കവിത
പുറപ്പെടാൻനേരം
ടി പി സക്കറിയ
യാത്രപുറപ്പെടുമ്പോൾ
അപകടത്തിൽപെടുമോയെന്ന്
ഡ്രൈവറാകും
അറസ്റ്റ് ചെയ്യപ്പെട്ടേക്കുമോയെന്ന്
തീവ്രവാദിയാകും
ചോരയൊഴുകുമോയെന്ന്
സന്യാസിയാകും
വെടിവെച്ചാൽവീഴുമോയെന്ന്
പോലീസാകും
വടിവാളിന്നിരയാകുമോയെന്ന്
ഗുണ്ടാനേതാവാകും
പെട്രോൾബോംമ്പാകുമോയെന്ന്
കമിതാവാകും
ജഡം കിട്ടുമോയെന്ന്
നാട്ടുനടപ്പുകാരനാകും
പടിയിറങ്ങുമ്പോൾ
കണ്ണാടി
പലകോണിൽ
നിന്നെത്തിനോക്കും…
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക
littnowmagazine@gmail.com
Continue Reading
You must be logged in to post a comment Login