കവിത
ഓറഞ്ചു കഴിക്കുന്ന വിധം
ഒരോറഞ്ച് പലവിധത്തില്‍ കഴിക്കാം
ഒരാള്‍ക്ക്.
ഒരോറഞ്ച് പലവിധത്തില്‍ കഴിക്കാം
പലയാളുകള്‍ക്ക്.
ഒരോറഞ്ച് ഒരു വിധത്തില്‍ കഴിക്കാം
ഒരാള്‍ക്ക്.
ഒരോറഞ്ച് ഒരു വിധത്തില്‍ കഴിക്കാം
പലയാളുകള്‍ക്ക്.
ഒരേയോറഞ്ച് ഒരേ വിധത്തില്‍ കഴിക്കാം
ഒരാള്‍ക്ക്.
ഒരേയോറഞ്ച് ഒരേ വിധത്തില്‍ കഴിക്കാം
പലയാളുകള്‍ക്ക്.
ഒരേയോറഞ്ച് ഓരോ വിധത്തില്‍ കഴിക്കാം
ഒരാള്‍ക്ക്.
ഒരേയോറഞ്ച് ഓരോ വിധത്തില്‍ കഴിക്കാം
പലേയാളുകള്‍ക്ക്.
ഇനി നമുക്കോറഞ്ചിനെ ജീവിതമാക്കി
കഴിക്കാം.
ഒരോറഞ്ച്,ഒരേയോറഞ്ച്
ഒരാള്‍,പലയാളുകള്‍
ഒരു വിധം,ഒരേ വിധം
പലവിധം,പലേ വിധം
കഴിച്ചു കൂട്ടുന്നു
കൂട്ടിക്കഴിക്കുന്നു
ഓറഞ്ചെന്നു ജീവിതം.
ജീവിതമെന്ന് ഓറഞ്ച്.
— രാജന്‍ സി എച്ച്
Continue Reading
You must be logged in to post a comment Login