കവിത
തിരയെടുത്ത തീക്കൊള്ളികൾ

തിരയെടുത്ത തീക്കൊള്ളികൾ
ശശിധരൻ കുണ്ടറ
അന്നും ഈ കടൽ
ഇവിടെയുണ്ടായിരുന്നു സാർ.
തോളിൽ കൈ മുറുക്കാതെ
ഞാനിവിടൊക്കെ നടന്ന്
ചിലപ്പോൾ പാട്ടും പാടി
ചിലപ്പോൾ തിരയിൽച്ചാടി.
അന്നുകുട്ടിയായിരുന്നു
തീക്കൊള്ളിയായിരുന്നു.
വിശപ്പാണു സത്യമെന്നു
പറഞ്ഞമാത്രയിൽ തന്നെ
ലോക സാഹിത്യത്തിലെ
ചൂടൻ വിഷയമെന്നു കണ്ട്
സഹൃദയർ മുഖത്തു പാറ്റിത്തുപ്പി.
ചങ്ങാത്തക്കൊടുമുടിയിൽ
ഒടുങ്ങാത്ത സഖ്യമിച്ഛിക്കുമ്പോൾ
ദുര്യോധനൻ കർണനോട്
അരങ്ങേറ്റത്തിനു കീറിയ പോലെ
ഉടമ്പടി വൻചതി യുദ്ധങ്ങൾ.
വലയെറിയാൻ വള്ളത്തിൽ
പോയപ്പോൾ ക്രിസ്തുവുമായി.
നീയങ്ങു വളർന്നല്ലോടാ
കഴുവേറീ എന്നായി കല്ലേറ്.
വെണ്ണക്കൽ പാളികളിൽ
ജീവൻ തുടിച്ചു നിന്ന
ശില്പകന്യകയിലഭിരമിച്ച്
ഉദരവുമുപസ്ഥവും തൊട്ടപ്പോൾ
പിയത്ത തകർത്ത ഭ്രാന്തനെന്ന്
ആർപ്പിട്ട് കൂക്കിട്ട് തെറിതുപ്പി.
ജീവിതം ചമ്മാളിക്കുന്നു,
തോന്താളിക്കുന്നു, കൈവന്നത്
കപ്പത്താളം തട്ടുന്നു
എന്നൊക്കെയായി നാട്ടുഭാഷാ
പേച്ചു കേളികൾ.
എന്നെന്നും അലമുറയിടുന്ന
തലമുറദൂഷ്യം കാലിൽ പായലു
പോലെ കൊരുത്തു കിടന്നു.
ഇതിലെത്ര നിയമവിരുദ്ധം സാർ?
പിന്നെന്താണാവോ
” നിയമം വിട്ടൊരു തെന്നൽ മാതിരി ?”
അയ്യോ ആശാനന്തിക്കു
കടപ്പുറത്തെന്താന്നേ?
ഇങ്ങനെ പോയാൽ നമ്മുടെ
കന്നംതിരിവുകൾ മുഴുവൻ
കടലു കവർന്നു കടന്നേക്കും സാർ.
— ശശിധരൻ കുണ്ടറ

കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login