കവിത
കച്ചോടം

കരീം അരിയന്നൂർ
ഇറച്ചി കച്ചവടം
സൈതലവിൻ്റെ ആദൃ
ഭാരൃ ബീവാത്തു ഓൻ്റെ
ദുൽമിൽ നൊന്ത് പിടഞ്ഞ്
തലാഖ് ചൊല്ലിയപ്പൊൾ
കാരൃങ്ങള് ചോദിക്കാൻ
ചെന്നോരൊട് ബിവാത്തു
കരഞ്ഞു പറഞ്ഞത്
കേട്ട് നാട്ടുകാർ പോലും
വായ് പൊളിച്ചു നിന്നു
ഒന്നും മിണ്ടാതെ നിന്ന
സൈതലവി ചൂണ്ടയിൽ
കുടുങ്ങാത്ത മത്സ്യത്തെ
പോലെ പൊങ്ങി താഴ്ന്നു
കാലം കമഴ്ത്തിയ
കലണ്ടറിൽ നാടിൻ്റെ
ഓർമ്മകള് നടന്നു
മറഞ്ഞത് വേഗത്തിൽ
ബിവാത്തു മനം നൊന്ത്
അള്ളാഹുവിന്റെ ക്യപ
ക്കായി കരഞ്ഞു പ്രാർത്ഥിച്ച
രാത്രികളിൽ നിസ്കാര
പായ കണ്ണീരിൽ പൊടിഞ്ഞു
നല്ല അടക്കമുള്ള
പുതുപ്പെണ്ണിൻ്റെ മുഖം
പോലും തട്ടത്തിരയിൽ
നാട്ടുകാർ കാണുന്ന-
തിനു മുന്നെ അലവി
നഗരത്തിൽ കച്ചോടം
ഒരിങ്ങി തുടങ്ങീരുന്നു
ഓളുമൊത്തുളള കോഴി
കച്ചവടം പട്ടണ
ത്തിൽ പൂരക്കൊടി നാട്ടി-
യപ്പോൾ കൂട്ടുകാരൻ്റെ
കൈതാങ്ങിൽ കച്ചോടം
പെറുക്കി തിന്നു നടന്ന
മാംസ കോഴികളെ
ഇറക്കി കൊഴിപ്പിച്ചു
പുതുപ്പെണ്ണിൻ്റെ മുഖം
മരിച്ച പുഴയുടെ
കണ്ണുനീർ പരപ്പിലെ
ഉറവ പോലെയായി
പുത്യേ മാംസങ്ങൾ തേടി
നടന്ന ബലാലുകൾ
സൈയ്താലിൻ്റെ കച്ച
വടത്തിൽ ഭ്രമിച്ചിട്ട്
നഗരങ്ങളിലേക്ക്
ചേക്കേറുമ്പോൾ പുതു
പെണ്ണു പിറുപിറക്കും
“നടന്നു തിന്നു നടക്കണ
കോഴീൻ്റെ ഇറച്ചികൾ
തിന്നുമ്പൊൾ സൂക്ഷിച്ചോ
തൂറ്റലു വരും,പനിം”

littnow.com
littnowmagazine@gmail.com
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login