കവിത
കുര

ഷംല ജഹ്ഫർ
മറക്കാനൊരില
പോലുമില്ലാതെ
നിങ്ങൾ നിന്നു
തണുത്തു വിറച്ചു .
ഒരാളും നിങ്ങളുടെ
അടുത്തേക്ക് വന്നില്ല ,
കൈപിടിച്ചില്ല .

കാഴ്ച്ചയിൽ ഇരുട്ടും
നെഞ്ചിൽ കല്ലുമായി
ഇറക്കിവെക്കാൻ
ഒരു പായൽ
പോലുമില്ലാതെ കാലിൽ
പെരുക്കവുമായി
നിങ്ങൾ നിന്നു .
ഒരാളും നിങ്ങളുടെ
അടുത്തിരുന്നില്ല ,കാത് തന്നില്ല.
കാഴ്ച്ചയിൽ ഇരുട്ടും
നെഞ്ചിൽ കല്ലുമായി
ഇറക്കിവെക്കാൻ
ഒരു പായൽ
പോലുമില്ലാതെ കാലിൽ
പെരുക്കവുമായി
നിങ്ങൾ നിന്നു .
ഒരാളും നിങ്ങളുടെ
അടുത്തിരുന്നില്ല ,കാത് തന്നില്ല.
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
Continue Reading
You must be logged in to post a comment Login