കവിത
ഒറ്റപ്പെടല്‍

രാജന് സി എച്ച്
ഒറ്റയ്ക്കാവുമ്പോള്‍ ഞാന്‍
വളരെയേറെയടുപ്പമുള്ള
ഒരാളോട്
സംസാരിച്ചു തുടങ്ങും.
എത്രവേണമെങ്കിലും
എനിക്കയാളോട് സംസാരിക്കാം.
തര്‍ക്കത്തിലേര്‍പ്പെടാം.
യോജിക്കുകയോ
വിയോജിക്കുകയോ ആവാം.
ഇടയ്ക്ക് പരസ്പരം മാറിപ്പോയതു പോലെ
ആ ഞാനോ ഈ ഞാനോ
ശരിയായ ഞാനെന്ന് ആശങ്കയാവും.
അപ്പോള്‍ കാഴ്ച്ചയ്ക്ക്
മറ്റൊരു മാനം തെളിയും.
ചിലപ്പോഴൊക്കെ വിക്കും.
ഒച്ചപ്പെടും.
ആംഗ്യം കാട്ടും.
ശരീരഭാഷയെന്നത്
വിവര്‍ത്തനത്തിനു വഴങ്ങില്ലെന്ന്
ബോധ്യമാവും.
അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളുമായി
ബാബേലെന്നതു പോലെ
കലങ്ങിപ്പോവും.
മൗനം തിരശ്ശീല വീഴ്ത്തും.
ഒറ്റയ്ക്കാവുമ്പോള്‍ മാത്രം
നമ്മളത്രമാത്രം
കൂട്ടാവുന്നതെന്തുകൊണ്ടാവും?
പുറമേ നിന്നാരാനുമെത്തിയാല്
നമ്മിലാരെങ്കിലുമൊരാള്
ഒളിച്ചിരിക്കുമിടമെങ്ങാവും?
ആള്‍ക്കൂട്ടത്തിലായാലും
ഒറ്റപ്പെടുമ്പോള്‍
പെട്ടെന്നു പ്രത്യക്ഷപ്പെടുന്നതെങ്ങുനിന്നാവും?
പരസ്പരം പങ്കുവെക്കാനാവാത്ത വിധം
നാമെന്നാവുമിനിയൊറ്റപ്പെടുക?

littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക
littnowmagazine@gmail.com
Balakrishnanmokeri
May 23, 2022 at 1:17 pm
Touching,sir.(@Rajan CH)
DR. B. V. BABY
May 24, 2022 at 6:14 am
അയ്യപ്പൻ എന്നുമെന്നും എനിക്ക് ഒരു ചോദ്യം ചിഹ്നം ആയിരുന്നു. ആരുമാരെയും കുസാത്ത, എന്തിനെയും അല്പം നോവിക്കുന്ന വെയിലിൽ തളരാത്ത ഒരു തൊട്ടാവാടി. ആ ആൽമാവിന് നിത്യ ശാന്തി നേരുന്നു.