സാഹിത്യം
നിരാസം

കവിതയുടെ തെരുവ് 15
കുരീപ്പുഴ ശ്രീകുമാർ
തെക്കു പടിഞ്ഞാറേ തെരുവിലാണ് വിരല്‍ ചൂണ്ടി ഒരു വനിത നില്‍ക്കുന്നത്..
രൂപാ ഹാസന്. പൌരാണിക കന്നഡകാവ്യരീതികളെ ആശയം കൊണ്ടും
ആവിഷ്ക്കാരം കൊണ്ടും ചോദ്യം ചെയ്യുന്ന പുതിയ കവി.

നിരാസം / രൂപാ ഹാസൻ. (കന്നഡ)
അവർ സ്വന്തം ഇഷ്ടത്തിന്
ഗോളുകൾ അടിച്ചുകൊണ്ടേയിരുന്നു.
എല്ലാം അവസാനിപ്പിച്ചെന്ന് വീമ്പിളക്കി
നമ്മൾ പതിവുപോലെ നിശ്ശബ്ദരായിരുന്നു.
കളിയ്ക്കാതെത്തന്നെ തോറ്റതായി നടിച്ചു
അടിയ്ക്കാൻ പോകാതെ മൗനം പാലിച്ചു.
അവർ ജയപരാജയങ്ങളുടെ പട്ടികയുണ്ടാക്കി.
വെറുതേ ആടിയും ചിരിച്ചും കളിച്ചും ക്ഷീണിച്ചു.
മത്സരമില്ലാതെത്തന്നെ ജയിച്ചെന്നവകാശപ്പെട്ടു.
അവരപ്പോഴേ ജയോന്മാദത്തിലെത്തിയിരുന്നു.
നമ്മുടെ കയ്യിൽ പുതിയ തന്ത്രങ്ങളുണ്ടായിരുന്നു
എപ്പോൾ വേണമെങ്കിലും നമുക്ക്
മത്സരം പുനരാരംഭിക്കാമായിരുന്നു.
പന്തിപ്പോൾ നമ്മുടെ വരുതിയിലാണ്
എങ്കിലും നമ്മൾ മത്സരത്തിനിറങ്ങുന്നില്ല.
നമ്മൾ ഗോളടിയ്ക്കുന്നില്ല.
ഉള്ളു കുളുർത്ത മന്ദഹാസവുമായി
വെറുതേയിങ്ങനെ ഇരിയ്ക്കും.
അവർ…
പാവങ്ങൾ അവരിപ്പോഴെന്തു ചെയ്യും.
അല്ലല്ല, അവരിപ്പോഴെന്തു കളിയ്ക്കും.
മൊഴിമാറ്റം – രാമൻ മുണ്ടനാട്

littnow.com
littnowmagazine@littnow
Uncategorized5 years agoഅക്കാമൻ
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ4 years agoമൈക്ക് ഉച്ചത്തിലാണ്
ലോകം5 years agoകടൽ ആരുടേത് – 1
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
ലേഖനം5 years agoതൊണ്ണൂറുകളിലെ പുതുകവിത
സിനിമ3 years agoഅപ്പനെ പിടിക്കല്‍






















You must be logged in to post a comment Login