ഹരിത സാവിത്രിപേജ് 160,വില 200 രൂപഗ്രീൻ ബുക്ക്സ്,തൃശൂർ മലയാളികൾക്ക് ഏതാണ്ട് അജ്ഞാതമായ ദേശങ്ങളിലെ മനുഷ്യരുടെപോരാട്ടങ്ങളുടേയും അതിജീവനത്തിൻ്റേയും പ്രണയത്തിൻ്റേയുംസ്നേഹത്തിൻ്റേയുമൊക്കെ അപൂർവ്വമായ അനുഭവസാക്ഷ്യങ്ങളാണു ഈഗ്രന്ഥം.‘എൻ്റെ യൂറോപ്യൻ രേഖാചിത്രങ്ങൾ‘ എന്ന ഉപതലക്കെട്ടുള്ള ഈയാത്രാവിവരണം ഹൃദയത്തെ...
ബുദ്ധിജീവിതം 12 രാജേഷ് ആർ. വർമ്മ “ബഷീറിൻ്റെ കാലത്ത് ഒരു കഥയ്ക്ക് വിശപ്പ് എന്ന് പേരിടാൻ കഴിയുമായിരുന്നു.” സാംസ്കാരികവിമർശകനായ ഡോ: കെ. എം. കുട്ടി പറഞ്ഞു. അഭിമുഖത്തിനുവന്ന ചെറുപ്പക്കാരൻ അദ്ദേഹം പറയുന്നത് കുറിച്ചെടുക്കുകയായിരുന്നു.ഡോ: കുട്ടി മുറ്റത്തെ...
ഷേർലി മണലിൽ പൊള്ളിയടരുന്നആകാശച്ചോട്ടിലെരണ്ടുനഗരങ്ങളിലാണ് നാം.തുറക്കാത്ത –ജനാലകൾക്കപ്പുറം,നരച്ചപകലുകളിലുംഉറക്കമകന്നരാത്രികളിലുംനിൻ്റെയോർമ്മകളെഞാനൊന്നു ചുംബിയ്ക്കുന്നുപിന്നെയും പിന്നെയുംവടവൃക്ഷംപോലെവേരുപടർത്തിആഴ്ന്നിറങ്ങിയൊന്നുകോരിയെടുക്കാൻ –കൊതിയ്ക്കുന്നു.നീ കൊടുത്തയച്ചസന്ദേശങ്ങളൊക്കെയുംമറുപടികാത്ത് മുഷിഞ്ഞ്പാതികത്തിയ മരക്കൊമ്പിൽകുടുങ്ങിക്കിടപ്പുണ്ടാവാം,വെൺമേഘങ്ങൾക്കിടയിലൂടെഊളിയിട്ടൊരുല്ലാസയാത്ര കൊതിച്ച്..ചിത്രത്തൂവാലയിൽപൊതിഞ്ഞയച്ചമറുചുംബനത്തിലുമിപ്പോൾചോരമണത്തു തുടങ്ങിയിട്ടുണ്ടാവാംനഗരങ്ങൾക്കുമേലേഇപ്പോൾ പെയ്യുന്നത്ഷെല്ലുകളാണല്ലോ. littnow.com littnowmagazine@gmail.com