കവിത
എറണാകുളം ജംഗ്ഷനിൽ

ഏ വി സന്തോഷ് കുമാർ
കാത്ത്
ഇരിപ്പ്
ഇരിപ്പ് മാത്രമെയുള്ളു
കാക്കുന്നില്ലാരേയും
സമയത്തെ കാത്ത്
എന്ന് വേണമെങ്കിലാവാം
സമയത്തെ കാത്താലെന്ത്
കാത്തില്ലെങ്കിലെന്ത്
അതിങ്ങെത്തും
അതിന്റെ സമയമാകുമ്പോൾ
കാത്തുസൂക്ഷിക്കാൻ
പറ്റാത്ത ഒന്നിനെയാണല്ലോ
കാത്തിരിക്കുന്നത്
എന്നോർക്കുന്നതിലാണ്
അതിന്റെ ഒരിത്.
കാത്തിരിപ്പ്
ഒറ്റയ്ക്കാവൽ
ഏകാന്തത
ഒരമ്മ പെറ്റ മക്കൾ
കൈവള്ളയിൽ കോരിയ
ജലം പോലെ ഊർന്നു പോകുന്ന സമയത്തിന്റെ
കൂലിയില്ലാ കാവൽക്കാരൻ
സെലപ്സിഡ്രായിലെ
ജലഘടികാരം പോലെ
നിറയുന്നു ഒഴിയുന്നു
തുടരുന്ന കാത്തുനിൽപ്പ്
കമാഫ്ലാഷിൽ
അരയിൽ തോക്കുറ തിരുകിയ
ഒരു പോലീസുകാരൻ
അങ്ങോട്ടുമിങ്ങോട്ടും
നടക്കുന്നുണ്ട്
തുകലിന്റെ തോക്കുറ
ഏത് ജീവിയുടെ തുകൽ ?
അതിനെ കൊന്നത്
ഏത് തോക്ക് ?
ഏത് കൈ ?
തോക്കുറ
ഒഴിഞ്ഞതോ നിറഞ്ഞതോ?
നിറതോക്കോ
വെറും തോക്കോ ?
കാത്തിരിപ്പിന്റെ തോന്നലുകൾ
ആദിയുമന്തവുമില്ലാതെ
തുടരുന്നു
അതിന്റെ സമയമാകും വരെ.

littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com
Uncategorized5 years agoഅക്കാമൻ
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ4 years agoമൈക്ക് ഉച്ചത്തിലാണ്
ലോകം5 years agoകടൽ ആരുടേത് – 1
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
ലേഖനം5 years agoതൊണ്ണൂറുകളിലെ പുതുകവിത
സിനിമ3 years agoഅപ്പനെ പിടിക്കല്‍






















You must be logged in to post a comment Login