സാഹിത്യം
കവിതയുടെ തെരുവ് 9

കുരീപ്പുഴ ശ്രീകുമാർ
പുഞ്ചിരി
ഫില്ലിസ് ആല്റ്റ്മാന് (ദക്ഷിണാഫ്രിക്ക)

ഇന്ത്യന്‍ അവസ്ഥകളെ ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ കവിതയെഴുത്തുകാരിയാണ് ഫില്ലിസ് ആല്റ്റ് മാന്‍. തൊഴിലാളി സംഘടനാ പ്രവര്‍ത്തകയായ അവരും കവിതയുടെ തെരുവിലുണ്ട്. 1919 ല്‍ ജനിച്ച ഫില്ലിസ് 1999 ല്‍ മരിച്ചു. കരുണയും ക്ഷോഭവും പ്രകാശിക്കുന്ന കവിതകള്‍ അവര്‍ കുറിച്ചിട്ടു. കവിയും രാജ്യസഭാംഗവുമായ ബിനോയ് വിശ്വമാണ് ഫില്ലിസിന്റെ കവിത മലയാളപ്പെടുത്തിയത്.
ഈ കവിതയുടെ പ്രകാശനവേളയില്‍ ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമര പോരാളിയും ഇന്ത്യയിലെ സ്ഥാനപതിയുമായ ഹാരിസ് മജക്കിയുംഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഞാനീ കവിത ചൊല്ലിയിരുന്നു.
പുഞ്ചിരി
അന്നവള്‍ക്ക്
പതിനാലു വയസ്സായിരുന്നു.
ജീവന് ത്രസിക്കുന്ന
ദേഹത്തു നിന്നും
അവളുടെ ഗര്‍ഭപാത്രത്തെ
അവര്‍ പിഴുതെറിഞ്ഞപ്പോള്‍.
നാസി പട്ടാളത്തിലെ
ചെന്നായ്ക്കളുടെ വിശപ്പടക്കാന്‍
അവര്‍ പിന്നീടവളെ
ഒരു വേശ്യാലയത്തിലേക്ക്
തള്ളി വിട്ടു.
ഞാന്‍ അവളെ കാണുമ്പോള്‍
അവള്‍ക്ക് വയസ്സ് ഇരുപത് ആയിരുന്നു.
എന്നോട് അവള് യാതൊന്നും
പറഞ്ഞില്ല.
വെട്ടിത്തിളങ്ങുന്ന വെയിലുള്ള
ദിവസങ്ങളിലൊന്നില്‍
കുളിപ്പിച്ച്,
പുതു വസ്ത്രവും ഭക്ഷണവും നല്കി
ഉദ്യാനത്തിലെ കസേരകളിലൊന്നില്‍
അവര്‍ അവളെ
കൊണ്ടിരുത്തിയതായിരുന്നു.
ഞാന്‍ ചാരത്തേക്ക് ചെന്നപ്പോള്‍
അവള് മൃദുവായി പുഞ്ചിരിച്ചു.
ഭീതി നിഴലിക്കുന്ന പുഞ്ചിരി.
ദയ വഴിഞ്ഞൊഴുകുന്ന പുഞ്ചിരി.
കൊടും ക്രൂരതയുടെ നിഴല്‍
പ്രതിബിംബിക്കൊന്നൊരു പുഞ്ചിരി.
നിങ്ങള്‍ ആ പുഞ്ചിരി
കണ്ടിരുന്നെങ്കില്‍
അവളുടെ മേലാളനാണ്
നിങ്ങളെന്നു നിനയ്ക്കുവാന്‍
ഒരിക്കലും നിങ്ങള്‍ക്ക്
ധൈര്യമുണ്ടാകുമായിരുന്നില്ല.
ഒരിക്കലും.

littnow
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം3 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
You must be logged in to post a comment Login