സാഹിത്യം
ജെൻഡർ ഏതുമാകട്ടെ,
ടെൻഡർ ആവുക!

മോചനത്തിന്റെ സുവിശേഷം 3
സുരേഷ് നാരായണൻ
കണക്കു പരീക്ഷ
പത്താം ക്ലാസിൽ വച്ച് ഒരിക്കലും അവസാനിക്കുന്നതല്ല അത്.
അതപ്പോൾ ആരംഭിച്ചിട്ടു
പോലുമുണ്ടാകില്ല.
ഒരാൾ നമ്മുടെ മുമ്പിൽ വന്ന്
കൈനീട്ടുമ്പോഴാണ് ശരിയായ
കണക്കു പരീക്ഷ തുടങ്ങാനുള്ള
മണിയടിക്കുക.
“എനിക്കു വിത്തിട്ടവനേ ,
വെള്ളം കോരിയോനേ,
തടമെടുത്തോനേ ,
ചോല വെട്ടിയോനേ ,
പൂക്കും വേദനകളിലേക്ക്
ശലഭങ്ങളെ അയച്ചോനേ,
തേനറ തുറന്നുകൊടുത്തോനേ”
ഇതിൽ എത്ര ‘നേ’ ഉണ്ട്
എന്ന് വളഞ്ഞ ചോദ്യമാവുക!
ജെൻഡർ ഏതുമാകട്ടെ,
ടെൻഡർ ആവുക!
നീ എത്ര കോരിക്കുടിച്ചാലും
നിൻറെ ഉള്ളിലെ കിണറിന്
ദാഹിച്ചു കൊണ്ടേയിരിക്കും.
നക്ഷത്രങ്ങളോ നഗരക്കാഴ്ചകളോ ഒന്നും നിൻറെയുള്ളിലുള്ള കുഞ്ഞിൻറെ കൈകാലിട്ടടിക്കൽ ശമിപ്പിക്കുകയില്ല.
ഭൂമിയിൽ ചവിട്ടിനിൽക്കുക നീ;
മസൃണമായ അതിൻറെ വേരുകളിൽ നിന്ന് ഊറിവരുന്ന നന്മയെ
ശരീരമുൾക്കൊള്ളുന്നത് അറിയുക.
കടലിനെ പോലെ ക്ഷോഭിക്കാതെയും
കാറ്റിനെപ്പോലെ അലറാതെയും മഴയെപ്പോലെ കരയാതെയും
ഇരിക്കുക.

രണ്ടു വിധവകൾ
രണ്ടു വിധവകൾ കണ്ടുമുട്ടി.
സന്തോഷത്തിൻറെയും
സങ്കടത്തിൻറെയും.
പുറത്ത് രാത്രി കാത്തുനിൽക്കുന്നതറിയാതെ അവർ
പങ്കാളിപ്പരാതികൾ
പറഞ്ഞുകൊണ്ടേയിരുന്നു.
പിറ്റേന്ന്
തങ്ങൾക്കാകുവോളം മുറുകെ കെട്ടിപ്പിടിച്ച്
അപരൻറെ മണം മൂക്കിൽ നിന്നും
ചോർന്നുപോകാതെ ശ്രദ്ധിച്ചുകൊണ്ട് അവർ പരസ്പരം പിരിയാൻ തുടങ്ങവേ
നീ ഒരുകുടം ദാഹവുമായി
മുൻപിലുള്ള വഴി മുറിച്ചു കടന്നു.
ദീർഘനിശ്വാസം വിട്ടുകൊണ്ട് അവർ
നിന്നരികിലേക്ക് ഓടിയെത്തി.
അനുഗ്രഹിക്കപ്പെട്ട ഒലീവ് മരത്തിന്റെ
ചില്ല കൊണ്ടവർ നിന്നെ സ്പർശിച്ചതും,
സങ്കടംപ്പൂക്കൾ ഒന്നൊന്നായ് പൊഴിഞ്ഞുവീണ്
നീ ദാഹമില്ലാത്തവൾ ആയി!
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക
littnowmagazine@gmail.com
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം3 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
You must be logged in to post a comment Login