ഓരോ കല്ലിലും ഓരോ അലയുടെ പേര് കൊത്തിയിട്ടുണ്ടാകും,വരാനുള്ള ഒഴുക്കുകളെയടക്കാനുള്ളവകുപ്പുകൾ കോറിയമർത്തി എഴുതിയിട്ടുണ്ടാകും.ആഴത്തിലെറിയുന്ന കല്ലുകളുടെ കറുകരുപ്പിൽ,ആർത്തൊഴുകിവന്ന മഴക്കാലംഅന്തിച്ചു നിലയ്ക്കും.ഒറ്റയൊറ്റക്കല്ലു കൊണ്ടോരോ ചാലടയ്ക്കും,ഉള്ളിലേക്കിറ്റിയ നനവിന്റെ ചാലുകളെ,കല്ലുരച്ച തീകൊണ്ടുണക്കും.കാമ്പിലെച്ചേറുകൊണ്ട് കുറച്ച്,ഉണങ്ങിയ വേനൽകൊണ്ട് കുറച്ച്,വെറുപ്പ് കൊണ്ടും, കനപ്പുകൊണ്ടും കുറച്ച്!അങ്ങനെയോരോ ഇടപ്പഴുതുമടച്ചുറപ്പിക്കും,ഒലിവുകളൂറാതെ ഉറയ്ക്കും,ഒഴുക്കു...
തിരയെടുത്ത തീക്കൊള്ളികൾശശിധരൻ കുണ്ടറ അന്നും ഈ കടൽഇവിടെയുണ്ടായിരുന്നു സാർ.തോളിൽ കൈ മുറുക്കാതെഞാനിവിടൊക്കെ നടന്ന്ചിലപ്പോൾ പാട്ടും പാടിചിലപ്പോൾ തിരയിൽച്ചാടി.അന്നുകുട്ടിയായിരുന്നുതീക്കൊള്ളിയായിരുന്നു.വിശപ്പാണു സത്യമെന്നുപറഞ്ഞമാത്രയിൽ തന്നെലോക സാഹിത്യത്തിലെചൂടൻ വിഷയമെന്നു കണ്ട്സഹൃദയർ മുഖത്തു പാറ്റിത്തുപ്പി. ചങ്ങാത്തക്കൊടുമുടിയിൽഒടുങ്ങാത്ത സഖ്യമിച്ഛിക്കുമ്പോൾദുര്യോധനൻ കർണനോട്അരങ്ങേറ്റത്തിനു കീറിയ പോലെഉടമ്പടി വൻചതി...
അഭിച്ചേട്ടാ, മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവണതെങ്ങനെയാ? കിലുക്കാംപെട്ടിയെന്നും,കൊച്ചു വായാടിയെന്നും മറ്റും ചെല്ലപ്പേരുള്ള മൂന്നാം ക്ലാസുകാരി ധന്യ പി.എസ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു കളയുമെന്ന് അവളുടെ മാതാപിതാക്കൾ സ്വപ്നത്തിൽ പോലും കരുതിയില്ല.അതും വീട്ടിൽ അതിഥികൾ ഉള്ളപ്പോൾ! ( അതിഥികൾ,...
നേരംവെളുത്തനേരത്ത്, തലയില്‍ ഹെല്‍മറ്റും, ചുമലില്‍ ആധുനികഭാണ്ഡപ്പെട്ടിയും ചുമന്നുകൊണ്ട്, ഏതോഅന്യഗ്രഹ ജീവിയെപ്പോലൊരുപയ്യന് ഗെയിറ്റില്തട്ടുന്നു ഓണ്ലൈന്ഡെലിവറിക്കായി. ഉറക്കത്തിനാലസ്യം വിട്ടൊഴിയാതൊരുപെണ്കുട്ടി കോട്ടുവായിട്ട് വാതില്തുറന്നെത്തുന്നൂ ഫോണില്‍ ഓടിടിഷേര്ചെയ്യുന്നു ഭദ്രമായ്പൊതിഞ്ഞ വര്ണ്ണഭംഗിയാര്ന്നപാഴ്സല് വാങ്ങി തിരികെനടക്കവെ, മറ്റൊരു ഗെയിറ്റിനെലക്ഷ്യമാക്കി പറന്നകലുന്നൊരു തുമ്പിയെപ്പോലവന് പ്രഭാതംമുതല്‍ പ്രദോഷംവരെ...
അംബേദ്കർ ഗ്രാമവാസികൾക്ക് രാജൻ എന്നു പേരുകേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്നത് പഴനിമല മുരുകൻ കോവിലാണ്. പക്ഷേ പേരിന്റെ ഗാഭീര്യം കൊണ്ട് തോന്നും ആള് പാമ്പാടി രാജൻ എന്നൊക്കെ പറയുംപോലെ ആജാനബാഹു ആയിരിക്കുമെന്ന് എന്നാൽ അങ്ങനെ അല്ലന്നുമാത്രവുമല്ല...
പന്ത്രണ്ടാം വയസ്സിൽ, മകൻ നാടുവിട്ടതിൽപ്പിന്നെയാണ് ഉമ്മറപ്പടിമേൽ രാത്രി മുഴുക്കെയും ഒരു വിളക്ക് അണയാതെ കത്തിയത്! വീട്ടിലെല്ലാരുമുണ്ടിട്ടും ഉണ്ണാതെ, ഒരു പിടിച്ചോറ് ഒട്ടിയവയറിന്നായി കാത്തുകെട്ടിക്കിടന്നത്! എല്ലാരുമുറങ്ങിയിട്ടും രണ്ടു കണ്ണുകൾ മാത്രം നക്ഷത്രങ്ങൾക്കൊപ്പം കാവലായിരുന്നത്! എല്ലാരുമിറക്കിവെച്ചിട്ടും ഒരിക്കലും മടുക്കാതെ...
രാജ്കുമാർ ചക്കിങ്ങൾ ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി...
അർജുൻനാഥ് പാപ്പിനിശ്ശേരി അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ...
ജിത്തു നായർ ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്ആരൊക്കെയോ ഇല്ലാgതെ പോയവർഅശരണരായലയുന്ന മരുഭൂവിൽമണലിൽ കാലടികൾ പോലും പതിയില്ല… പിൻവാങ്ങാൻ കഴിയാതെഅടരുവാൻ കഴിയാതെമനസ്സൊട്ടി പോയ പഴംപാട്ടുകളിൽപാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്.. ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെഅകന്നു പോയ വെളിച്ചം തിരികെവന്നെങ്കിലെന്നോർത്ത്ആർത്തിയോടെ കൊതിക്കുന്നവരുണ്ട്.. അറ്റ് പോയ കിനാവുകളേക്കാൾചേർത്തു...
പ്രകാശ് ചെന്തളം മാസത്തിലേഴുദിനംചേച്ചിയുംഅടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളുംഒരുമറ അകലം വെപ്പ് കാണാം. ഒരു മാറ്റി നിർത്തപ്പെട്ടവളായിഒന്നിലുംകൈ വെക്കാതെഒറ്റയിരിപ്പുകാരിയായി. ആണായി പിറവിയെടുത്ത എന്നിൽഒരുവളായിരുന്നുഉടലിലത്രയും ഒരുവൾ . വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടുംവൈസറിക്കാത്ത പെണ്ണാണ് ഞാൻആൺ ഉടലിൽ വയ്യനി ജീവിതംഎന്നിലേ പെണ്ണായിജീവിച്ചൊടുങ്ങണം....