കവിത
സഞ്ചാരം
എസ് . ജോസഫ്
മരുഭൂമിയിലെ കൂടാരത്തിൽ ഞാനും
ഏകാകിനിയായ രാത്രിയും
അവളുടെ ഉടലിന് തണുപ്പ്
വസ്ത്രത്തിൽ ചന്ദ്രനും നക്ഷത്രങ്ങളും
അവൾ നഗ്നയായി എന്റെ മേലേ കിടന്നു.
ഒരു പുതുപ്പു മാതിരി മൂടി
തണുക്കുന്നു ഞാൻ പറഞ്ഞു
തണുക്കട്ടെ അവൾ പറഞ്ഞു
ഞാൻ ചത്തുപോകും
ചാകട്ടെ
അതു പറഞ്ഞ് അവൾ എന്നെ ഉമ്മവച്ചു.
പുലർച്ചയ്ക്ക് അവൾ എണീറ്റു പോകുമ്പോൾ
ഞാനെന്റെ ഒട്ടകപ്പുറഞ്ഞ് കിഴക്കോട്ട് ലക്ഷ്യം വച്ചു.
എന്റെ കലണ്ടർ പ്രകാരം കാര്യങ്ങൾ സംഭവിച്ചില്ല.
ഋതുക്കൾ തമ്മിൽ യുദ്ധം ചെയ്തു ,
ദിവസങ്ങൾ മാറി മറിഞ്ഞു.
പർവ്വതങ്ങൾ ഇല്ലെന്നു കരുതിയിടത്ത് പർവ്വതങ്ങൾ ,
നദികൾ ഉണ്ടെന്ന് കരുതിയിടത്ത് മണൽക്കൂനകൾ,
മനുഷ്യരില്ലാത്ത ഗ്രാമങ്ങൾ.
ഒട്ടകവും ഞാനും
littnow
Continue Reading
You must be logged in to post a comment Login