കവിത
കാണക്കാണെ

ഏ .വി. സന്തോഷ് കുമാർ
കാറ്റിനെയെങ്ങനെ വരയ്ക്കും ?
ഇളകിവീഴും ദളമല്ല
ഇളകിയാടും മരമല്ല
കാറ്റിനെമാത്രമായ്
കാറ്റിനെമാത്രമായെങ്ങനെ വരക്കും ?
നെടുകെ പിളരുന്ന കപ്പൽ
ഒടിഞ്ഞുകുത്തി വീഴും മേൽക്കൂര
കടപുഴകും മരം
അതിൽ
കാറ്റിനെമാത്രമായെങ്ങനെ വരക്കും ?
സുഗന്ധപ്പരക്കൽ
കുളിരിൻ നനുത്തൊടൽ
തൊട്ടുഞെട്ടിപ്പിടയലിൻ
വിടരും പുഞ്ചിരിയിൽ
കാറ്റിനെമാത്രമായെങ്ങനെ വരക്കും ?
ചരിഞ്ഞ വരകൾ
ചുഴികൾ
തുളുമ്പിത്തെറിക്കും
നിറപ്പകർച്ചകളിൽ
കാറ്റിനെമാത്രമായെങ്ങനെ വരക്കും ?
വാക്കിൽ തൊട്ടു തൊട്ട് നിന്ന്
കുതറിയോടുന്ന
കാറ്റിനെമാത്രമായെങ്ങനെ വരക്കും ?
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം3 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
Lekshmy
October 6, 2021 at 9:23 am
Superb