കഥ
നായച്ചൻ
രാഹുൽ ഒറ്റപ്പന
വര : സാജോ പനയംകോട്
പച്ചവിരിച്ച നെൽപ്പാടങ്ങൾക്ക് നടുവിലൂടെ തലങ്ങനെയും വിലങ്ങനെയും അവയെ മാന്തിപ്പറിച്ചു കടന്നു പോകുന്ന റോഡുകൾ. ചുവന്ന പൂഴിമണലിൽ കാറ്റാഞ്ഞ് വീശിയത് കൊണ്ടാണോ അറിയില്ല, സന്ധ്യയായെന്ന് രാപ്പക്ഷിയുറക്കെ വിളിച്ചു കൂവിയത് കൊണ്ടാണോ അറിയില്ല, ഒരു ഗ്രാമമാകമാനം ചുവന്നു തുടുത്തു നിൽക്കുകയാണ്. വഴിവക്കിലെ പീഡികത്തിന്നയിൽ കുറച്ചുപേർ നിൽപ്പുണ്ട്. അവരുടെ വെളുത്ത ഷർട്ടും മുണ്ടിലും ആ ചിങ്കാരമയം പ്രതിഫലിക്കുന്നുണ്ട്.
തൻ്റെ കയ്യിലിരുന്ന പൊതിയിലെ നിലക്കടലകൾ ഇരുകയ്യിലേക്കിട്ട് തിരുമി ഊതിപ്പറപ്പിക്കുന്നതിനിടയിലാണ് വിജയൻ്റെ കാഴ്ചകളിലൊരുവൻ ഉടക്കിയത്.
ദേ ആ പോകുന്നത് നായച്ചനല്ലെടോ വിശ്വ…? ഇയാളുടെ സമരം ഇനിയും കഴിഞ്ഞില്ലേ… കുറേയധികം നായകളേം കൂട്ടി രാവിലെ മുതൽ വൈകം വരെ സമരം ചെയ്യല് തന്നെ സമരം ചെയ്യൽ. നോക്ക് നോക്ക് ഇപ്പൊ അയാളും ഒരു നായയെ പോലെ ആയി അല്ലെ.
പരമ നീതി പീഡത്തിന് മുന്നിൽ അന്ധിയാവോളം ഉറക്കെ കുരച്ചും, കഴുത്തിൽ ഒരു ലെതർ ബാഗും തൂക്കിയിട്ടു അൽപ്പം മുന്നോട്ട് വളഞ്ഞു നാക്ക് പുറത്തേക്കിട്ട്, ഒരു കൂട്ടം നായ്ക്കൾക്കൊപ്പം അണച്ചണച്ച് നടക്കുന്ന അയാളുടെ നടത്തം കണ്ടാൽ ഒരു നായ തന്നെയാണെന്നെ ആർക്കും തോന്നു.
അല്ലേലും വിജയേട്ട, ഇങ്ങനെയുള്ള പട്ടികേസിനെയൊക്കെ ആരാ തിരിഞ്ഞു നോക്കുക. വീടിനും വേണ്ട നാടിനും വേണ്ട എന്നാലും അഹമ്മതിക്കൊട്ടും കുറവുമില്ല. ഇത്രയൊക്കെ നാണം കെട്ടിട്ടും നാണ്ണമില്ലാണ്ട് നടന്നു പോണ കണ്ടില്ലേ.
അയാളുടെ യാത്രകളൊക്കെ ഇപ്പൊ നടന്നിട്ടാനെടോ അലി. അയാളെയും അയാളുടെ നായകളെയും ആരും വണ്ടിയിൽ കയറ്റാറില്ല.
എന്താ വിശ്വെട്ട, വിശ്വെട്ടന് അയാലോടോരു ചായ്‌വ്. നിങ്ങളും അയാൾക്കൊപ്പം കൂടിയോ…
ഛി… തോന്ന്യാസം പറയുന്നോ…
ഹേ അതുകൊണ്ടല്ല നിങ്ങടെ ശബ്ദത്തിലൊരു സൗമ്യത അത് കൊണ്ട് ചോദിച്ചു പോയതാ…
അതെങ്ങന, ആൾക്കാരോടൊക്കെ ഇത്തിരി സൗമ്യമായി പെരുമാറണം എന്ന പാർട്ടിയുടെ ഇപ്പോഴത്തെ നിർദ്ദേശം തിരഞ്ഞെടുപ്പല്ലേ വരുന്നത്. വോട്ട് കിട്ടണേൽ ഇതല്ലാതെ വേറേന്ത് മാർഗം. ഹ ഹ ഹ…
വോട്ട് കിട്ടാൻ വേറെയും മാർഗമുണ്ട് വിശ്വേട്ട…അതാകുമ്പോ നിങ്ങളും ഫെയ്മസ് ആകും.
ആഹാ അത് കൊള്ളാലോ… ആ മാർഗ്ഗമെന്താന്നൊന്ന് പറഞ്ഞു താടോ…എനിക്കൊരു കസേര കിട്ടിയാൽ തനിക്കും ഗുണമുണ്ടെന്ന് മറക്കണ്ട.
ദേ ആ നായച്ചനെ നോക്കിയേ അത് തന്നെ മാർഗ്ഗം. ഇപ്പൊ ചില പാർട്ടിക്കാരും ഉപയോഗിക്കുന്ന തന്ത്രങ്ങളിൽ ചിലതാ ഇത്.
താനെന്താടോ ഈ പറഞ്ഞു വരുന്ന. എനിക്കൊന്നും മനസ്സിലാകുന്നില്ല. അയാളെ കാണുന്ന തന്നെ നാട്ടുകാർക്ക് ശകുനമാണ് അപ്പോഴാണ് അയാളെ കാട്ടി വോട്ട് നേടൽ.
അത് വിശ്വെട്ടൻ ഈ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് ആകാത്ത കൊണ്ട് തോന്നുന്നേയ. കഴിഞ്ഞിടവരെ അയാൾക്കൊപ്പം സമരം ചെയ്യാൻ ആരും ഇല്ലായിരുന്നു എന്നത് സത്യം തന്നെ. ഇന്നൊന്ന് കേറി നോക്കിയേ… സകലമാന ആണും പെണ്ണും, ആക്ടിവിസ്റ്റ്കളും, നവോത്ഥാന നായകരെന്ന് നടിക്കുന്നവരും, സോഷ്യൽ മീഡിയ പ്രമുഖരും തുടങ്ങി ബ്ലോഗറൂം വ്ലോഗറും വരെ അയാടെ പിന്നിലുണ്ട്. ഇന്നേ അയാളൊരു സെലിബ്രിറ്റി ആണ്, സെലിബ്രിറ്റി.
ഹോ ഇവന്മരോക്കെ ഇത് എന്തറിഞ്ഞിട്ട ഇയാളുടെ പുറകെ… ഈ നാറ്റക്കേസിനും കൂട്ട് നിൽക്കാൻ ആൾക്കാരോ…? നമ്മളെന്തെലും ചെയ്ത ഹോ ഹൊ വേറെ ആരേലും ചെയ്ത ആഹാ… ഇവനൊക്കെ നല്ലതും ചീത്തയും കണ്ടാലറിയില്ലെ…?
അതിപ്പോ ആർക്കാ അറിയാത്ത വിശ്വെട്ട…കഴിഞ്ഞ ദിവസം കൂടി ഒരു ചാനലിൽ അയാള് വിളിച്ചു പറഞ്ഞേയുള്ളൂ. ഭരണഘടനയിൽ എന്തിനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന്…അതുകൊണ്ടാണ് താൻ ഇതിന് വേണ്ടി പോരാട്ടം നടത്തുന്ന എന്ന്.
എന്ത്..? മനുഷ്യനും മൃഗത്തിനും രതിയിലേർപ്പെടാൻ അനുവദിക്കണം എന്നോ…? എന്തൊരു കാലമാണോ ഇത്… കലിയുഗത്തിൽ പലതും നടക്കുമെന്ന് കേട്ടിട്ടുണ്ട് കാണുന്ന ഇതാദ്യ…ഒക്കെ നേടാൻ ഒരു ന്യായവും ഭരണഘടന. അല്ലേലും ഇവന്മാരോക്കെ അതൊക്കെ ഒന്ന് വായിച്ചിട്ട് വേണ്ടെ… എന്തിനും ഏതിനും പൊക്കിപ്പിടിക്കുന്ന ഒന്നാക്കി മാറ്റുവാണ് നമ്മുടെ ഭരണഘടനയെ. അതെങ്ങനെ നമ്മുടെ പാർട്ടിയുടെയും മുഖ്യ ആയുധവും അത് തന്നെയല്ലേ…
ഹൊ എൻ്റെ വിശ്വേട്ടാ അതൊക്കെ നിങ്ങടെ തോന്നലാ… ഏതോ രാജ്യത്തെ ഒരു സയൻ്റിസ്റ്റും സൈക്കോളജിസ്റ്റുമോക്കെ പറഞ്ഞത്രേ ഇതൊക്കെ മനുഷ്യനിൽ കാണുന്ന ഒരു രോഗമാണെന്ന്. അതും ഏതോ ജീനിൻ്റെ അഭാവം കൊണ്ട് ഉണ്ടാകുന്ന…
എടോ അലി ഇതിന് പച്ച മലയാളത്തിൽ ലൈംഗിക ദാരിദ്ര്യം എന്ന് പറയും. അതൊന്നുമൊരു രോഗമല്ലെടോ. എന്നിട്ട് സയൻ്റിസ്റ്റ് പറഞ്ഞത്രേ…ശെരിയാണ് ജീനിൻെറ അഭാവം കൊണ്ടല്ല ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗങ്ങളാണ് ഇതൊക്കെ. നേരെ ചൊവ്വേ ഇവനൊക്കെ ആരേലുംമൊന്ന് പറഞ്ഞു കൊടുത്തിരുന്നേൽ. അതെങ്ങന നേരെയാക്കണ്ടവനും പബ്ലിസിറ്റിക്ക് വേണ്ടി കേറി തൂങ്ങുവല്ലെ…
നിങ്ങൾക്ക് വോട്ട് വേണോ… എങ്കിൽ ഇതൊക്കെ കണ്ടില്ലെന്നു നടിക്കണം. ഇല്ലേലെ അയാളെ വേറെ പാർട്ടിക്കാരു കൊണ്ടുപോകും. അല്ലേലും ഇതൊന്നും നമ്മുടെ വീട്ടിലുള്ളോർക്കല്ലല്ലോ നടക്കുന്ന. പിന്നെന്തിന് വിഷമിക്കണം. നമ്മുടെ പാർട്ടിയിലെ പിള്ളേരും ഇതൊക്കെ അനുകൂലിക്കുന്നുണ്ടെന്ന കേട്ടെ. നിങ്ങളിവിടെ നിൽക്ക് ഞാനിപ്പോ വരാം.
ഹേ നായച്ചാ…നിങ്ങടെ സമരം എവിടെവരെയായി..? ഉടനെ വിധി ഉണ്ടാകുമോ..?
ആലിക്ക, ഞങ്ങടെ കാലം വരും ഞങ്ങളെ കളിയാക്കിയോർക്ക് മുന്നിൽ ഞങൾ വരും.
അതിനു നിങ്ങളെ ആര് കളിയാക്കുന്നു. നിങ്ങൾക്കൊപ്പം നിൽക്കാനല്ലെ ഞങ്ങളുള്ള. ഇപ്പൊ കൂടി വിശ്വെട്ടൻ പറഞ്ഞെ ഉള്ളൂ നിങ്ങൾക്കൊപ്പം നിൽക്കണമെന്നും. നിങ്ങൾക്ക് വേണ്ട ആവിശ്യം നടത്തി തരണമെന്നും. അതിൻ്റെ ഭാഗമായി നിങൾ പോലും വിചാരിക്കാത്ത തീരുമാനങ്ങളാണ് പാർട്ടി കൈക്കൊണ്ടിട്ടുള്ളത്.
ആലിക്ക, നിങൾ എന്നെ പരിഹസ്സിക്കുകയാണോ…
ഹേ അല്ല നായച്ച, നിങ്ങൾക്കായി ഒരു സംഘടന രൂപീകരിക്കാനും നിങ്ങടെ വിഭാഗത്തിന് മനുഷ്യമൃഗങ്ങളെന്ന ലിംഗം നിശ്ചയിക്കാനും, പാർട്ടി തീരുമാനിച്ചിട്ടുണ്ട്. നിങൾ ഞങ്ങൾക്കൊപ്പം നിൽക്കുമോ എന്ന് അറിയാനാണ് ഞാനിപ്പോ ഇങ്ങോട്ട് വന്നത്.
ഞങ്ങടെ ആവിശ്യം അംഗീകരിക്കുന്ന ഏതു പാർട്ടിക്കൊപ്പവും ഞങൾ നിൽക്കും ഇത് നായച്ചൻ്റെ വാക്കാണ്.
എങ്കിൽ മനുഷ്യ മൃഗങ്ങൾ ഓടിക്കളിക്കുന്ന ഒരു ഭൂമിയായി ഇതിനെ നമ്മൾ മാറ്റും. ഇത് പാർട്ടിയുടെ ഉറപ്പാണ്.
അടുത്ത ആഴ്ചയിലെ പത്ര വാർത്തകൾ ഇതായിരുന്നു.
ലിംഗനീതി അംഗീകരിച്ചിരിക്കുന്നു. പ്രായപൂർത്തിയായ മനുഷ്യന് അവൻ്റെ ഇച്പ്രകാരം എത് മൃഗവുമായി ഇണചേരാം.
കാലം കോലം കെട്ടുമ്പോൾ പലകോലങ്ങളും കാണേണ്ടി വന്നേക്കും നീതി പീഠവും കണ്ണ് കെട്ടിയിട്ടാണ് പിന്നെന്താ നമുക്കൊന്ന് കെട്ടിയാൽ…?
littnow.com
littnowmagazine@gmail.com
You must be logged in to post a comment Login