കവിത
കഡാവറിനും മൃതസഞ്ജീവനിക്കുമിടയിൽ
സ്മിത ഒറ്റക്കൽ
മരണവുംജീവിതവും
പ്രണയത്തിലാകുന്ന
അത്മീയതയിൽ
കഡാവറിന്റെ
പുറത്തൊരു
പുഞ്ചിരി
പുൽക്കൊടി,
പാതിവഴിയിലെകാഴ്ച
ജീവൻ പറിച്ചെടുത്തപ്പോൾ
ഒരു കൈ മണ്ണിൽ
മടങ്ങട്ടെയെന്ന്
ഉള്ളറയിലെ
പയർമണിക്കുള്ളൻ.
വിഭജനത്തിന്റെ
വേദനയിൽ
പിളർന്നകരൾ
ഉറവയിലേക്കു
തിരിഞ്ഞൊഴുകും ചോര
വിരഹത്തേക്കാൾ
വിഭ്രാന്തിയിൽ
പ്രണയം
ഓർമ്മയൊരശ്വമായി –
ശ്വാസമവിശ്വാസിയായി
വിറകൊള്ളുന്ന
വിരൽത്തുമ്പ്.
പിടഞ്ഞുകേഴുന്നദേഹം
നിന്നെവിട്ടിനിയെന്തു
പൂക്കാലം,
നിലത്തിഴയുന്ന ഹൃദയം.
പാതിമരിച്ചോന്റെ
ചിരിയിലേക്ക്
പിടിച്ചുയർത്തുമ്പോൾ
എന്റേതല്ലാത്തയെന്നിലേക്ക്
ആർത്തുവരുന്ന
തിരമാലകൾ…
- കഡാവർ – മൃതദേഹം.
- മൃതസഞ്ജീവനി – അവയവങ്ങൾക്കായി റെജിസ്ട്രർ
ചെയ്യുന്നിടം. - littnow.com
Aravindan K M
December 21, 2021 at 8:50 am
Anupamam…..