കവിത
അതേ പടി
പ്രസാദ് കാക്കശേരി
അതേപടി തന്നെ..
ഒരേയൊരു ഭാഷ
അതിൻ മിടിപ്പുകൾ
ചിറി വിളർച്ചകൾ
ഒരൊറ്റ വേഷത്തിൽ
കുടുങ്ങും ദേഹങ്ങൾ
അകം പുതയ്ക്കുന്ന
മെഴുക് രൂപങ്ങൾ
ഒരേയൊരു മതം
വിധിച്ച പ്രാർത്ഥന
വധിച്ച ബോധ്യങ്ങൾ
ഒരേ പാട്ട്
സ്വരഭേദമറ്റ ഭയവിചാരങ്ങൾ
ഒരേ മട്ടിൽ താളം
പൊരുളറിയാത്ത
വികാര ശയ്യകൾ
നിതാന്തമാം ധ്യാനം
അനുനയം മാറിൽ
മുനപ്പ് തോക്കുകൾ
ഒരേ പടിയോരം..
നടുവുളുക്കീട്ടും
പിടിച്ച് നിൽക്കുന്നു
അതേ പരിക്കുകൾ..!
littnow.com
littnowmagazine@gmail.com
Continue Reading
You must be logged in to post a comment Login