കവിത
അന്തക വിത്ത്

കരീം അരിയന്നൂർ
അവൾ നിൽക്കുന്നിതാ
നരക വാതിലിനു
കാവലായ് അന്തക വിത്ത്
ആദി പാപത്തിൻ്റെ
കാമരൂപിണി ,അനന്ത
വിഹായസ്സിലെ ശുക
നക്ഷത്രത്തേ കെടുത്തിയ
വിഷ കനൃക
ജൽപനങ്ങൾ കൊണ്ടു
മനുഷൃ മനസ്സുകളെ
ദുഷിപ്പിച്ച കുടില
നിങ്ങളറിയാതെ
ഇടയിലുണ്ടവൾ
ശബ്ദങ്ങൾ കൊണ്ട്
മാത്രം മനുഷൃർക്ക്
തിരിച്ചറിയാൻ പറ്റുന്നവൾ,
വെളിച്ചത്തെ ഭയന്ന
ഇരുട്ടിന്റ സന്തതി,
വിടന്മാർക്കു ദല്ലാളായി പ്രവർത്തിക്കുവൾ
പേരറിയിക്കാതെ
പൊരുളറിയിക്കാതെ
ഇരുട്ടിൽ പാതി
മുഖം മറച്ചു
സ്നേഹം പറഞ്ഞ്
അരികത്തു വന്നു
നിൽപ്പുണ്ട് നിങ്ങൾ പോലുമറിയാതെ
പ്രക്രതിയുടെ ആ
അന്തക വിത്ത്.

littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com
Uncategorized4 years agoഅക്കാമൻ
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ3 years agoമൈക്ക് ഉച്ചത്തിലാണ്
ലോകം4 years agoകടൽ ആരുടേത് – 1
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
സിനിമ3 years agoഅപ്പനെ പിടിക്കല്‍
ലേഖനം4 years agoതൊണ്ണൂറുകളിലെ പുതുകവിത






















You must be logged in to post a comment Login