കഥ
വീട്ടച്ഛൻ
മായാമണി.ടി.പി
ചേതനയറ്റ ശരീരം ചാണകം മെ ഴുകിയ ഇറയത്തിന്റെ മൂലയിൽ വെച്ചിരുന്ന മരക്കട്ടിലിൽ കിടത്തി.
എല്ലാവരും മാറി നിൽക്ക് കാണേണ്ടവർ കാണട്ടെ… കൂട്ടത്തിൽ ബന്ധുവായ ഗോപാലൻ വിളിച്ചു പറഞ്ഞു. ഓരോ രു ത്തരായി വീട്ടച്ഛനെ വലം വച്ചു .ചിലർ പാദം തൊട്ടു നമസ്ക്കരിച്ചു..
ഉറങ്ങികിടക്കുന്നതുപോലെയുള്ള ശാന്തത ! വീതിയുള്ള നെറ്റിയും എണ്ണ പുരണ്ട കഷണ്ടി തല യും നോക്കി നിൽക്കേ കണ്ണു നിറഞ്ഞു.
അലമുറയിടാൻ വേണ്ടപ്പട്ടവരില്ല. വീടിന്റെ അകത്തിറയത്ത് സ്ത്രീകൾ കുശുകുശുക്കുന്നുണ്ട്. വീട്ടച്ഛൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പറമ്പിലെ തെങ്ങുകവുങ്ങുകൾ നല്ല ഉയരത്തിൽ വളർന്നു നിൽക്കുന്നു…
മീനാക്ഷിയേടത്തിയുടെ വീട്ടിൽ നിന്നിറങ്ങിയ അയാൾ എവിടെയൊക്കെയോ അലഞ്ഞു തിരിയുകയായിരുന്നു..
സഹോദരീ തുല്യം സ്നേഹിച്ച അവർക്ക് നേരിട്ടത് ദുരന്താനുഭവം മാത്രം! നാത്തൂൻ പോര് ഒഴിഞ്ഞ ദിവസമില്ല … സഹികെട്ടപ്പോൾ തൊട്ടടുത്തുള്ള തറവാട് വീട്ടിലേക്ക് അവർമാറി..
എന്നാലും നാത്തൂൻ വെറുതെ വിടില്ല. പറമ്പിലെ ഓലയും പാളയും തൊട്ടപ്പുറത്ത് വീണാൽ കുറ്റം! ഒരു കിണറിലെ വെള്ളം കോരിയെടുക്കാൻ വയ്യ ,എപ്പഴും കലഹം തന്നെ… ഒരു തരത്തിലും ജീവിക്കാനാവാത്ത അവസ്ഥ… ഇടക്ക് വകയിൽ ബന്ധുവായ രാഘവൻ വരുമ്പോൾ അവർക്ക് സമാധാനമാവും. മൂകാംബികാ ക്ഷേത്ര ദർശനവും കഴിഞ്ഞ് കുട ജാദ്രി മലയും കയറി വന്ന രാഘവനോട് മീനാക്ഷിയേടത്തി കയർത്തു. തെണ്ടി തിരിഞ്ഞ് വന്നു അല്ലേ?…. എന്റെ ഏടത്തീ എനിക്ക് വേറെ ആരാണ ഉള്ളത്? തെളിഞ്ഞ കഷണ്ടിത്തലയിൽ പതുക്കെ തടവിക്കൊണ്ട യാൾ കുത്തോട്ടു നോക്കി നിൽക്കും.
അനുസരണയോടെയുള്ള ആ സ്നേഹ പ്രകടനം മീനാക്ഷിയേച്ചിക്ക് ബോധിക്കും .രാഘവനെ വീട്ടച്ഛൻ എന്ന് ആരോ വിളിച്ചതാണ്.. ആ വിളിപ്പേരിൽ അയാൾ ആ വീട്ടിലെ അംഗമായതിന്ന് ഒരുറപ്പ് പോലെയാണ്… അയാൾ പറമ്പ് മുഴുവൻ കിളച്ചു വൃത്തിയാക്കി പലതും നട്ടുപിടിപ്പിച്ചു.. ചെറിയ കിണറ്റിൽ നിന്ന് രണ്ട് മൺപാനികളിൽ വെളളം നിറച്ച് സന്ധ്യ.വരെ കൃഷിയിടത്തിൽ നനയ്ക്കും …. അസൂയാലുക്കൾ മീനാക്ഷിയേടത്തിക്ക് കൂടി വന്നു. അതും സ്വന്തക്കാർ… വീട്ടച്ഛന്റെ സ്പർശനം ഓരോ ഇലയും ചെടിയും ഏറ്റുവാങ്ങി. അണ്ണാരക്കണ്ണൻ മാവിൽകൊമ്പിൽ വന്നിരുന്ന്ചിലയ്ക്കും. കിളികൾ കൂട്ടത്തേടെ പറമ്പിൽ എത്തും ആ പറമ്പിനെ പൊന്നാക്കാൻ വീട്ടച്ചന് കഴിഞ്ഞു…
ഉച്ചക്ക് മീനാക്ഷിയേച്ചികഞ്ഞിയും അച്ചാറും നൽകും. അതുംകഴിച്ച് വരാന്ത യുടെ അരിക് പറ്റി കിടക്കും.. ഉച്ചമയക്കം കുറച്ചു സമയം മാത്രം! എഴുന്നേറ്റ് വീണ്ടും പറമ്പിലേക്ക്… വീട് കാണാത്തവിധത്തിൽ
നേന്ത്രവാഴകൾ വളർന്നു നിൽക്കുന്നു. അയാൾ അതിന്റെ ഒരു കൂമ്പ്പൊ ട്ടിച്ചെടുക്കാൻ ശ്രമിക്കുന്നിനിടയിൽ ഒരു വിളി കേട്ടു. വീട്ടച്ഛാ…അയൽവാസിയും ബന്ധുവുമായ വാസുവിന്റെ ശബ്ദം! ഇവിടേക്ക് വരാതിരിക്കാൻ കഴിയില്ല അല്ലേ… ഉം ഉം …. മുള്ളും മുനയും ഉള്ള വാക്ക് ആ പാവത്തിന് മനസ്സിലായില്ല. ആ മൂളൽ കേൾക്കാൻ അയാൾക്ക് സമയമില്ല. അന്തിയാകുന്നതുവരെയുള്ള ജോലികൾ കിടക്കുന്നു..ഇടയ്ക് വീടുവിട്ടിറങ്ങിയാൽ പല ദേശങ്ങളിലും അലഞ്ഞ് തിരിയുമ്പോൾ അയാൾ തന്റെ രക്ഷിതാക്കളെ കുറിച്ചോർക്കും.
അവർ രണ്ടു പേരും നേരത്തേ പോയി… എല്ലാം മറക്കാൻ ശ്രമിക്കുകയാണയാൾ. ഇടയക്ക്വേവേദനിപ്പിക്കാൻ ആ മനസ്സിലേക്ക് ഓർമ്മയുടെ ഭൂതകാലം പടികടന്നെത്തും…… കടവിനക്കരെയുള്ള വയലിൽ ജോലി ക്കുപോയ അച്ഛനും അമ്മയും സന്ധ്യ കഴിഞ്ഞുംഎത്താഞ്ഞപ്പോൾ .. . രാഘവാ… എന്ന അലർച്ച … നാട്ടിൽ അറിയപ്പെടുന്ന നേതാവ്…. നോക്കി നിക്കണ്ട ഇനി അവർ വരില്ല. കടവിൽ വള്ളം മറിഞ്ഞു…… നിലവിളിക്കാൻ പോലും ആയില്ല… നാടുവിട്ടിറങ്ങി ദേശങ്ങൾ സഞ്ചരിച്ച് തിരിച്ചെത്തിയപ്പോൾ മീനാക്ഷിയേടത്തി യുടെ വീട്ടിൽ താമസിച്ചു..
ഓർമകൾ ചിലപ്പോഴൊക്കെ വേദനിപ്പിച്ചു…ദിവസങ്ങളായി ഏടത്തിക്ക് എന്തോ വിഷമം അലട്ടുന്നതായി തോന്നി….. എന്തു പറ്റിയതാവാം… ഇറയത്തെ മരക്കട്ടിലിൽ ഇരുന്ന വീട്ടച്ഛൻ അപ്പുറത്തെ ബഹളം ശ്രദ്ധിച്ചു… അവരുടെ ഉച്ചത്തിലുള്ള സംസാരം ശ്രദ്ധിച്ചു.
എല്ലാവരേയും നാണം കെടുത്താൻ വന്നിരിക്കുന്നു. മീനാക്ഷി യുടെ രഹസ്യക്കാരനല്ലേ അയാൾ… അപ്പുറത്ത് നിന്നള്ള ശബ്ദം മൂർച്ചയുള്ള വാക്കുകളായി. അത്നെഞ്ചിൽ തറച്ചു. കൂർത്ത മുള്ള് എവിടെയൊക്കൊയോ തറച്ചു കയറിയ വേദന വീട്ടച്ഛന് ചില കാര്യങ്ങൾ ബോധ്യമായി! സമയം ഇരുട്ടുന്നു. മുറ്റത്തെ മുല്ലച്ചെടിയിൽനിറച്ചും മിന്നാമിനുങ്ങുകൾ കൂട്ടത്തോടെ ഇരിക്കുന്നു…. മീനക്ഷി ഏടത്തി യുട മുഖത്ത് എങ്ങിനെ നോക്കും.. താൻ സഹോദരീ തുല്യം സ്നേഹിക്കുന്നവർ!
പിറ്റേ ദിവസം ഏടത്തിയോട് പറഞ്ഞ് ദേശസഞ്ചാരത്തിനിറങ്ങി… സൗപർണ്ണികയിൽ മുങ്ങി നിവരുമ്പോൾ മനസ്സ് കുളിർത്തു. ഔഷധ ക്കാറ്റേറ്റ് അവിടെ ഇരുന്നു. ഏടത്തിയെ കുറിച്ചുള്ള ചിന്തകൾ വിഷമിപ്പിച്ചു. വേഗം മുറിയിലേക്ക് പോയി. മുഷിഞ്ഞ സഞ്ചിയിൽ ഷർട്ടും മുണ്ടും തോർത്തും എടുത്ത് വച്ചു.. കിട്ടിയ ബസ്സിന് പുറപ്പെട്ടു.
വീട് എത്താറായപ്പോൾ വാസു എതിരേ വരുന്നുണ്ടായിരുന്നു. വീട്ടച്ഛൻ വന്നു. അല്ലേ!
നിങ്ങളെ കാണാഞ്ഞിട്ടാവം ഏടത്തി പോയി..
നനഞ്ഞ ചാക്ക് ദേഹത്ത് വിരിച്ച് മണ്ണെണ്ണ ഒഴിച്ചാ
ണ് തീ കത്തിച്ചത്…. കരിയും പുകയും കാണുമ്പോഴേക്കും വൈകി പോയി.
പറമ്പിലെ കവുങ്ങിൽ പിടിച്ചു നിന്നു വീഴാതിരിക്കാൻ എങ്ങിനെയൊക്കയോ വീട് തുറന്നു… ചാണകംമെഴുകിയ പടിഞ്ഞാറ്റിയിൽ നിലവിളക്ക് കരിന്തിരി കത്തിയതിന്റെ ബാക്കി കണ്ടു.. മച്ചിലേക്കുള്ള കോണിപ്പടിയിൽ കയർ തൂങ്ങിയാടുന്നു… തളർച്ച തോന്നിയപ്പോൾ വീട്ടച്ഛൻ നിലത്ത് ഇരുന്നു… കണ്ണുകളിൽ ഇരുട്ടു കയറിയതായി തോന്നി. ഒന്നും കാണാനാവുന്നില്ല!.. ശരീരം തണുക്കുന്നതായും …പറമ്പിലെ തെങ്ങിൽ ചുവട്ടിൽ ഓല വീഴുന്ന ശബ്ദം കേൾക്കു ന്നുണ്ട്. മുല്ലത്തറയിൽ വെളുത്ത പൂക്കൾ വിരിഞ്ഞു തുടങ്ങിയതിന്റെ ഗന്ധം അവിടെ പരന്നു. അതൊന്നും വീട്ടച്ഛന് ശ്രദ്ധിക്കാനായില്ലാ…. അയാൾക്ക് കാഴ്ച മങ്ങുന്നുണ്ടായിരുന്നു. രണ്ടു ദിവസം പോലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല. വീണ്ടും ദേവീപാദങ്ങളിലേക്ക്! ബാഗിൽ നിന്നും കിട്ടിയ മേൽ വിലാസം കണ്ടാണ് സത്രം ജോലിക്കാരൻ വീട്ടച്ഛന്റെ അവസ്ഥ നാട്ടിൽ അറിയിച്ചത്. വരാന്തയിൽ തളർന്നു വീണ അയാൾ മരിച്ചു കഴിഞ്ഞതായി ഡോക്ടർ പറഞ്ഞു. ബാഗിൽ പഴയ ഡയറിയിലെ കുത്തിക്കുറിക്കലുകളിൽ കണ്ടു. മരണശേഷം എന്റെ ശരീരം നാട്ടിൽ എങ്ങനെയെങ്കിലും എത്തിക്കണം… സത്രം ജീവനക്കാരന്റെ കാരുണ്യം വീട്ടച്ഛനെ ജന്മനാട്ടിൽ എത്തിച്ചത്.. ….. അപ്പോഴും നിശ്ശബ്ദമായ ആ വീട്ശാപമോക്ഷം കിട്ടാൻ കാത്തു നിന്നു.
Illustration: Saajo panayamkod | Design: Sajjayakumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
You must be logged in to post a comment Login