കവിതയുടെ തെരുവ് 15 കുരീപ്പുഴ ശ്രീകുമാര്‍ ഈ തെരുവ് കുറിക്കുമ്പോള്‍ ഗായിക നഞ്ചിയമ്മ ഇംഗ്ലണ്ടിലാണ്. ലിപിരഹിതമായ ഗോത്രഭാഷയിലുണ്ടായ അതിമനോഹരമായ പാട്ടാണ് അവരെ ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരിയും ലോകത്തിന്നുതന്നെ പ്രിയപ്പെട്ടവളുമാക്കിയത്. തെരുവിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലാണ്...
കവിതയുടെ തെരുവ് 15 കുരീപ്പുഴ ശ്രീകുമാർ തെക്കു പടിഞ്ഞാറേ തെരുവിലാണ് വിരല്‍ ചൂണ്ടി ഒരു വനിത നില്‍ക്കുന്നത്.. രൂപാ ഹാസന്. പൌരാണിക കന്നഡകാവ്യരീതികളെ ആശയം കൊണ്ടും ആവിഷ്ക്കാരം കൊണ്ടും ചോദ്യം ചെയ്യുന്ന പുതിയ കവി. നിരാസം...
കുരീപ്പുഴ ശ്രീകുമാർ തെരുവിന്റെ വടക്കുപടിഞ്ഞാറേ മൂലയില്‍ ഒരു കവി ഗ്രന്ഥസാഹിബ് മറിച്ചിരിക്കുന്നുണ്ട്… തലപ്പാവും കൃപാണവുമൊക്കെയുണ്ട്.ആദ്ധ്യാത്മിക കാര്യങ്ങളിലെന്ന പോലെ ജീവിതകാര്യങ്ങളിലും ശ്രദ്ധാലുവാണ്. പഞ്ചാബ് സിന്ധ് ബാങ്കിന്റെ സ്ഥാപകരിലൊരാളാണ്. സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവാണ്. പത്മവിഭൂഷണ്‍ ബഹുമതിയാല്‍ അലംകൃതനാണ്....
ആര്യ ബി.എസ്. ദളമർമ്മരങ്ങൾ ഇനിയുമൊരിടവേള തന്നാൽ ഞാൻനിനക്കായൊരുവേള മാറ്റി വെയ്ക്കാംതകർന്നോരാ ഹൃത്തിൻ തന്ത്രികളിൽതളിരിട്ട കൊമ്പിന്റെ പച്ച നൽകാംനിലാപരപ്പിൽ നിന്നൊരുകുടം ലാവണ്യംനിന്റെ നീരാട്ടിനായ് മാറ്റിവെയ്ക്കാം ഒടുവിലീ മരത്തിന്റെ ഉച്ചിയിലായ്അടരാത്ത ഈരിലകളായ് ചേർന്നിരിക്കാംപടരാതെ പോയൊരാ സ്നേഹവല്ലികളിൽനിത്യവസന്തമായ് പൂത്ത് നിൽക്കാംകാലം...
കവിതയുടെ തെരുവ് 12 കുരീപ്പുഴ ശ്രീകുമാർ ഉത്തരേന്ത്യന്‍ ഗോത്രത്തെരുവുകളില് കവിതയുടെ പരിണാമം സംഭവിക്കുകയാണ്. സന്താളി അടക്കമുള്ള ഗ്രാമ്യമൊഴികളില് കവിത അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയുമൊക്കെ രക്തശിഖരം ആവുകയാണ്. ഗോത്രഭാഷകളിലും ഹിന്ദിയിലും എഴുത്തുന്ന കവിയാണ് നിർമ്മലാ പുതുൽ. കെ.പി.പ്രമീളയാണ്...
കുരീപ്പുഴ ശ്രീകുമാർ തെരുവിന്റെ തെക്കുകിഴക്കേ മൂലയാണ്. സഹ്യപര്‍വതത്തെ അപ്രസക്തമാക്കിക്കൊണ്ട് വിവിധ തിണകളിലൂടെ ഒരു വലിയ കാവ്യസംസ്ക്കാരം തളിര്‍ത്തു നില്‍ക്കുകയാണ്. രണ്ടായിരത്തി അഞ്ഞൂറു വര്‍ഷം മുന്‍പ് പൂത്തുലഞ്ഞ സംഘകാലസാഹിത്യം. കാലം പഴയതാണെങ്കിലും പ്രമേയം പ്രണയമാണെങ്കില്‍ അത് നിത്യനൂതനം...
കുരീപ്പുഴ ശ്രീകുമാർ തെരുവില്‍ ആര്യദ്രാവിഡ സംസ്ക്കാരങ്ങള്‍ ഹസ്തദാനം നടത്തുകയാണ്.അപ്പോഴും ദ്രാവിഡ ശിരസ്സ് ഉയര്‍ന്നു തന്നെ നില്ക്കുന്നു. ഗോദാവരിയുടെ തീരമാണ്. അമ്മ തെലുങ്കാന എന്ന ഗാനം മുഴങ്ങുന്നുണ്ട്. സി.നാരായണ റെഡ്ഢി, തെലുങ്കു കവിതയെന്ന പുസ്തകം പ്രകാശിപ്പിക്കാന്‍ വന്നപ്പോഴാണ്...
കവിതയുടെ തെരുവ് 8 കുരീപ്പുഴ ശ്രീകുമാർ ഒരാള്‍ ഉണ്ടായിരുന്നു / ശിവാനന്ദ ശേണായി (കൊങ്കണി) തെരുവിന്റെ പടിഞ്ഞാറ് മദ്ധ്യഭാഗത്തിനടുത്തായി ഒരു കവി പുഞ്ചിരിയോടെ നില്ക്കുന്നു.ചായ കുടിച്ചോന്നു ചോദിക്കുന്നു. എനിക്കു നേരിട്ടറിയാവുന്ന ആളാണ്. പ്രധാന ദു:ഖം സ്വന്തം...
കവിതയുടെ തെരുവ് 3 കുരീപ്പുഴ ശ്രീകുമാർ തെരുവിന്റെ വടക്കുകിഴക്കു ഭാഗത്തായി ചണവയലിന്റെ വരമ്പത്തു പുല്ലാങ്കുഴല്‍ വായിച്ചുകൊണ്ടിരിക്കുന്ന കവിയെ കാണാം. ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഉള്‍പ്പെട്ട കവി. കിഴക്കന്‍ പാകിസ്ഥാന് ബംഗ്ലാദേശായതില് ഇദ്ദേഹത്തിന്റെ കവിതകള്‍ക്കും പങ്കുണ്ട്....
കവിതയുടെ തെരുവ് 2 കുരീപ്പുഴശ്രീകുമാര്‍ ഇതൊരു കിഴക്കന്‍ തെരുവ് മാത്രമാണു എന്നു പറഞ്ഞാണല്ലോതുടങ്ങിയത്. ആകസ്മികമായി ഒരു പാശ്ചാത്യനെ ഇവിടെ കണ്ടിരിക്കുന്നു. സായിപ്പാണെന്നുള്ള കാര്യം ആരും കൂട്ടിയിട്ടില്ല. മരിച്ചുപോയ പിതാവിന്റെ ഫോട്ടോ വച്ചിരിക്കുന്നതുപോലെയാണല്ലോ ഇദ്ദേഹത്തിന്റെ ചിത്രം നമ്മള്...