Connect with us

കഥ

ബഹുജനോത്സവം

Published

on

സൗമിത്രൻ

വര _ സാജോ പനയംകോട്

വെളുപ്പാന്‍കാലത്തെ കുളിരിലും ജോണ്‍ ഇട്ടിപ്പറമ്പന്‍ എന്ന കൊച്ചുനേതാവ് അരിശം കൊണ്ടു. മഞ്ഞുണ്ടെന്നതും തണുപ്പുണ്ടെന്നതും ശരി. പക്ഷേ തച്ച്കാശും ചെലവും കൊടുത്ത് എല്ലാറ്റിനെയും വണ്ടിയില്‍ കയറ്റിയത് ഉറക്കം തൂങ്ങാനാണോ?

അരിശമടങ്ങാതെ മൈക്ക് കയ്യിലെടുത്ത കൊച്ചുനേതാവ് ചൂണ്ട് വിരല്‍ കൊണ്ട് കൊട്ടി ടപ്പ് ടപ്പ് എന്ന ശബ്ദം കുടഞ്ഞിട്ടതിന് ശേഷം മുദ്രാവാക്യം വിളി തുടങ്ങി.

“നേതാവേ നേതാവേ…”

ബസ്സിലിരുന്ന ആമ്പ്രന്നോന്മാരും പെമ്പ്രന്നോത്തിമാരും ഞെട്ടിയുണര്‍ന്ന് ഏറ്റുവിളിച്ചു…

“നേതാവേ നേതാവേ ….”
“ഞങ്ങടെയോമന നേതാവേ”
വായ്നാറ്റം പുതച്ച വാക്കുള്‍ തുള്ളിയാര്‍ത്തു :
“ഞങ്ങടെയോമന നേതാവേ”
“പോരുക നീ പോരുക നീ
അധികാരത്തിന്‍ തേനുണ്ണാൻ”

കോട്ടുവായൊരെണ്ണം കലമ്പിയെങ്കിലും ഏറ്റ് വിളിയുടെ ഒച്ച കുറഞ്ഞില്ല.
“പോരുക നീ പോരുക നീ
അധികാരത്തിന്‍ തേനുണ്ണാൻ “

ബാനറും കൊടിയലങ്കാരങ്ങളും ശബ്ദഘോഷങ്ങളുമായി ബസ്സ് ഹൈറേഞ്ചിലെ ഹെയര്‍പ്പിന്‍ വളവിലൂടെ ഒച്ചായിറങ്ങി.

വിളിച്ച് കൊടുക്കുന്നതിനനുസരിച്ച് എല്ലാരും ഏറ്റ് വിളിക്കുന്നുണ്ടെങ്കിലും എന്തോ ഒരു പോരായ്ക.

എന്താ അത് ?
കൊച്ചു നേതാവിന് അധികം ചികയേണ്ടി വന്നില്ല.
ഉശിര്. അത് തന്നെ. ഉശിര്
അതിന്‍റെ തരിപോലുമില്ലല്ലോ ഒച്ചയ്ക്കിടയില്‍
മൈക്ക് ഓഫ് ചെയ്തിട്ട് പുളിച്ച നാലെണ്ണം പറയാന്‍ തുടങ്ങിയതാ.

പക്ഷേ രണ്ട് സീറ്റ് മുന്നിലിരുന്ന വനിതാ കണ്‍വീനര്‍ ലീനാമ്മയുടെ ആവശ്യത്തിലധികം വെട്ടിയിറക്കിയ ബ്ലൗസ്സിനുള്ളിലെ കൊഴുത്ത ശരീരം കണ്ണില്‍പ്പെട്ടപ്പോള്‍ കൊച്ചുനേതാവ് അടങ്ങി .

നാവിലെ തെറിയുടെ പുളിപ്പിനും മീതെ ലീനാമ്മയുടെ പൊക്കിള്‍ ചുഴിയുടെ മധുരം.

പോരെങ്കില്‍ ഉഭയകക്ഷി ബന്ധത്തിലെ ബഹുകക്ഷി ഇടപെടലിലൂടെ വളര്‍ച്ച എന്ന കൊച്ചുനേതാവിന്‍റെ ആശയത്തില്‍ ഹഠാദാകര്‍ഷിക്കപ്പെട്ട ലീനാമ്മ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച വനിതാ കൂട്ടായ്മയുമുണ്ട് ബസ്സില്‍.

നഗ്നതയിലെഴുതപ്പെടാവുന്ന പുതിയ പുതിയ നന്ദിപത്രങ്ങളിലേക്ക് മനസ്സടുത്തപ്പോള്‍ കൊച്ചുനേതാവിന്‍റെ താളമങ്ങ് മാറി.
വാ കുരുവീ വരു കുരുവീ എന്ന മട്ടിലായി.

“നേതാവേ……. നേതാവേ”

“താനാ മൈക്കിങ്ങെട്” റാലിക്കാര്‍ ഏറ്റ് വിളിക്കുന്നതിന് മുന്‍പ് പിന്‍സീറ്റിലിരുന്ന രാഷ്ട്രീയ ഗുരുഭൂതന്‍ ഇടപ്പെട്ടു.
ഗുരുഭൂതന്‍റെ വലിഞ്ഞ് മുറുകിയ കണ്ഠപേശികളില്‍ നിന്ന് തെറിച്ച വാക്കുകള്‍ ബസ്സാകെ ആവേശഭരിതമാക്കി…

“താന്തോന്നിത്തം കാണിച്ചാല്‍….”
ഏറ്റ് വിളിക്കാരിരമ്പി:
“തന്തേക്കണ്ട് മരിക്കില്ലാ.
തള്ളേക്കണ്ട് മരിക്കില്ലാ”

ബസ്സ് ചെറിയൊരു കവലയിലെ ചായക്കടയ്ക്ക് മുന്നിലൊതുങ്ങി. ബസ്സില്‍ നിന്നും കൂട്ടത്തോടെ പാഞ്ഞ് ചെന്ന നോട്ടമേറ്റ് ചില്ലലമാരിയിലെ ഗൗളിയുടെ വാല്‍ വീണ് പിടഞ്ഞു.
“ദിവസവും പത്തമ്പത് പുട്ടും പയറും പപ്പടവും പോയിരുന്നതാ. ഇപ്പോ……”

കൃഷിയിടങ്ങളില്‍ കാന്താരിപുരണ്ട മുറിവായ ദുരിത ജീവിതങ്ങള്‍ അവരുടേതുമായിരുന്നതിനാല്‍ കടക്കാരനത് മുഴുമിച്ചില്ല…

അപ്പവും മുട്ടറോസ്റ്റുമാണ് കൊതിച്ചത്. കിട്ടിയത് കട്ടന്‍കാപ്പിയും പപ്പടവടയും.
പെരുമഴയ്ക്കളവ് മില്ലീമീറ്റര്‍
കൃഷിയിടിവിനളവ് പുട്ട്
നേതാവിന്‍റെ വര്‍ണ്ണചിത്രങ്ങളും കൊടിതോരണങ്ങളും പറന്നുല്ലസിച്ച കവലയിലേക്ക് ചായക്കടയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഫലിതം ആരുടെയോ നാവില്‍ കല്ലിച്ച് കിടന്നതേയുള്ളൂ.
“കുറച്ചൂടെപ്പോയാല്‍ കൂപ്പ്കുത്തിസ്സിറ്റീലെത്തും. അവിടെ നല്ല ഹോട്ടല് കാണും”.

കരുതി വച്ചത് പങ്ക് വയ്ക്കാനായി ഉറിയില്‍ പരതുന്ന സ്നേഹം ലീനാമ്മയുടെ വാക്കുകളില്‍ തുളുമ്പി.
ബസ്സ് സമതലത്തോടടുക്കുന്തോറും ബഹുജനോത്സവത്തിന്‍റെ പൊലിമ കൂടിക്കൂടി വന്നു.
ബഹുജനോത്സവം!

“എല്ലാവനും റാലിയും ശക്തി പ്രകടനവും നടത്തുമ്പോ നമ്മുടെ നേതാവ് ബഹുജനോത്സവം നടത്തുന്നു. അതാ തന്ത്രം”.
അതെയതേ. ആള് വലിയ തന്ത്രശാലി തന്നെ. ബഹുജനത്തിന്‍റെ ഖള്‍ബറിയാം. അതല്ലെ ബഹുജനോല്‍സവത്തിനായി നാടെമ്പാടും ഒരുങ്ങിയത്.
വിളംബര ജാഥകള്‍, കമാനങ്ങള്‍, കൊടിതോരണങ്ങള്‍.

മുദ്രാവാക്യഘോഷങ്ങളുമായി നാടിന്‍റെ നാനാഭാഗത്ത് നിന്നും ബഹുജനോത്സവനഗരിയിലേക്ക് പ്രവഹിക്കുന്ന അലംകൃത വാഹനങ്ങള്‍. ആരാന്‍റെ പണസഞ്ചിയുടെ കെട്ടഴിക്കാനുള്ള തന്ത്രത്തിലും നേതാവിന് വിരുതാവോളം.
“ആര്‍പ്പോാായ്……….ഇര്‍ര്‍ര്‍റോ.. ഇര്‍ര്‍ര്‍റോാ…. ഇര്‍ര്‍…….”

പൊതുസമ്മേളനനഗരിയുടെ കവാടത്തിന് മുന്നിലെ ഐസ് മിഠായിക്കച്ചവടക്കാരന്‍റെ ഉള്ളിലൊരു ആര്‍പ്പ് വിളി തിമിര്‍ത്ത് തോര്‍ന്നു. ഒരു ലോറി നിറയെ ഐസ് മിഠായി കൊണ്ട് വരാരുന്നു. വേണ്ട, ഒരു മിനി ലോറി നിറയെ. അല്ലെങ്കില്‍ പോട്ടെ , ഒരു പെട്ടിഓട്ടോ നിറയെ. സൈക്കിളിന് പിന്നില്‍ കെട്ടി വച്ച ചെറിയ പെട്ടിയുമുന്തി നീങ്ങിയ ഐസുകാരന്‍റെ ചെവിയില്‍ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന സമ്മേളനക്കാരുടെ ബസ്സില്‍ നിന്നൊരു ജയന്‍ ഡയലോഗ് വന്ന് വീണു…

“ഹിമാലയം കിട്ടിയിരുന്നെങ്കില്‍ ഐസ്ക്യൂബുണ്ടാക്കാമായിരുന്നു”
“ചിയേഴ്സ്”
ബസ്സില്‍ക്കെട്ടിയിരുന്ന കൊടിതോരണങ്ങളിളകിയമരുമ്പോഴേക്കും ലീനാമ്മയും കൂട്ടുകാരിയും ഓട്ടോറിക്ഷയില്‍ സമ്മേളന നഗരിയില്‍ തിരികെ വന്നിറങ്ങി.
കൈലേസെടുത്ത് ഒപ്പിമാറ്റാനാകാത്ത ക്ഷുദ്രഹര്‍ഷം രണ്ടാളിലും.
“അയ്യോ, ദേ ആ കാറിലല്ലേ നമ്മളെ കൊണ്ട് പോയത്”
ശരീരത്തിലേക്കിഴുകിയിറങ്ങിയ ആരാന്‍റെ ഗന്ധം മേല്‍ചുണ്ടിന് മേലെ സംഭ്രമത്തിന്‍റെ വിയര്‍പ്പ് കണങ്ങളായിണങ്ങിയ കൂട്ടുകാരി കറുത്ത ഫോര്‍ഡ് ഐക്കണ്‍ കാറിനെ ചൂണ്ടി ലീനാമ്മയോട് ചോദിച്ചു.
“അയ്യോ ആര് കൊണ്ടു പോയി? നമ്മള്‍ പോയതല്ലേ? ഞാന്‍ പോയത് കരിവള വാങ്ങാന്‍. നീ തരിവള വാങ്ങാന്‍. ഇട്ടിപ്പറമ്പനും കൂട്ടുകാരും നമുക്കകമ്പടി വന്നതല്ലേ?” ലീനാമ്മ സ്വസ്ഥതയുടെ പട്ട് കൂട്ടുകാരിയെ വാരിപ്പുതപ്പിച്ചു.

“അല്ല, നേതാവിങ്ങെത്തിയില്ലേ?”
ലീനാമ്മ അരോടെന്നില്ലാതെ ചോദിച്ചു.

“നമ്മുടെ പ്രിയങ്കരനായ നേതാവ്, നമ്മുടെ ആരാദ്ധ്യനായ നേതാവ്, നിങ്ങളെ ഒരു നോക്ക് കാണാന്‍, നിങ്ങളോട് രണ്ട് വാക്ക് സംസാരിക്കാന്‍, നിങ്ങളുടെ സന്നിധിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം എത്തിച്ചേരും. . .”
“ഉവ്വേ ഉവ്വേ . . .”
നേതാവിന്‍റെ പ്രതിച്ഛായയുടെ കാല്‍ കഴുകി വണങ്ങി മൈക്കിന് മുന്നില്‍ നിന്ന ഉപനേതാവ് ഇരമ്പിയപ്പോള്‍ ലീനാമ്മയൊന്ന് ചിരിച്ചു.
പകല്‍ പൊള്ളിത്തുടങ്ങിയിട്ട് കുറച്ചേറെയായി.
പെട്ടിക്കടകളിലെ നാരങ്ങാക്കൊട്ടയും സോഡാപ്പെട്ടിയുമൊഴിഞ്ഞു.
ഹോട്ടലുകളിലെ ചെമ്പുകളുമൊഴിഞ്ഞു.
“ഒന്നും കിട്ടീല്ല. വെറുതെ വെയില് കൊണ്ടത് മിച്ചം.”
ആഹാരമന്വേഷിച്ച് തളര്‍ന്ന് ബഹുജനോത്സവനഗരിയിലേക്ക് തിരിച്ച് വന്ന കുഞ്ഞേനാച്ചന്‍ പറഞ്ഞു.

“കുഞ്ഞേനാച്ചന്‍ ആ വഴി പോയോണ്ടാ. വടക്കോട്ട് പോയാരുന്നേല്‍ കിട്ടിയേനെ. എനിക്ക് കിട്ടി. പെറോട്ടേം എറച്ചീം”
“ങാ. തന്‍റെ തലേവര”.
“ബഹുജനോത്സവനഗറിന് ചുറ്റുമായി ചിതറി നില്‍ക്കുന്ന പ്രവര്‍ത്തകര്‍ ദയവ് ചെയ്ത് നഗറിനുള്ളിലേക്ക് പ്രവേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ പ്രിയങ്കരനായ, നാടിന്‍റെ അനിഷേധ്യനായ, കണ്ണിലുണ്ണിയായ നമ്മുടെ നേതാവ് അല്പനേരത്തിനകം സമ്മേളനനഗറിലെത്തിച്ചേരുന്നതാണ്”

“അദ്ദേഹം ഗസ്റ്റ് ഹൗസിലെത്തിയത്രേ” അനൗണ്‍സര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിനിടെ അടുത്ത് നിന്ന ഒരപരിചിതന്‍ കുഞ്ഞേനാച്ചനോട് പറഞ്ഞു:
“ഊണ് കഴിഞ്ഞാലെത്തുമെന്നാ കേട്ടത്. വിശ്രമമൊന്നുമില്ല. അല്ലെങ്കിത്തന്നെ വിശ്രമിക്കനെവിടെനേരം?”
റോഡിനെതിര്‍വശത്തെ ഹോട്ടലിന് മുകളിലെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് അന്നേരമാണ് കുഞ്ഞേനാച്ചന്‍ ശ്രദ്ധിച്ചത്.

പൊരിച്ച കോഴിക്കാലുകള്‍. വറുത്ത കരിമീന്‍. അതിന് മേല്‍ വട്ടത്തിലരിഞ്ഞ് തൂകിയ സവാളയും തക്കാളിയും കാരറ്റും. എല്ലാത്തിനും മീതെ തൂകിയ കുരുമുളക് പൊടി. തൊട്ടെടുക്കാവുന്നത് പോലെ.
ഒരേമ്പക്കത്തിന്‍റെ മുഴക്കം കുഞ്ഞേനാച്ചന്‍റെ കുടല്‍ മാലകളുടെ അന്തരാളത്തോളം പോയി പ്രതിധ്വനിച്ചു.

“തര്‍ക്കം മുറുകിയിരിക്കയാ, മൂപ്പര്‍ക്ക് വേണ്ടത് എതിര്‍പക്ഷം കൊടുക്കില്ല. എതിര്‍പക്ഷത്തിന് വേണ്ടത് മൂപ്പരും കൊടുക്കില്ല. മുന്നണി വിടുംന്നാ കേക്കുന്നത്. ശ്രദ്ധിച്ചില്ലേ? എല്ലാരുടേം പ്രസംഗത്തിന് സ്പീഡ് ലേശം കൊറവല്ലാരുന്നോ?”
ശരിയാ സ്പീഡ് ലേശം കുറവായിരുന്നു. സാധാരണ പൂരപ്പാട്ടോളമെത്തേണ്ടതായിരുന്നു.
“ആരെന്നാ ചെയ്തിട്ടും കാര്യമില്ല. അവസാനമെല്ലാവനേം മുപ്പര് കാല്‍ച്ചോട്ടില്‍ ക്കൊണ്ട് വന്ന് കുമ്പിടീക്കും”

വെയിലിലും പൊടിയിലും വിയര്‍പ്പിലുമാഴ്ന്ന ജനക്കൂട്ടത്തിനിടയിലൂടെ മുള്ളും മുനയുമായി കിംവദന്തികള്‍ മേഞ്ഞ് നടന്നപ്പോഴും ബഹുജനോത്സവനഗരിയിലെ കൊടിതോരണങ്ങള്‍ പാറിക്കളിക്കുകയായിരുന്നു.
പെട്ടെന്നൊരാരവം. ചടുലത.
പൊടുന്നനെ പ്രാസംഗികന്‍റെ വാക്കുകളില്‍ മാലപ്പടക്കത്തിന്‍റെ ധിമി ധിമീ ധിമീന്നുള്ള പ്രകമ്പനങ്ങളും കരിമരുന്ന് ഗന്ധവും പുകപടലങ്ങളും.

“ഇതാ നമ്മുടെ നേതാവ്, നാടിന്‍റെ പൊന്നോമനപ്പുത്രന്‍, നാട്ടാരുടെ കണ്ണിലുണ്ണി, നാടിന്‍റെ നായകന്‍, ആയിരമായിരം സൂര്യന്മാര്‍ ഉദിച്ചുവരുമ്പോലെ . . .”

കണ്ണ് തുറിച്ചും കഴുത്തിലെ ഞരമ്പുകളെഴുന്നും മസിലുപിടിച്ചും മുഷ്ടിചുരുട്ടിയും അനവരതം ഗര്‍ജ്ജിക്കുകയായിരുന്ന പ്രാസംഗികന്‍ മുദ്രാവാക്യത്തോറ്റങ്ങളില്‍ മുങ്ങിപ്പോയി.
“തേര് തെളിക്കും തേരാളീ . . .”
ആയിരമായിരം തൊണ്ടകള്‍ അതേറ്റു വിളിച്ചു.
“തേര് തെളിക്കും തേരാളീ . . .”
“പോര് നയിക്കും പോരാളീ . . .”
“പോര് നയിക്കും പോരളീ …”
“കാലിടറാത്തൊരു നേതാവേ . . .”
“ഞങ്ങടെയോമന നേതാവേ . . “

വാക്കുകളുടെ കടലിളക്കത്തില്‍നിന്നും കരയ്ക്കടിഞ്ഞ് ഞരങ്ങിവലിഞ്ഞ് വണ്ടി ഹൈറേഞ്ചിലെ അടുപ്പിന്‍മൂട് സിറ്റിയില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും നേരമിരുണ്ടിരുന്നു.
“കുഞ്ഞേനാച്ചോ, അടുപ്പിന്‍മൂടെത്തി. ഉറക്കം തൂങ്ങിയിരിക്കാതെ ഏലേസം പാടി വണ്ടീന്നെറങ്ങിയാട്ടെ”

വണ്ടീലെ കിളി ചിലച്ചത് കേട്ട് ഉറക്കമുണര്‍ന്ന കുഞ്ഞേനാച്ചന്‍ തപ്പിത്തടഞ്ഞിറങ്ങുന്നതിനിടെ ലഹരിയൊഴിഞ്ഞ പ്ലാസ്റ്റിക് ഗ്ലാസ്സുകളില്‍ ചിലത് കാല്‍ക്കീഴില്‍ ഞെരിഞ്ഞു.
പുഷ്ബാക്ക് സീറ്റില്‍ ജോണ്‍ ഇട്ടിപറമ്പനുമേല്‍ ചാഞ്ഞിരുന്ന് ഉറങ്ങുന്ന ലീനാമ്മയേം കൊണ്ടുപോയ വണ്ടീടെ പൊടി പടലങ്ങളില്‍ പോലും കാപ്പീടേം കുരുമുളകിന്‍റേയും ഏലത്തിന്‍റേമൊക്കെ മണം.

അടുപ്പിന്‍മൂട് സിറ്റിയുടെ ഉള്‍വഴികളിലേയ്ക്ക് ചുവടുറയ്ക്കാതെ നടന്ന കുഞ്ഞേനാച്ചന്‍ ആ ഗന്ധങ്ങളില്‍പ്പെട്ട് വിചിത്രമായ ശബ്ദത്തില്‍ ഓക്കാനിച്ചു.
ഇനി മുന്നോട്ട് പോണേല്‍ പാടണം.
വേച്ചു പോകുന്ന കാലുകളില്‍ ആവോളം നേരെ നിന്ന് കുഞ്ഞേനാച്ചന്‍ പാടി:
“അടുപ്പുംമ്മൂട് സിറ്റീലടുപ്പ് കെട്ടേ . . . വയറെരിഞ്ഞേ . . .വയറെരിഞ്ഞേ…..”
കുഴഞ്ഞ വാക്കുകള്‍ക്ക് തോട്ടങ്ങളും മലകളും കടന്ന് കുതിച്ച് പോകാന്‍ കുഞ്ഞേനാച്ചന്‍ ഒഴിഞ്ഞ വയറ്റത്തടിച്ച് കുളമ്പൊച്ചകളും നല്‍കി.

“ഡപ്പ് ഡപ്പ് ഡപ്പ് ഡപ്പ്”
പോരാ. ഈ സിറ്റിയെ ഒന്നനുഗ്രഹിക്കണം. നുള്ളിപ്പെറുക്കാവുന്നതും കൊണ്ട് കുടിയേറി വന്ന അപ്പനുമമ്മച്ചീം മണ്ണടിഞ്ഞയിടമാണിത്.
കുഞ്ഞേനാച്ചന്‍ കൈപ്പത്തികള്‍ വായ്ക്കിരുപുറവും ചേര്‍ത്ത് പിടിച്ച് അടുപ്പിന്‍മൂട് സിറ്റിയിലേക്ക് ശക്തമായൂതി.
പിന്നെ ഇറച്ചിക്കറിയുടേം ബ്രാണ്ടിയുടേം മണം ഇവിടത്തെ സുഭിക്ഷതയ്ക്കടയാളമാകട്ടെയെന്നനുഗ്രഹിച്ചു.
കാലുറയ്ക്കുന്നില്ല.
കടംകേറിച്ചത്തവരൊക്കെ വന്ന് കുതികാല് വയ്ക്കുന്നത് പോലെ.
ഇനി മുന്നോട്ട് പോകണേല്‍ ഒച്ചയുമനക്കോം വേണം.
“കാലിടറാത്തൊരു നേതാവേ…”
അന്തരീക്ഷത്തിലുയര്‍ത്തിയ ചുരുട്ടിയ മുഷ്ടിയുടെ താളത്തില്‍ കുഞ്ഞേനാച്ചന്‍റെ നാവില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ കുഴഞ്ഞ് വീണു…

“പാല് കുടിക്കും നേതാവേ . . .”
അടുപ്പിന്‍മൂട്ടിലെങ്ങോ ഒരു പട്ടിയുണര്‍ന്നു കുരച്ചു.
“തേന്‍ നുകരുന്നൊരു നേതാവേ . . “
പട്ടികള്‍ കൂട്ടമായി കുര തുടങ്ങി. അടുപ്പിന്‍മൂടാകെയുണര്‍ന്നു.
മുണ്ട് മുറുക്കിയുടുത്ത് ഉറങ്ങുകയായിരുന്നവര്‍ തിരിഞ്ഞ് കിടക്കുന്നതിനിടയില്‍ ആരെയെന്നില്ലാതെ ശപിച്ചു.
“ബിരിയാണി ചെലുത്തും നേതാവേ . .”
ബൗ . . . ബൗ ബൗ . . . ബൗ ബൗ ബൗ . . . .
പട്ടികളുടെ കുരയും ഉറക്കം കെട്ടവരുടെ പ്രാക്കും വന്ന് കുഞ്ഞേനാച്ചന്‍റെ ശരണം വിളികളെ വിഴുങ്ങി.

കഥ

വാഹസം

Published

on

രാജ്‌കുമാർ ചക്കിങ്ങൾ

ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…

നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.

തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….

കഥയുടെ പിന്നാമ്പുറം ………..

സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.

സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.

സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…

അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.

ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..

മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….

ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….

അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?

അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..

മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….

മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …

വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..

മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….

ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!

വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …

അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….

വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..

വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….

ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….

എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..

കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….

ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …

പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …

വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .

ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….

ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..

എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ്‌ തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..

അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..

നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………

അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ………..

littnow.com

design: Sajjayakumar proam

littnowmagazine@gmail.com

Continue Reading

കഥ

പെണ്ണ് ചത്ത എഴുത്തുകാരൻ

Published

on

അർജുൻനാഥ് പാപ്പിനിശ്ശേരി

അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക്‌ വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക്‌ വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ്‌ ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”

littnow.com

design Sajjayakumar proam

littnowmagazine@gmail.com

Continue Reading

കഥ

മുഖംമൂടികൾക്കിടയിൽ

Published

on

കഥ. ശ്രുതി വൈ ആർ

വര: സാജോ പനയംകോട്

എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെ
രാ ത്രി കളി ൽ ചുരുട്ടുപന്തങ്ങൾ ആളി കത്തി വൃത്താ കൃതി യി ൽ നൃത്തം ചെ യ്തു. ശവ പറമ്പുകളി ൽ നി റങ്ങളി ൽ
മുക്കി യ രണ്ടുകോ ൽ വീ തം കൂട്ടി കെ ട്ടി യി രി ക്കുന്നു.
“ആരാ ണ് വരുന്നത്?” അവൾ ടാ ങ്കി നു പി ന്നി ലേ ക്ക് മറഞ്ഞു നിന്നു.
നി ലാ വെ ളി ച്ചത്തി ൽ ഒരു രൂപം തെ ളി ഞ്ഞു വന്നു.
“ഹൈ വ,.. ഇയാ ൾ ഇവി ടെ ?.. ഇയാ ൾക്കി തു റക്കമി ല്ലേ ?.. ഇയാ ൾ എന്തി നാ ണ് കമ്പി പ്പാ രകൊ ണ്ട് ഈ
ശവപ്പറമ്പി ൽ കുത്തുന്നത്?.
“ഹൈ വ.. ഹൈ വാ ..”


അയാ ൾ കുത്തൽ നി ർത്തി ശബ്ദം കേ ട്ടയി ടത്തേ ക്ക് കാ തു കൂർപ്പി ച്ചു കൊ ണ്ടു നി ന്നു.”നീ എന്താ ണി വി ടെ
തി രയുന്നത്? ” അവൻ ഗയയെ നോ ക്കാ തെ തന്നെ ശബ്ദം കേ ട്ടി ടത്തേ ക്ക് മുഖം ചരി ച്ചു കൊ ണ്ട് പറഞ്ഞു… “
നെ യമത്തി ന്റെ പൈ ത് അടക്കാ ൻ വല്ലോം … കി ട്ട്യാ ലാ … “
“നി ന്റെ പെ ങ്ങൾ ഇനി തി രി ച്ചുവരാ ൻ പോ കുന്നി ല്ല ഹൈ വ… പാ തി വഴി യി ൽ ഉപേ ക്ഷി ക്കപ്പെ ട്ട എന്നെ പോ ലെ “
ഗയയുടെ ശബ്ദം അവി ടെ യൊ ന്നടങ്കം മുഴങ്ങി കേ ട്ടു. “ചുവരുകളാ ൽ മൂടപ്പെ ട്ടവരാ ണ് ഞങ്ങൾ.. … ജനനം മുതൽ
ശി രസ്സി ന് ചുറ്റും നി ങ്ങളെ ല്ലാം കെ ട്ടി പടുത്ത ഉഷ്ണ ചുവരുകളാ ൽ മൂടപ്പെ ട്ടവർ.. പത്രങ്ങളെ പോ ലെ .. ചൂടാ റി യതെ ല്ലാം
വലി യ ചുമരുകൾക്കി ടയി ലെ ചെ റി യ കുടുസുറൂമുകളി ലേ ക്ക് ഉപേ ക്ഷി ക്കുകയാ യി രുന്നി ല്ലേ ..”
ഇതൊ ന്നും ശ്രദ്ധി ക്കാ തെ ഹൈ വ നി ലത്ത് ആഞ്ഞുകുത്തി കൊ ണ്ടി രുന്നു..
“ദേ ഇപ്പൊ കി ട്ടും നോ ക്കി ക്കോ “..അവന്റെ ഉരുണ്ട കണ്ണുകൾ പുറത്തേ ക്ക് തള്ളി കൊ ണ്ട് ഭ്രാ ന്തനെ പോ ലെ
പുലമ്പി .
“ദേ അതാ ന്റെ .. മരി ച്ചുപോ യ മരം .. നെ നക്ക് അറയോ പൊ ഴേ ടെ ഒരറ്റത്താ യെ വൻ നി ന്നി ട്ട്ണ്ടാ ർന്ന്.. പൊ ഴ
മരി യ്ക്കണേ നും മുന്നേ യെ വനെ കൊ ന്ന് ..യെ വന്റെ കൈ യി ലേ ഒര് തേ നി ച്ച കൂട്ണ്ടാ ർന്നു ..” ഗയ ഹൈ വക്ക്
അഭി മുഖമാ യി നി ന്നു. ന്നാ ലും നീ മരി ച്ചല്ലോ ടാ … അവന്റെ ചാ വി ന് വി രുന്ന്ണ്ടാ ക്കാ ൻ..” ഹൈ വ വി റകുകൊ ള്ളി
നെ ഞ്ചോ ട് ചേ ർത്തു വി തുമ്പുവാ ൻ തുടങ്ങി … അന്നേ രം ഗയയുടെ കണ്ണി ലേ ക്ക് ഒരു താ ക്കോ ൽ കൂട്ടം തെ ളി ഞ്ഞു
വന്നു..താ ക്കോ ൽ കൂട്ടത്തോ ട് ചേ ർന്ന് അസ്ഥി കഷ്ണം ..
പ്രളയം പറി ച്ചെ ടുത്ത താ ക്കോ ൽ കൂട്ടമാ ണോ …..? ആവും … കൈ പ്പത്തി യാ ണ്… ഹൈ വ.. ആയി ടത്തോ ട്
ചേ ർന്ന് പി ന്നെ യും കുത്തി കുത്തി ഒരു തലയോ ട്ടി പുറത്തെ ടുത്തു..അവളതി നെ തഴുകി കൊ ണ്ട് ചോ ദി ച്ചു.. ” ഇന്ന്
നി നക്ക് ചി രി ക്കാ ൻ നി റങ്ങൾ വേ ണോ ?..ഇന്ന് നി നക്ക് ചി രി ക്കാ ൻ കൊ ടി കൾ വേ ണോ ?പണം വേ ണോ ..?
ഹൈ വ ഒരു ചുള്ളി കമ്പെ ടുത്ത് വലി യ തക്കോ ൽ കൂട്ടത്തെ തി രുകി തല്ലി ക്കൊ ന്ന പാ മ്പി നെ
എടുത്തുകൊ ണ്ടുപോ കുന്നത് പോ ലെ എടുത്ത് തീ ട്ടചാ ലി ലേ ക്ക് എറി ഞ്ഞു.. അത് നണുങ്ങി യ ഒരു
പി ഞ്ഞാ ണത്തി ൽ ചെ ന്നി ടി ച്ചു.. അതി നുള്ളി ൽ നി ന്നും ഒരു നുറുങ്ങു ശരീ രം നി ലവി ളി ച്ചു…
ഹൈ വയെ ആ വി ളി ആസ്വ സ്ഥമാ ക്കി . അവൻ കമ്പി പ്പാ രയെ ടുത്ത് ആഴത്തി ൽ കുത്താ ൻ തുടങ്ങി …
ഗയ ശവപറമ്പി നടുത്തെ വലി യൊ രു പ്രതി മക്കടുത്തു ചെ ന്നു.
“ഹൈ വ… ഇങ്ങോ ട്ട് വാ … ഈ രക്ഷകനെ കുത്ത്..”
“ഇല്ല.. ന്റെ പെ ങ്ങക്ക് ഇയാ ൾ വല്യ കാ ര്യാ …”
“നീ യി ത് കുത്ത്.നി ന്റെ പെ ങ്ങൾ ഇതി നകത്താ ണ്.. എനി ക്കറി യാം .”
“നെ നക്ക് എങ്ങനെ അറയാ ..”
“വി ശ്വ സി ച്ചവർക്കൊ ക്കെ അറി യാം .. എനി ക്കറി യാം “
അത് കേ ട്ടതും ഹൈ വ കമ്പി പ്പാ രയെ ടുത്ത് ആഞ്ഞു കുത്തി . നി രവധി തവണ.. പ്രതി മയുടെ മുഖം വലി യ
അലർച്ചയോ ടെ നി ലം പതി ച്ചു. അവി ടമൊ ന്നടങ്കം നാ റാ ൻ തുടങ്ങി .അതി നകത്തു നി ന്നും വി കൃതമാ യ മറ്റൊ രു
മുഖം തെ ളി ഞ്ഞു വന്നു.. ദൂരേ ക്ക് പാ ഞ്ഞടുത്ത ഹൈ വയും ഗയയും അത്ഭുതത്തോ ടെ നോ ക്കി . നി രവധി

സി റി ഞ്ചുകൾ കൊ ണ്ടുണ്ടാ ക്കി യ ഒരു മുഖം .. ചോ രയി ൽ കുതി ർത്ത ഒരു സി റി ഞ്ചി ന്റെ അറ്റം കണ്ട് ഹൈ വ
കമ്പി പ്പാ ര താ ഴെ യി ട്ടു ..
“മെ ഹരി … ന്റെ വാ വേ ..”
പ്രതീ ക്ഷകൾ നഷ്ടപ്പെ ട്ട ഉടലുകൾക്കി ടയി ൽ വച്ച് ഹൈ വ തന്റെ പെ ങ്ങളെ തി രി ച്ചറി ഞ്ഞു. സി റി ഞ്ചുകൾ
ഓരോ ന്നാ യി അടർന്നു വീ ഴുവാ ൻ തുടങ്ങി .. പേ രും ഇടവും നഷ്ടപ്പെ ട്ടവർ. ഗയ ഹൈ വയെ പി ടി ച്ചു വലി ച്ചു മാ റ്റി .
ഒരി ടത്തി രുത്തി . ഹൈ വ നന്നേ തളർന്നി രു ന്നു ..
ഏതാ നും മണി ക്കൂറുകൾക്കു ശേ ഷം .. ഹൈ വ.. എഴുന്നേ റ്റു.. അയാ ൾ നി ലം പതി ച്ച മുഖം മൂടി യുടെ വാ യ് ഭാ ഗത്ത്
തന്റെ കാ ൽ പരത്തി വച്ചു..
“നീ യെ ന്താ ചെ യ്യുന്നേ ..?”
ഹൈ വ പറഞ്ഞു.. ” ഞാ ൻ തൂറാ ൻ പോ വുകയാ ണ് “

littnow.com

littnowmagazine@gmail.com

Continue Reading

Trending