ജയശ്രീ രാജേഷ് ഉയരങ്ങളിലേക്ക്തലയുയർത്തിനിൽക്കുമ്പോഴുംഅതിരുകളിൽമാത്രം ഒതുങ്ങിയിരുന്നുഅവളുടെ സ്ഥാനം അഴകിന്റെ നിറങ്ങൾകൊണ്ട് ഗന്ധമില്ലാത്തചമയങ്ങൾതീർക്കുമ്പോഴുംഅറിയാതെ പോലുംഒരു മനസ്സിലുംഇടം കിട്ടാത്തവൾ കൂർത്തമുള്ളുകൾ തീർത്തപരുക്കൻ മുഖംമൂടിക്കുള്ളിൽചൂടിലും വാടാതെവഴിതെറ്റി വരുന്നകാറ്റിനോട്മൗനത്തിൽ ശ്രീരാഗംതീർത്തവൾ ഇടിഞ്ഞു പൊളിഞ്ഞുആളൊഴിഞ്ഞതറവാട്ടിൽകരിയില മൂടിയമുറ്റത്തിനപ്പുറംതെക്കേതൊടിയിലെആത്മാവുകളുടെഏകാന്തതക്ക് കൂട്ടായി … ബന്ധങ്ങൾഅതിരുകൾ തീർക്കുന്നകരിങ്കൽ കൂട്ടങ്ങളിൽമനസ്സ് കാക്കുന്നകടലാസ്...
നോട്ടം 15പികെ ഗണേശൻ ഏഴു കലകൾനമ്മിൽ ഒരൊറ്റാവിഷ്കാരമായി പ്രലോഭിപ്പിക്കുന്ന കലയാണ് സിനിമ.നോവൽ, കവിത, സംഗീതം, നൃത്തം,ചിത്രകല,ശില്പകല,വാസ്തുശില്പം, ഇങ്ങനെ സപ്തകലകളുടെ ഉത്സവമാണ് സിനിമ.ഓരോ കലയും സവിശേഷമായി ഓരോ അസ്തിത്വത്തോടെ അവതരിപ്പിക്കാതെ തന്നെ ഒരൊറ്റ ഉടലുമാത്മാവുമെന്നോണം അനുഭവിപ്പിക്കാൻ സിനിമയ്ക്ക്...
ജിത്തു നായർ വര_ സാജോ പനയംകോട് അസഹനീയമാം വിധം മഴ അതി കഠിനമായിത്തന്നെ തഴച്ചു പെയ്തു. മഞ്ഞിൽ പുതഞ്ഞു കിടന്ന വിജന വീഥികളിൽ മഴവെള്ളം നിറഞ്ഞു മഞ്ഞുരുകി. അന്ധകാരത്തിന്റെ സൂചിമുനകുത്തലേറ്റ വന്മരങ്ങൾ വിഷാദത്തിലാണ്ടെന്ന പോലെ കാറ്റിലിളകാൻ...
വാങ്മയം: 15 ഡോ.സുരേഷ് നൂറനാട് ചിത്രം: കാഞ്ചന.എസ് ലൈബ്രറിയിൽ വെറുതേ പോയിരുന്ന് ആദ്യംകണ്ട പുസ്തകം എടുത്ത് മറിച്ചു നോക്കിയതാണ്. വല്ലാതങ്ങിഷ്ടപ്പെട്ട് മുഴുവൻ വായിച്ചു.അതുപോലുള്ള പുസ്തകങ്ങളാ വായിക്കേണ്ടതെന്ന് പലരോടും പറഞ്ഞു. പിന്നീട് അത്തരം പുസ്തകങ്ങളുടെ വായനക്കാരനും വിതരണക്കാരനുമായി...
ഫില്ലിസ് ജോസഫ് പണ്ടെന്റെ ക്ലാസ്മുറിയിൽ ഒരുപിടിചോക്കുപെൻസിലുകളുണ്ടായിരുന്നുപെട്ടെന്ന് പിണങ്ങിഒടിഞ്ഞു പോകുന്നപാവം മനസുള്ളചോക്കുപെൻസിലുകൾ എത്ര എഴുതിയാലുംതേഞ്ഞു തീരാതെഅവർ എപ്പോഴുംപരസ്പരം ചിത്രങ്ങൾവരച്ചുകൊണ്ടേയിരുന്നു ചില ദിവസങ്ങളിൽ ബാക്കിയായി പോയവർചോറ്റുപാത്രങ്ങളിൽസുഖമായുറങ്ങാറുണ്ടായിരുന്നു ഓടിക്കളിച്ച് തളർന്നചിലരുടെകാണാതെ പോയ പെൻസിലുകൾ പെറുക്കി വച്ച കൂട്ടുകാരന്റെ കൈയ്യിരുന്ന് അവർ...
കുരീപ്പുഴ ശ്രീകുമാർ തെരുവിന്റെ വടക്കുപടിഞ്ഞാറേ മൂലയില്‍ ഒരു കവി ഗ്രന്ഥസാഹിബ് മറിച്ചിരിക്കുന്നുണ്ട്… തലപ്പാവും കൃപാണവുമൊക്കെയുണ്ട്.ആദ്ധ്യാത്മിക കാര്യങ്ങളിലെന്ന പോലെ ജീവിതകാര്യങ്ങളിലും ശ്രദ്ധാലുവാണ്. പഞ്ചാബ് സിന്ധ് ബാങ്കിന്റെ സ്ഥാപകരിലൊരാളാണ്. സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവാണ്. പത്മവിഭൂഷണ്‍ ബഹുമതിയാല്‍ അലംകൃതനാണ്....
പി കെ ഗണേശൻ ഒറിജിനലിനെവെല്ലുന്ന ഡ്യൂപ്ലിക്കേറ്റിൻറെ കാലമാണിത്.ഒറിജിനലേത്, ഡ്യൂപ്ലിക്കേറ്റേത് എന്ന് തരം തിരിക്കാനാവാത്ത സ്ഥിതിയുണ്ടാവുന്നു. ഒറിജിനലിനോടുള്ളതിനേക്കാൾ ആരാധന ഡ്യുപ്ലിക്കേറ്റിനോടുണ്ട്.ഒറിജിനലിൽ ചൂണ്ടിക്കാണിക്കപെട്ട ന്യൂനതകൾ ഏറെക്കുറെ പരിഹരിച്ചാണ് ഡ്യൂപ്ലിക്കേറ്റിൻറെ വരവു തന്നെ.ഒറിജിനൽ ഒരു സെമിഫിനിഷ്ഡ് പ്രൊഡക്ടാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഒരു...
ഡി. പ്രദീപ് കുമാർ അഡ്വ. ടി.പി. രാമചന്ദ്രന്റെ ആദ്യ നോവലായ ചേറുമ്പ് അംശം ദേശം ഒരു ദേശചരിതമാണ്. ഒരു കീഴാള ജനസമൂഹത്തിന്റെ അരനൂറ്റാണ്ട് മുൻപുള്ള ജൈവ പരിസരങ്ങളിൽ നിന്നാരംഭിച്ച്, മൂന്ന് തലമുറകളിലൂടെ,ഏറനാടൻ ഗ്രാമ്യജീവിതത്തിന്റെ അപരിചിതമായ നാൾവഴികളിലൂടെ...
കവിത തിന്തകത്തോം 11 വി.ജയദേവ് സുരലത പറഞ്ഞതു ശരിയായിരുന്നു. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളുടെ പൊള്ളൽ അപ്പോഴും തീ൪ന്നിരുന്നില്ല, എന്നാലും. ഞാൻ കവിത എഴുതുന്നതിനു മുമ്പു തന്നെ ഒരു കാമുകനാവുമെന്നായിരുന്നു അവളുടെ നിഗമനം. എന്റെ അമിത അഡ്രിനാലിൻ...
രാജു കാഞ്ഞിരങ്ങാട് എല്ലാവർക്കും അറിയാവുന്നആരാലും സംസാരിക്കപ്പെടാത്തമറച്ചു വെയ്ക്കപ്പെട്ടചില സംഗതികളുണ്ടാകുംഓരോ കുടുംബത്തിലും ചിലത് ,ഉലയ്ക്കാതെഊതിയടങ്ങിക്കഴിയുന്നുണ്ടാകും ചിലത് ,ചുഴിയായിരൂപാന്തരപ്പെടുന്നുണ്ടാകും ചിലത് ,യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട്പുതിയ അവസ്ഥയിൽവേരുപിടിച്ച് മുന്നോട്ട് പോകുന്നുണ്ടാകും ചിലത് ,എല്ലാം മടിയിൽ വെച്ച്സ്വയം നിശ്ശബ്ദമായിഇരിക്കുന്നുണ്ടാകും ചിലത് ,ഒരു കൂസലുമില്ലാതെഇടവഴിയിറങ്ങിഒറ്റ...