വാങ്മയം: 13 ഡോ.സുരേഷ് നൂറനാട് ചിത്രം: കാഞ്ചന.എസ് പേര് പൂവു കൊണ്ടെഴുതിയതാണ് പൂവശ്.കേരളതീരത്തെ സാധാരണക്കാരൻ.വെള്ളക്കെട്ടുകളുടെ തോഴൻ.മണലിൽ ആഴ്ന്ന വേരുകളുടെ ചെറിയ പടർപ്പ് . ചില കവികൾ നിത്യസാധാരണമായ വാക്കുകളുടെ കൂട്ടത്തെ ഉപേക്ഷിച്ച് സവിശേഷമായ സൗന്ദര്യപദങ്ങൾ ധാരയായി...
കാണികളിലൊരാള്‍- 11 എം.ആർ.രേണുകുമാർ ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഒരു ക്യാമറയും പകര്‍ത്താത്ത കാഴ്ചയും പ്രശ്നവല്ക്കരിക്കാത്ത ജീവിതവും സ്പര്‍ശിക്കാത്ത രാഷ്ട്രീയവും ‘തീണ്ടിയശുദ്ധ’മാക്കിയ സിനിമയാണ് നാഗ് രാജ് പോപട്ട്റാവു മഞ്ജുലെ യുടെ ‘ഫാന്‍ഡ്രി’. ഇന്ത്യന്‍ ജാതിസമൂഹത്തിന്റെ പരിശ്ഛേദമായ...
ഷംല ജഹ്ഫർ മറക്കാനൊരിലപോലുമില്ലാതെനിങ്ങൾ നിന്നുതണുത്തു വിറച്ചു .ഒരാളും നിങ്ങളുടെഅടുത്തേക്ക് വന്നില്ല ,കൈപിടിച്ചില്ല . കാഴ്ച്ചയിൽ ഇരുട്ടുംനെഞ്ചിൽ കല്ലുമായിഇറക്കിവെക്കാൻഒരു പായൽപോലുമില്ലാതെ കാലിൽപെരുക്കവുമായിനിങ്ങൾ നിന്നു .ഒരാളും നിങ്ങളുടെഅടുത്തിരുന്നില്ല ,കാത് തന്നില്ല. കാഴ്ച്ചയിൽ ഇരുട്ടുംനെഞ്ചിൽ കല്ലുമായിഇറക്കിവെക്കാൻഒരു പായൽപോലുമില്ലാതെ കാലിൽപെരുക്കവുമായിനിങ്ങൾ നിന്നു...
നോട്ടം 12 പികെ ഗണേശൻ കവിത കവിയുടെയും കഥ കഥാകൃത്തിൻറെയും നോവൽ നോവലിസ്റ്റിൻറെയും ആവിഷ്കാരമാണെങ്കിൽ ചലച്ചിത്രം ചലച്ചിത്ര സംവിധായകൻറെ/സംവിധായികയുടെ ആവിഷ്കാരമാണ്.പേന പോലെ ക്യാമറ മാറുമ്പോൾ ചലച്ചിത്രം ഭാഷയാവുന്നു.കവിതയിലോ കഥയിലോ നോവലിലോ എന്ന പോലെ സിനിമയിലും ആവിഷ്കരിക്കാൻ...
ഡി. പ്രദീപ് കുമാർ മുറിവേറ്റവരുടെ പാതകൾ(യാത്രാവിവരണം)ഹരിത സാവിത്രിപേജ് 160,വില 200 രൂപഗ്രീൻ ബുക്ക്സ്,തൃശൂർ മലയാളികൾക്ക് ഏതാണ്ട് അജ്ഞാതമായ ദേശങ്ങളിലെ മനുഷ്യരുടെപോരാട്ടങ്ങളുടേയും അതിജീവനത്തിൻ്റേയും പ്രണയത്തിൻ്റേയുംസ്നേഹത്തിൻ്റേയുമൊക്കെ അപൂർവ്വമായ അനുഭവസാക്ഷ്യങ്ങളാണു ഈഗ്രന്ഥം.‘എൻ്റെ യൂറോപ്യൻ രേഖാചിത്രങ്ങൾ‘ എന്ന ഉപതലക്കെട്ടുള്ള ഈയാത്രാവിവരണം ഹൃദയത്തെ...
ബുദ്ധിജീവിതം 12 രാജേഷ് ആർ. വർമ്മ “ബഷീറിൻ്റെ കാലത്ത് ഒരു കഥയ്ക്ക് വിശപ്പ് എന്ന് പേരിടാൻ കഴിയുമായിരുന്നു.” സാംസ്കാരികവിമർശകനായ ഡോ: കെ. എം. കുട്ടി പറഞ്ഞു. അഭിമുഖത്തിനുവന്ന ചെറുപ്പക്കാരൻ അദ്ദേഹം പറയുന്നത് കുറിച്ചെടുക്കുകയായിരുന്നു.ഡോ: കുട്ടി മുറ്റത്തെ...
ഷേർലി മണലിൽ പൊള്ളിയടരുന്നആകാശച്ചോട്ടിലെരണ്ടുനഗരങ്ങളിലാണ് നാം.തുറക്കാത്ത –ജനാലകൾക്കപ്പുറം,നരച്ചപകലുകളിലുംഉറക്കമകന്നരാത്രികളിലുംനിൻ്റെയോർമ്മകളെഞാനൊന്നു ചുംബിയ്ക്കുന്നുപിന്നെയും പിന്നെയുംവടവൃക്ഷംപോലെവേരുപടർത്തിആഴ്ന്നിറങ്ങിയൊന്നുകോരിയെടുക്കാൻ –കൊതിയ്ക്കുന്നു.നീ കൊടുത്തയച്ചസന്ദേശങ്ങളൊക്കെയുംമറുപടികാത്ത് മുഷിഞ്ഞ്പാതികത്തിയ മരക്കൊമ്പിൽകുടുങ്ങിക്കിടപ്പുണ്ടാവാം,വെൺമേഘങ്ങൾക്കിടയിലൂടെഊളിയിട്ടൊരുല്ലാസയാത്ര കൊതിച്ച്..ചിത്രത്തൂവാലയിൽപൊതിഞ്ഞയച്ചമറുചുംബനത്തിലുമിപ്പോൾചോരമണത്തു തുടങ്ങിയിട്ടുണ്ടാവാംനഗരങ്ങൾക്കുമേലേഇപ്പോൾ പെയ്യുന്നത്ഷെല്ലുകളാണല്ലോ. littnow.com littnowmagazine@gmail.com
വാങ്മയം: 12 ഡോ.സുരേഷ് നൂറനാട് ചിത്രം: കാഞ്ചന.എസ് നെൽച്ചെടി വളർച്ചയുടെ ഓരോ കാലങ്ങളിലും മനസ്സിലുണർത്തുന്ന സമൃദ്ധി വർണ്ണിക്കാൻ മലയാളത്തിൽ വാക്കുകളില്ല. കെ.രാജഗോപാലിൻ്റെ കവിത സൃഷ്ടിക്കുന്ന വർണ്ണരാജികളും അതുപോലെതന്നെ! കുട്ടനാടിൻ്റെ ഈണവും മണമുള്ള ഒരു വൈക്കോൽ മുന...
കവിത തിന്തകത്തോം 10 വി.ജയദേവ് എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. അക്കാലത്തൊക്കെ ഏതൊരു ആണും ആദ്യം കാമുകനായി മാറുമായിരുന്നു. പിന്നെയെപ്പോഴോ ഭ്രാന്തനും. ഒരാൾ കവിയാവുന്നത് അതിനും ശേഷമായിരുന്നു. ഇരുപതുവയസിനു മുമ്പു കവിതയെഴുതാതിരിക്കുകയും ഇരുപത്തഞ്ചു...
പാട്ടുപെട്ടി 8 ബി.മധുസൂദനൻ നായർ ആലാപനം : ഡോ.ആർ മുരുകൻ മഹാഭാരതത്തിലെ ഒരു ഉപാഖ്യാനമായിരുന്നു ശാകുന്തളം.അതിനെ മഹാകവി കാളിദാസൻ തന്റെ അന്യാദൃശ്യമായ ഭാവനയിലൂടെ ലോകത്തിനു നൽകിയ ഒരു സാഹിത്യ രത്നമായിരുന്നു “അഭിജ്ഞാന ശാകുന്തളം”.ഇന്ത്യയിലെ എല്ലാ ഭാഷകളിലും...