കവിത
വില്ലോമരത്തോപ്പിലെ പെൺകുട്ടി

സുരേഷ് നാരായണൻ
നിങ്ങളുടെ ക്യാമ്പസിനുള്ളിലെ പൂക്കളെക്കാൾ കൂടുതൽ
ലഘുലേഖകൾ എൻറെ കൈയിൽ ഉണ്ടാകും.
പേനകളെക്കാൾ കൂടുതൽ തോക്കുകൾ എൻറെ കൂട്ടരുടെ കൈകളിലും.
രക്തം കൊണ്ടെഴുതുന്ന
ഞങ്ങളുടെ പരീക്ഷകൾക്കിടയിൽ നിങ്ങളുടേതു പോലെ
ആറുമാസ ഇടവേളകൾ ഇല്ലേയില്ല.
ഞങ്ങൾ ഹോസ്റ്റലുകൾ അഥവാ
ഒളിവിടങ്ങൾ മാറി മാറിക്കൊണ്ടേയിരിക്കും.
ഞാൻ വില്ലോമരത്തോപ്പിലെ പെൺകുട്ടി.
പ്രണയങ്ങൾക്കും പുസ്തകങ്ങൾക്കും ഇടയിൽ
നിങ്ങളുടെ ലഹരീ ജീവിതം
ഒഴുകുമ്പോൾ,
ഞാൻ ഓടിക്കൊണ്ടിരിക്കുന്നു
അല്ല ,
ഞങ്ങൾ ഓടിക്കൊണ്ടേയിരിക്കുന്നു.

littnow
Continue Reading
Uncategorized4 years agoഅക്കാമൻ
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ3 years agoമൈക്ക് ഉച്ചത്തിലാണ്
ലോകം4 years agoകടൽ ആരുടേത് – 1
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
സിനിമ3 years agoഅപ്പനെ പിടിക്കല്
ലേഖനം4 years agoതൊണ്ണൂറുകളിലെ പുതുകവിത





















You must be logged in to post a comment Login