കവിത
ദേവീശാപം

വി.ടി.ജയദേവൻ
ഉമയ്ക്കു വെണ്ണീര് മണം
വല്ലാത്ത ഇഷ്ടം ആയി.
ആളുടെ പ്രാചീനമാം
ചൂരും ലഹരി ആയി.
തൃക്കണ്ണിന് പോളയില്‍ ആണ്
ശിവന്റെ രതിസ്ഥാനം
എന്നറിഞ്ഞവളാദ്യം
നെറ്റിയില്‍ മുഖം ചേര്‍ത്തു.
നെഞ്ചിലെ പുലിത്തോലു
താഴേയ്ക്കു താഴ്ത്തി ഉമ.
സ്ഥലകാലം മിടിക്കുന്ന
മാറിലെ മുലക്കണ്ണില്‍
പൊള്ളുന്ന ചുണ്ടാലവ-
ളര്പ്പിച്ചൂ നമോവാകം.
ഉറച്ച ഉദരത്തിലും
അര്‍പ്പിച്ചു ഉമ്മത്തെച്ചി.
സാംബന് ആളിക്കത്തല്‍
അടക്കാന്‍ ശ്രമിച്ചപ്പോള്‍
പുലിത്തോലഴിക്കെന്നു
ശഠിച്ചൂ മഹേശ്വരി.
ലോകര്‍ പലേടത്തും
ഇരുന്നു കണ്തെറ്റാതെ
പൂജിക്കും ശിവലിംഗം
സ്ഖലിച്ചാലെന്തേ ഗതി
എന്നോര്‍ത്തു മഹാദേവന്
ആകെ ആകുലപ്പെട്ടു.
‘ഭക്തപ്പരിഷക്കൂട്ടം
തന്നെത്താന്‍ ലിംഗങ്ങളില്‍
ആകൃഷ്ടരായ് പോകട്ടെ’,
ശപിച്ചൂ ഉമാദേവി.

littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
പി വി എൻ നായർ
March 18, 2022 at 6:38 am
സ്നേഹത്തെ, സൃഷ്ടിക്കുവാൻ വെമ്പുന്ന മനസ്സിനെ, ഉയരങ്ങളിൽ ഹിമപർവ്വതസാനുക്കളിൽ, ശക്തിതൻ പര്യായമായ് വിളങ്ങും മഹേശനെ, പൂജിച്ചു സന്തോഷാശ്രു പൊഴിച്ചു മുമ്പോട്ടെന്നും, നയിക്കാൻ അനുഗ്രഹം വേണമെൻ ഭഗവാനേ!!!
Vinodbabu
March 18, 2022 at 3:10 pm
Great❤️