കവിത
ഭൂപടം

ജലജാപ്രസാദ്
ഇത് രാഷ്ട്രീയ ഭൂപടമേ അല്ല
അതിരുകളില്ലാത്ത,
തികച്ചും ഭൗതികമായ ഒരു ഭൂപടം .
നുഴഞ്ഞുകയറ്റത്തിനും
സ്വപ്നസഞ്ചാരത്തിനും
അതിരുകളരുതല്ലോ.!
സൂക്ഷിച്ചു നോക്കാതെ തന്നെ
കുന്നുകളും സമതലങ്ങളും കാണാം..
ഇടക്കിടെ നിറഞ്ഞു കവിഞ്ഞ്
ചാലുകളൊഴുക്കുന്ന ജലാശയങ്ങളെയും
വിത്തൊളിപ്പിക്കുന്ന
ഗർത്തങ്ങളുണ്ടിൽ.
മിടിപ്പു നിൽക്കാറായ
രാജ്യങ്ങൾക്കായി
തുറന്നിട്ടതാണ്
ഹൃദയഭാഗത്തെ ചെന്നിറസ്ഥാനം
വനസ്ഥലികൾ
വൈജ്ഞാഞാനിക കേന്ദ്രങ്ങളാണ്
മരുപ്രദേശങ്ങളെ കണ്ടാലും
കണ്ടില്ല, കണ്ടില്ല എന്നു പറയല്ലേ
ചുമരിൽ ആണിയടിച്ചു തൂക്കിയാൽ
നിങ്ങൾക്കു ദിശ തെറ്റും
നിങ്ങളുടെ അതിരു തെറ്റാതെ
കാത്തു കാത്ത്
നിങ്ങൾക്കൊപ്പം
ഈ ഭൂപടം ഇറങ്ങി നടക്കും.

illustratuon saajo panayamkod
design sajjayakumar
littnow
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം4 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
You must be logged in to post a comment Login