ബി. മധുസൂദനൻ നായർ ബിച്ചു തിരുമലയെ ഞാനാദ്യം കാണുന്നത് തൊണ്ണൂറുകളിലാണ്. ദേവരാജൻ മാസ്റ്ററുടെ കരമനയിലെ വീട്ടിൽ. അമ്പതു വർഷത്തെ മലയാള ചലച്ചിത്ര സംഗീത ചരിത്രമെന്ന വല്യ സംരംഭത്തിൻ്റെ പ്രവർത്തനം തുടങ്ങുന്ന സമയം. അതിൽ ഒരംഗമായിട്ടാണ് അദ്ദേഹവും...
സൗദ പൊന്നാനി പെണ്ണായിരിക്കുകഎന്നതിൽ കവിഞ്ഞൊരാനന്ദംമറ്റെന്തുണ്ട് ഏഴഴകുകളടുക്കി വെച്ചൊരുമയിൽപ്പീലിത്തുണ്ട് പോലെകുപ്പിവളച്ചന്തമാർന്നകൈത്തണ്ടകളെഅവൻ കൊതിയോടെനോക്കി നിൽക്കും രാത്രിമുല്ലകളിൽനിഗൂഢപ്രണയമൊളിപ്പിച്ചതേൻമാവിലെവള്ളിപ്പടർപ്പുകളെ പോലെപെൺകഴുത്തുകളെപുണർന്നലസമായ്തൂങ്ങിയാടുന്നമുത്തുമാലകൾക്കെന്തൊരു ചേലാണ് കൊത്തങ്കല്ലു കളിയിലുംവളപ്പൊട്ടു കളിയുടെഅതീവ ജാഗ്രതയിലുംഅവനെ തോൽപ്പിക്കാനായിട്ടില്ലഒരു പെണ്ണിനുമിതേവരെ കുട്ടിപ്പുര കെട്ടി തൊട്ടിലാട്ടികുഞ്ഞിച്ചിരട്ടയിൽ ഇല്ലാക്കഞ്ഞിയാറ്റിപെണ്ണിടങ്ങളിലവൻനുഴഞ്ഞു കയറാറുണ്ട് ചേച്ചിയുടെ പുളളിപ്പാവാടയിൽകൺമഷിച്ചന്തത്തിൽകർണ്ണാഭരണത്തിളക്കത്തിൽസ്വന്തത്തെക്കണ്ട കണ്ണാടിയെകെട്ടിപ്പിടിച്ചവനുമ്മ...
പി.കെ. ഗണേശൻ എം സുരേഷ് ബാബുവിന്റെ പ്രഥമ കവിതാസമാഹാരത്തിൻറെ പേരാണ് ഉടൽരാജ്യം. തലക്കെട്ടിലുണ്ട് സമാഹാരത്തിലെ മുഴുവൻ കവിതകളുടെയും ഐഡൻറിറ്റി.ഉടൽരാജ്യം എന്നത് രാഷ്ട്രീയ സംജ്ഞയാണ്. ഉടലിന് രാഷ്ട്രീയമുണ്ട്.ഉടലിൻറെ രാഷ്ട്രീയം ആദ്യമായി സൈദ്ധാന്തികമായി അവതരിപ്പിച്ചത് അമേരിക്കൻ ഫെമിനിസ്റ്റ് ചിന്തക...
റസൽ വാരിക്കുന്തം ഞങ്ങളുടെ ഗ്രാമത്തിലെ കാതുകളില്‍ തങ്ങിനിന്ന കഥകളായിരുന്നു പുന്നപ്ര-വയലാറും ശൂരനാടും, പിന്നെ സഖാക്കൾ മേരിയുടെയും ഗൗരിയുടെയും അനുഭവകഥകളും. രാജഭരണത്തിന് അറുതിവരുത്താന്‍ വാരിക്കുന്തവും ആത്മബലവും മാത്രം ആയുധമാക്കി പട്ടാളത്തെ നേരിട്ട സഖാക്കളുടെ സ്വയംബലിയുടെ കഥയാണത്. അവര്‍...
വി.ജയദേവ് കവിത എന്നസ്വയംനഗ്നത,കൊടിയ പാപം ഞാനെന്നെങ്കിലും കവിതയെഴുതുമെന്നു വിലാസിനിച്ചേച്ചി അത്രയ്ക്കും വിശ്വസിച്ചുപോയിരുന്നു. ഒരു അന്ധവിശ്വാസം പോലെയായിരുന്നു. അന്ന് അങ്ങനെ പല അന്ധവിശ്വാസങ്ങളുമുണ്ടായിരുന്നു. അന്ധമായിത്തന്നെ പലതും വിശ്വസിക്കേണ്ടിവന്നിരുന്നു. കാരണം, പലതിനും ലോകത്ത് ഒരു തെളിവുകളുമുണ്ടായിരുന്നില്ല. അന്ന് അങ്ങനെ...
രാജേഷ്. ആര്. വര്‍മ്മ വാഴ സംവരണം കാരണം നാട്ടിൽ ജോലി കിട്ടാത്തതുകൊണ്ടാണ് അമേരിക്കയ്ക്ക് വന്നത് എന്നാണ് മഹേഷ് അവകാശപ്പെടുന്നത്. എപ്പോഴും സംവരണത്തെപ്പറ്റി സംസാരിച്ചുകൊണ്ട് ഇരിക്കുന്നതുകൊണ്ട് റിസർവേഷൻ മഹേഷ് അഥവാ റീമ എന്ന പേരിൽ അറിയപ്പെടുന്നു. ഇത്തവണ...
ആർ.പി.ശിവകുമാർ ചലനത്തിനുള്ള വേവലാതികളെ പല രൂപത്തിൽ പ്രകടമാക്കുകയും പ്രശ്നാത്മകമാക്കുകയും ചെയ്യുന്ന ഒരു തലം അസീം താന്നിമൂടിന്റെ കവിതകളിൽ കാണാം.സ്ഥാവരമായ ഒരു അവസ്ഥയിൽനിന്ന് ജംഗമമായ മറ്റൊരവസ്ഥയിലേക്ക് പരിണമിക്കാനുള്ള പിടച്ചിലിനെ അനുസ്മരിപ്പിക്കുന്നതാണ് അതിന്റെ ആദ്യത്തെ തലം. സ്ഥലപരമെന്നോ തിരച്ഛീനമെന്നോ...
ബി. മധുസൂദനന് നായര്‍ ചെറുപ്പകാലം മുതല്‍ ചലച്ചിത്രഗാനങ്ങള്‍ എനിക്ക് ഒരുഹരമായിരുന്നു. സ്കൂള്‍, കോളേജ് ക്ലാസ്സുകള്‍ ഉപേക്ഷിച്ചും വീട്ടിലറിയതെയും ഞാന്‍ സിനിമകള്‍ കാണാന്‍പോകുന്നത് പതിവായി. ആ ചിത്രങ്ങളിലേയും എനിക്ക് കാണാനുമാകാത്ത മറ്റ് ചിത്രങ്ങളിലേയും ഗാനങ്ങള്‍ ഇടയ്ക്കിടെ കേട്ടിട്ട്...
വി. ആർ. സന്തോഷ് എ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമയുടെ ആദ്യപ്രദർശനം പോലെയായിരുന്നുആദ്യ നിരയിൽഅറുപതു വയസുള്ളവരും അടുത്ത നിരയിൽമധ്യവയസ്ക്കരുംഅതിനിടയിൽപതിനഞ്ചു വയസുകാരനും ഞെരുങ്ങിയിരുന്നു.ബാത്തു റൂമിൽവെള്ളം വീഴാൻ തുടങ്ങിയപ്പോൾആദ്യ രണ്ടു നിരക്കാർതല പൊക്കിയതിനാൽപതിനഞ്ചു വയസുകാരന്ഒന്നും കാണാൻ കഴിഞ്ഞില്ലഅവർ ആണുങ്ങൾനോക്കിവറ്റിക്കാൻ ശേഷിയുള്ളവരെന്ന്ആ...
എം.ആർ.രേണുകുമാർ പങ്കിടാനാവാത്ത ആസക്തികൾ മനസ്സിന്റെ തൃഷ്ണകളും ആസക്തികളും താൽക്കാലികമായിട്ടെങ്കിലും ശമിക്കണമെങ്കിൽ ശരീരമൊരു മധ്യവർത്തിയാകേണ്ടതുണ്ട് എന്ന തോന്നലിനെ ഒന്നുകൂടെ ഉറപ്പിക്കുന്നു അർജന്റീനിയൻ സംവിധായിക മോണിക്ക ലെയ്രാന യുടെ ‘ദി ബെഡ്'(2018) എന്ന സിനിമ. പ്രായത്തിന്റെയും അസുഖങ്ങളുടേയും പരിമിതികളെ...