കവിത
മൂന്ന് തുള്ളികള്‍

രാജന് സി എച്ച്
മഞ്ഞുതുള്ളി
മഞ്ഞുതുള്ളി
മതിയെനി_
ക്കെന്നു ഞാന്‍.
കൊണ്ടുപോകു_
മതിന് തണു_
പ്പെന്നു നീ.
സമ്മതം മൂളി
നമ്മള് പരസ്പരം
രണ്ടു കൈവഴി_
യായന്നു ജീവിതം.
കണ്ടുമുട്ടിയ_
തിപ്പോഴാണിങ്ങനെ:
കൊണ്ടുപോയ
തണുപ്പില്‍ നീ
നിശ്ശബ്ദ_
മുണ്മയായി
ശയിക്കുന്നേകാന്തമായ്.
കാണുമെന് കണ്ണില്‍
അത്രയും ഗൂഢമായ്_
ക്കാത്തുവെച്ചതാം
മഞ്ഞുനീര്ത്തുള്ളിയോ?
ഹേമന്തക്കുളിര്
മഞ്ഞു വീഴുമെ_
ന്നോര്ത്തിരിക്കുമ്പോഴേ
പെയ്തിറങ്ങീ
മഴയുടെ വൈഖരി.
വൃശ്ചികത്തി_
ന്നിലത്തുമ്പിലത്രയും
വിസ്മയാധീന_
മില്ല ശൈത്യക്കുളിര്.
കൂട്ടിയിട്ടു
കരീലകള്‍ കത്തിച്ച
കൂട്ടുവിട്ടു
തൊടിയില്പ്പുകച്ചുരുള്.
എത്രയാകിലും
കാലമച്ചാണിയ,_
റ്റെത്തിടാതായ്
ഋതുരാഗരാവുകള്.
ഒരിറ്റ്
വലിയ തുള്ളികള്‍ക്ക്
ഇലത്തുമ്പിലിരുന്നാടാന്
പ്രയാസമാണ്.
അവയെളുപ്പം
മണ്ണിലുതിര്ന്നലിയും.
എന്നാലെനിക്കാവുമോ
ഒരിറ്റു മിഴിനീര്ക്കണത്തിന്
നിന്റെ മിഴിപ്പീലിയില്‍?

littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ്നമ്പർ, ഫോട്ടോ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
പ്രസിദ്ധീകരിക്കുന്നവയിൽ കമൻ്റുകൾ എഴുതുക. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഞങ്ങൾ വലിയവില കല്പിക്കുന്നുണ്ട്.
littnowmagazine@gmail.com
Uncategorized4 years agoഅക്കാമൻ
സിനിമ3 years agoമൈക്ക് ഉച്ചത്തിലാണ്
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
ലോകം4 years agoകടൽ ആരുടേത് – 1
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
സിനിമ3 years agoഅപ്പനെ പിടിക്കല്‍
ലേഖനം4 years agoതൊണ്ണൂറുകളിലെ പുതുകവിത





















SANIL NADUVATH
January 31, 2022 at 3:01 am
👌