സാഹിത്യം
കവിതയുടെ തെരുവ് 14

കുരീപ്പുഴ ശ്രീകുമാർ
തെരുവിന്‍റെ വടക്കുപടിഞ്ഞാറേ മൂലയില്‍ ഒരു കവി ഗ്രന്ഥസാഹിബ്
മറിച്ചിരിക്കുന്നുണ്ട്… തലപ്പാവും കൃപാണവുമൊക്കെയുണ്ട്.ആദ്ധ്യാത്മിക
കാര്യങ്ങളിലെന്ന പോലെ ജീവിതകാര്യങ്ങളിലും ശ്രദ്ധാലുവാണ്.
പഞ്ചാബ് സിന്ധ് ബാങ്കിന്‍റെ സ്ഥാപകരിലൊരാളാണ്. സാഹിത്യ അക്കാദമി
പുരസ്ക്കാര ജേതാവാണ്. പത്മവിഭൂഷണ്‍ ബഹുമതിയാല്‍ അലംകൃതനാണ്.
പ്രണയം ഒളിപ്പിച്ച ഒരു പൂവിനെ കവി താലോലിക്കുന്നുണ്ട്.
പഞ്ചാബി ഭാഷയ്ക്ക് മറക്കാന്‍ കഴിയാത്ത പേരാണ് മഹാകവി ഭായ് വീര്‍ സിംഗ്.
പൂവിതളെന്ന കവിത മലയാളപ്പെടുത്തിയത് പ്രമുഖ വിവര്‍ത്തകയായ ഇന്ദിരാ കുമുദ്.
പൂവിതൾ

നീയെന്നെ മന:പൂർവ്വം പറിച്ചെടുത്തതായിരുന്നു
ചില്ലയിൽ നിന്നും അടർന്നു മാറിയ എന്നെ
ആദ്യം നീയൊന്നു മണത്തുനോക്കി
പിന്നീട് ദൂരേക്ക് മാറ്റിവെച്ചു
അങ്ങനായിരുന്നൂ
നിന്നിൽനിന്നും ഞാനകന്നുപോയത്.
കാലടിയിലിട്ട് ചവിട്ടിയരച്ചും
ഓരോ ഇതളുകളായി പറിച്ചെറിഞ്ഞും നീ രസിക്കയായിരുന്നൂ
എങ്കിലും
നീ നൽകിയ സ്പർശനങ്ങൾക്ക് നന്ദിയുണ്ട്..
എന്നേക്കുമായി ആ ഓർമ്മകൾ സൂക്ഷിച്ചുവെയ്ക്കാമല്ലോ?
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം4 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
You must be logged in to post a comment Login