കവിത
വിശ്വാസി

ഗഫൂർ കരുവണ്ണൂർ
വിശ്വാസിയാവാം !
മതവിശ്വാസിയാവരുത് !
ജെ.സി.ബിയുടെ കൈകൾ
ഒരു ശീമക്കൊന്ന
പിഴുതെടുക്കുന്നതിലായിരുന്നു
എന്റെ കണ്ണ്.
മാർപ്പാപ്പ കൈമുത്തം
നിർത്തിയില്ലേ ?
മക്ക അടഞ്ഞുകിടന്നില്ലേ ?
അമ്പലങ്ങളെ മറന്നു പോയില്ലേ ?
എന്നിട്ടെന്തുണ്ടായി.!!
കല്ലട്ടിയിലിരുന്ന് അയാൾ
പറഞ്ഞു കൊണ്ടേയിരുന്നു…
ആ മിന്നൽ ഉള്ളിൽ പതിഞ്ഞില്ല.
മണ്ണ് ചിത്രങ്ങളായ് രൂപങ്ങളായ്
വേഷം മാറുന്നു.
ഞാനെത്ര കാതം ഓടിയതിനെയാണ്
ഒറ്റയിരിപ്പിൽ അയാൾ
കണ്ടെടുത്തത്.
ആ മൺ പണിക്കാരന്റെ
ഭാഷയോളം വളർന്നില്ല
ഞാനെന്നതിനാൽ
കാഴ്ചയെല്ലാം നിർത്തി
മണ്ണിൽ പല പല കുഴിയുണ്ടാക്കി …

- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം3 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
Aravindan K M
November 6, 2021 at 4:59 am
Olichirikkunna oru ponnananu,,,,Kavee….. Athi manoharam…..