കവിത
എ.എസ്!
രാജന്‍ സി എച്ച്
ഈയിടെ ഞാന്‍ കാണും
സ്വപ്നങ്ങളൊക്കെയും
എ.എസിന്‍റെ ചിത്രങ്ങളാക്കി.
നിറങ്ങളില്ലായിരുന്നെങ്കിലും
പെണ്ണുങ്ങളൊക്കെയും
കടുംനിറച്ചേല ചുറ്റി വന്നു.
കാടുകളൊക്കെയും
ഒറ്റയൊറ്റ മരങ്ങളായി
വിടര്‍ന്നു നിന്നു.
ആകാശത്തെ
ഒരൊറ്റ മേഘത്തിന്‍റെ
ചിറകു വീശിത്തൊട്ടു.
കറുപ്പിന്‍റെയാസക്തമായ
ആക്രമണോത്സുകതയില്‍
കടലാസിന്‍റെ വെളുത്ത പ്രതലങ്ങളില്‍
രൂപസാന്ദ്രമായ കോറലുകളായി.
കറുപ്പിന്‍റെയാസക്തമായ
ആക്രമണോത്സുകതയില്‍
കടലാസിന്‍റെ വെളുത്ത പ്രതലങ്ങളില്‍
രൂപസാന്ദ്രമായ കോറലുകളായി.എന്തൊരു കടുത്ത വരയായിരുന്നു.
നിറന്നു നിരന്നു
യൗവനം വീണ്ടെടുത്ത യയാതിയെപ്പോലെ.
സുന്ദരികളുടെ നീണ്ടിടംപെട്ട
കണ്ണുകളിലെ പ്രപഞ്ചദര്‍ശനം പോലെ.
ദുഃഖിതരായ സ്ത്രീകളുടെ
തടാകക്കയങ്ങള്‍ പോലെ.
പുരുഷന്‍റെ വിടര്‍നെറ്റികള്‍ക്കു മേലെ
തലേക്കെട്ടുകളുടെ കിരീടദര്‍പ്പം പോലെ.
കുഞ്ഞുങ്ങളുടെ ഉടലുകളുടെ
നിഷ്ക്കളങ്കത പോലെ.
എന്തൊരു ജീവിതമായിരുന്നു!
വിരല്‍ത്തുമ്പുകളില്‍
സംഗീതം നിറച്ചുവച്ച
വീണാവാദകനെപ്പോലെ
എ എസ്
കാണുന്നവരെയൊക്കെയും
നിങ്ങളുടെ മാത്രം ചിത്രമാക്കി
നിറച്ചതെന്തിനെന്നില്‍?
(എ എസ്.നായര്‍ എന്ന ഇലസ്ട്രേറ്റര്‍)
You must be logged in to post a comment Login